രോമാഞ്ചം ട്രെന്‍ഡ് പിടിച്ച് പാ രഞ്ജിത്തും വിക്രവും; തങ്കലാന് പാക്കപ്പ്
Film News
രോമാഞ്ചം ട്രെന്‍ഡ് പിടിച്ച് പാ രഞ്ജിത്തും വിക്രവും; തങ്കലാന് പാക്കപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th July 2023, 11:01 pm

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം നായകനാവുന്ന ചിത്രം തങ്കലാന് പാക്കപ്പ്. ചിത്രത്തില്‍ മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പാക്കപ്പ് പറഞ്ഞ് നേരത്തെ വിക്രവും പാര്‍വതിയും പാ രഞ്ജിത്തും ഒന്നിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തങ്കലാന്റെ പാക്കപ്പ് വീഡിയോയും ശ്രദ്ധ നേടുകയാണ്.

രോമാഞ്ചം ട്രെന്‍ഡ് പിടിച്ചാണ് പാക്കപ്പ് വീഡിയോ ചെയ്തിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ തല കുലുക്കിയുള്ള ആക്ഷനാണ് ക്രൂ മെമ്പേഴ്‌സ് ഓരോരുത്തരായി കാണിക്കുന്നത്. ഏറ്റവുമൊടുവില്‍ മാളവികയും പാ രഞ്ജിത്തും വിക്രവും ഈ ആക്ഷന്‍ കാണിക്കുന്നത് കാണാം. രോമാഞ്ചത്തിലെ ആദരാഞ്ജലി എന്ന പാട്ടാണ് ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്നതും.

ചിത്രത്തിനായി വിക്രം നടത്തിയ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു. ‘നച്ചത്തിരം നഗര്‍കിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

തങ്കലാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തമിഴ് പ്രഭയാണ്. സംഭാഷണം അഴകിയ പെരിയവന്‍, ഛായാഗ്രഹണം എ. കിഷോര്‍ കുമാറുമാണ്. കലാ സംവിധാനം എസ്.എസ്. മൂര്‍ത്തി നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍.

Content Highlight: thankalaan pack up video