| Tuesday, 21st August 2018, 5:32 pm

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെ വിളിക്കാം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് നന്ദി; മേജര്‍ രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിലയില്ലാ വെള്ളത്തില്‍ കേരളം മുങ്ങിത്താണപ്പോഴും കേരളം ഒറ്റകെട്ടായി ആ ദുരിതത്തെ നേരിടുകയായിരുന്നു. സംസ്ഥാനസര്‍ക്കാരും പട്ടാളവും സാധാരണക്കാരും എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് അണി നിരന്നു. എടുത്ത് പറയേണ്ടത് കേരളത്തിന്റെ സ്വന്തം തീരദേശ സേനയായ മത്സ്യത്തൊഴിലാളികളുടെ  പ്രവര്‍ത്തനമാണ്.

ദുരന്തമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നത്. ഇപ്പോളിതാ മത്സ്യതൊഴിലാളികളുടെ കൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ മേജര്‍ രവി.

മത്സ്യത്തൊഴിലാളിയായ സില്‍വര്‍സറ്ററിനും സംഘത്തിനുമൊപ്പമായിരുന്നു മേജര്‍ രവിയുടെരക്ഷാപ്രവര്‍ത്തനം.ഏലൂക്കര ജുമാമസ്ജിദിന് സമീപത്തുള്ള ഇരുന്നൂറോളം വരുന്ന ആളുകളെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. സംഘം രക്ഷപ്പെടുത്തിയത്.

Also Read കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

“പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ ആറ് മുതല്‍ ഏഴ് അടിവരെ വെള്ളം കയറിയിരുന്നു. പോരാത്തതിന് ശക്തമായ ഒഴുക്കും. ആദ്യം ട്യൂബ് ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മത്സ്യത്തൊഴിലാളിയായ സില്‍വസ്റ്ററിനൊപ്പം ചേര്‍ന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് മേജര്‍ രവി രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞത്.

ഞങ്ങള്‍ക്കൊപ്പം നിന്ന സില്‍വസ്റ്ററിനും കുടുംബത്തിനും നന്ദി. രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ വിന്യസിപ്പിക്കാമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ച ആ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് നന്ദി മേജര്‍ രവി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more