Daily News
വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ രാജന്‍ ബാബു പോയത് ശരിയായില്ല:നടപടിയെടുക്കുമെന്ന് തങ്കച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jan 05, 05:18 am
Tuesday, 5th January 2016, 10:48 am

thankachan..

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി ജെ.എസ്.എസ് സംസ്ഥാന സമിതി അംഗമായ രാജന്‍ബാബു കോടതിയില്‍ ഹാജരായ നടപടിക്കെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രംഗത്തെത്തി. രാജന്‍ ബാബുവിന്റെ നടപടി തെറ്റായിപ്പോയെന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനു പിന്നാലെയാണ് രാജന്‍ ബാബുവിനെതിരെ യു.ഡി.എഫ് കണ്‍വീനറും രംഗത്തെത്തിയത്. രാജന്‍ ബാബുവിന്റെ നടപടി തീര്‍ത്തും തെറ്റാണ്.

കക്ഷി നേതാക്കളുമായി ആലോചിച്ചശേഷം രാജന്‍ ബാബുവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.

രാജന്‍ബാബുവിന്റെ നടപടി യുഡിഎഫ് സംവിധാനത്തിനു യോജിച്ചതല്ലെന്നു വി.എം. സുധീരനും വിമര്‍ശിച്ചിരുന്നു. യുഡിഎഫ് സംവിധാനത്തില്‍ നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കണം. രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.