'രാഹുല്‍, നിങ്ങള്‍ക്കു നന്ദി, പക്ഷേ വേണ്ടത് മറ്റൊന്നാണ്'; പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍
CAA Protest
'രാഹുല്‍, നിങ്ങള്‍ക്കു നന്ദി, പക്ഷേ വേണ്ടത് മറ്റൊന്നാണ്'; പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 9:30 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കും എതിരായ ജനകീയ മുന്നേറ്റത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്നു പറയാന്‍ കഴിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കും എതിരായ ജനകീയ മുന്നേറ്റത്തില്‍ പങ്കെടുത്തതിന് രാഹുല്‍ ഗാന്ധിക്കു നന്ദി. പക്ഷേ പൊതു പ്രതിഷേധങ്ങള്‍ക്കു പുറമേ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സിയോട് നോ പറയുകയാണു വേണ്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍.ആര്‍.സി വേണ്ടെന്ന് ഔദ്യോഗികമായി പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വാസ്യത്തിലെടുക്കാന്‍ താങ്കള്‍ക്കു കഴിയുമെന്നു വിശ്വസിക്കുന്നു.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്ഘട്ടില്‍ രാഹുലിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം രാജസ്ഥാനില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരുന്നു. ‘തുറന്ന ഹൃദയത്തോടെ ഞാന്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും രാജസ്ഥാനില്‍ നടപ്പാക്കില്ല’, അശോക് ഗെഹലോട്ട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമത്തിനെതിരെ നേരത്തെയും ഗെഹലോട്ട് രംഗത്തെത്തിയിരുന്നു. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, ദല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ പൗരത്വ നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.