ഒരു വ്യക്തിയെ കൊന്നുകളയാൻ തോക്കും കത്തിയും ഒന്നും വേണ്ടാത്ത ഈ കാലത്ത് എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി: പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഹണി റോസ്
Kerala News
ഒരു വ്യക്തിയെ കൊന്നുകളയാൻ തോക്കും കത്തിയും ഒന്നും വേണ്ടാത്ത ഈ കാലത്ത് എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി: പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഹണി റോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2025, 7:00 pm

കൊച്ചി: അശ്ലീല പരാമർശവുമായി തന്നെ അധിക്ഷേപിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള യുദ്ധത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് സിനിമ താരം ഹണി റോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി റോസ് പിന്തുണച്ചവർക്ക് നന്ദി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അടക്കമുള്ളവരുടെ പേരുകൾ എടുത്ത് പറഞ്ഞുകൊണ്ടാണ് ഹണി റോസ് നന്ദി പറഞ്ഞത്.

ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത് ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ത്ഥ കമന്റുകളും പ്ലാന്‍ഡ് കാമ്പയിനും മതിഎന്ന ഹണി റോസ് പറഞ്ഞു. ഈ യുദ്ധത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് താരം പറഞ്ഞു.

‘നന്ദി നന്ദി നന്ദി. ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട, ഇക്കാലത്ത് ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ത്ഥ കമന്റുകളും പ്ലാന്‍ഡ് ക്യാമ്പയിനും മതി.

സമൂഹ മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും. പ്രതിരോധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നന്ദി നന്ദി നന്ദി. ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പി ശ്രീ മനോജ് എബ്രഹാം സര്‍, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ പുട്ട വിമലാദിത്യ ഐ.പി.എസ് സര്‍, ഡി.സി.പി ശ്രീ അശ്വതി ജി.ജി ഐ.പി.എസ് മാഡം, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എ.സി.പി ശ്രീ ജയകുമാര്‍ സര്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ.എച്ച്.ഒ ശ്രീ അനീഷ് ജോയ് സര്‍, ബഹുമാനപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കള്‍, പൂര്‍ണപിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, എന്നെ സ്‌നേഹിക്കുന്നവര്‍. എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി,’ താരം ഫേസ്ബുക്കിൽ കുറിച്ചു .

 

Content Highlight: Thank you to everyone who stood by me: Honey  Rose thanks those who supported me