ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് എത്തിയവര്‍ക്കെതിരെ വ്യാപക പ്രചരണങ്ങളുമായി ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മിയ ഖലിഫയ്‌ക്കെതിരെയും പ്രചരണങ്ങളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
മിയ ഖലിഫയ്‌ക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യത്തില്‍ പണി കിട്ടിയിരിക്കുയാണ് പ്രക്ഷോഭം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്. ഹിന്ദിയിലെ മുദ്രാവാക്യം ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോഴാണ് എട്ടിന്റെ പണി ഇവര്‍ക്ക് കിട്ടിയത്.
ട്രോളുകളിലും ട്വിറ്ററിലും ഇപ്പോള്‍ ഈ മുദ്രാവാക്യങ്ങളുടെ ചിത്രങ്ങളാണ് നിറയുന്നത്. ‘മിയ ഖലീഫ യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ’, ‘സ്വബോധത്തിലേക്ക് വരൂ’ എന്നര്‍ത്ഥമുള്ള ‘മിയ ഖലീഫ ഹോശ് ആവോ’ എന്ന മുദ്രാവാക്യമാണ് ഇംഗ്ലീഷിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ തര്‍ജ്ജമ ചെയ്തത്.
Confirming I have in fact regained consciousness, and would like to thank you for your concern, albeit unnecessary. Still standing with the farmers, though ♥️ pic.twitter.com/ttZnYeVLRP
എന്നാല്‍ ‘മിയ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്നെസ്’ (മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി) എന്നാണ് തര്‍ജ്ജമ ചെയ്തത്. ഈ ചിത്രം ഇപ്പോള്‍ മിയ ഖലിഫ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
‘എനിക്ക് സ്വബോധം കിട്ടിയെന്ന് അറിയിക്കുന്നു. അനാവശ്യമാണെങ്കിലും നിങ്ങളുടെ കരുതലിന് നന്ദി. ഇപ്പോഴും ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു”, എന്നായിരുന്നു മിയ ഖലീഫയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക