| Sunday, 29th January 2023, 4:18 pm

'ഒരു മല്ലു കേസ് അന്വേഷിക്കാന്‍ മുംബൈ പോലീസ് തമിഴ് നാട്ടില്‍'; ഇന്‍വെസ്റ്റിഗേഷനിലെ വെറൈറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ – ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ശഹീദ് ആരാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. കണ്ണന്‍, മുത്ത് എന്ന രണ്ട് സ്വര്‍ണപ്പണിക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.

ത്രില്ലര്‍ ഴൊണറിലുള്ള ചിത്രത്തിന്റെ രണ്ടാം പകുതി മുതല്‍ പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ രീതിയിലാണ് സിനിമ പോകുന്നത്. എന്നാല്‍ സാധാരണ കാണുന്ന ക്ലീഷെ ഇന്‍വെസ്റ്റിഗേഷനില്‍ നിന്ന് വ്യത്യസ്തമായാണ് കഥയുടെ ഒഴുക്ക്.

Spoiler alert…

വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച കണ്ണന്‍ ദുരുഹ സാഹചര്യത്തില്‍ മരണപ്പെടുകയും തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ മുബൈ പൊലീസ് എത്തുന്നതുമാണ് കഥ. മുംബൈ പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് ഗീരിഷ് കുല്‍ക്കര്‍ണിയാണ്. ജയന്ത് സഖല്‍ക്കര്‍ എന്ന കുശാഗ്രബുദ്ധിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായി വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി കാഴ്ചവെച്ചത്. ‘ഒരു മല്ലു കേസ് അന്വേഷിക്കാന്‍ മുംബൈ പോലീസ് തമിഴ് നാട്ടില്‍’ ഇത് തന്നെയാണ് കഥയുടെ ഹൈലൈറ്റ്.

മുംബൈയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തുമ്പോള്‍ സ്വാഭാവികമായും ഹിന്ദി പറഞ്ഞ് കൊളമാക്കാറുണ്ട്. എന്നാല്‍ തങ്കത്തില്‍ ഭാഷക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതായാണ് അനുഭവപ്പെടുക. കേസ് അന്വേഷണത്തിനായി ബിജു മേനോനും വിനീത് തട്ടില്‍ ഡേവിഡും ഗിരീഷ് കുല്‍ക്കര്‍ണിക്കും ടീമിനും ഒപ്പം ചേരുമ്പോള്‍ പോലും ഭാഷയെ അവര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ രസകരമാണ്.

ഹിന്ദി, മലയാളം, തമിഴ് തുടങ്ങി മൂന്ന് ഭാഷകളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസിലായില്ലെങ്കിലും അനാവശ്യമായി സങ്കീര്‍ണതകള്‍ ഉള്‍കൊള്ളിക്കാറുണ്ട്. ബാക്ഗ്രൗണ്ട് സ്‌കോര്‍ ഒക്കെ ഇട്ട് പ്രേക്ഷകരില്‍ കൃത്രിമ മൂഡ് ക്രിയേറ്റ് ചെയ്യാനായി ശ്രമിക്കാറുണ്ട്. എന്നാല്‍ തങ്കത്തിലെ മ്യൂസിക്കും ബാക്ഗ്രൗണ്ട് സ്‌കോറും സിനിമയുമായി വല്ലാതെ ഇഴുകി ചേര്‍ന്ന് തന്നെയാണ് നിന്നത്.

ഹിന്ദി, മലയാളം, തമിഴ് തുടങ്ങി മൂന്ന് ഭാഷകളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസിലായില്ലെങ്കിലും അനാവശ്യമായി സങ്കീര്‍ണതകള്‍ ഉള്‍കൊള്ളിക്കാറുണ്ട്. ബാക്ഗ്രൗണ്ട് സ്‌കോര്‍ ഒക്കെ ഇട്ട് പ്രേക്ഷകരില്‍ ക്രിത്രിമ മൂഡ് ക്രിയേറ്റ് ചെയ്യാനായി ശ്രമിക്കാറുണ്ട്. എന്നാല്‍ തങ്കത്തിലെ മ്യൂസിക്കും ബാക്ഗ്രൗണ്ട് സ്‌കോറും സിനിമയുമായി വല്ലാതെ ഇഴുകി ചേര്‍ന്ന് തന്നെയാണ് നിന്നത്.

സങ്കീര്‍ണമായ ഒരു കേസ് അഴിച്ച് എടുക്കുന്നതിലെ ബുദ്ധിമുട്ടുകളും പ്രെഷറുകളും തങ്കത്തിലും ഉണ്ട്. എന്നാല്‍ വളരെ രസകരമായി ഒരിടത്തും മടുപ്പിക്കാതെ പുതിയ കഥാപാത്രങ്ങളിലേക്കും കഥാപരിസരത്തിലേക്കും സിനിമ സഞ്ചരിക്കുന്നുണ്ട്. മനുഷ്യന്റെ ഉള്ളിലെ ദുരൂഹതകളും പുറമെ തിളക്കമുള്ള സ്വര്‍ണ പണിക്കാരുടെ ഉള്ളു പൊള്ളുന്ന ജീവിതങ്ങളും തങ്കത്തില്‍ നിഴലിക്കുന്നുണ്ട്.

ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയും മാസായിട്ട് കേസ് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് തങ്കം നല്‍കുന്നത് വ്യത്യസ്തമായ അനുഭവമാണ്. ഗിരീഷ് കുല്‍ക്കര്‍ണിയും കൂടെയുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിനയം ഏറെ പ്രശംസനീയമാണ്. സിനിമയുടെ രണ്ടാം പകുതി മൊത്തം ഗിരീഷ് കുല്‍ക്കര്‍ണിയുടെ കയ്യിലായിരുന്നു.

റിയലിസ്റ്റിക് ത്രില്ലര്‍ സിനിമ എന്നൊക്കെ പറയാന്‍ പറ്റുന്ന ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ് തങ്കത്തിന്റേത്. കഥയുടെ ഒഴുക്കുകൊണ്ടും പെര്‍ഫക്ട് കാസ്റ്റ് കൊണ്ടും ദൃശ്യ മികവ് കൊണ്ടും തങ്കത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ല. ക്ലൈമാക്‌സ് പൂര്‍ണമായും പ്രേക്ഷകരിലേക്ക് കെട്ടഴിച്ചുവിട്ടിട്ടില്ലെങ്കിലും തങ്കം വേറിട്ട ഇന്‍വസ്റ്റിഗേഷന്‍ അനുഭവമാണ്.

content highlight: thankam movie is a investigation varriety

We use cookies to give you the best possible experience. Learn more