'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍'; മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദിയെന്ന് രാഹുല്‍; വിദേശകാര്യമന്ത്രിക്കെതിരെ രൂക്ഷപരിഹാസം
India
'അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍'; മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദിയെന്ന് രാഹുല്‍; വിദേശകാര്യമന്ത്രിക്കെതിരെ രൂക്ഷപരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2019, 11:13 am

ന്യൂദല്‍ഹി: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിശദീകരണം. മോദിയുടെ സംരക്ഷിച്ചുകൊണ്ടുള്ള ജയ്ശങ്കറിന്റെ ഈ പ്രസ്താവനക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം കലര്‍ന്ന ട്വീറ്റ്.

ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവ്‌കേട് മറച്ചുവെച്ചതിന് ജയ്ശങ്കറിന് നന്ദി. മോദിയുടെ ഈ നടപടി ഡെമോക്രാറ്റുകള്‍ക്ക് ഇന്ത്യയോടുള്ള സമീപനത്തെയടക്കം ബാധിക്കും. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ അവിടെ ഉണ്ടായിരിക്കുമ്പോള്‍ നയതന്ത്രത്തെ കുറിച്ച് അദ്ദേഹത്തെ എന്തെങ്കിലുമൊക്കെ അദ്ദേഹത്തെ പഠിപ്പിക്കണം’- എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രംപിന്റെ പ്രചാരണ മുദ്രാവാക്യമായ ”അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍” എന്ന് പ്രധാനമന്ത്രി മോദി ഒരിക്കലുംഎന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ജയ്ശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വാഷിങ്ടണില്‍ എത്തിയപ്പോഴാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. മോദിയുടെ സംരക്ഷിച്ചുകൊണ്ടുള്ള ജയ്ശങ്കറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷപരിഹാസമാണ് രാഹുല്‍ ഉയര്‍ത്തിയത്.

ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോള്‍ മോദി നടത്തിയ ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന പ്രസ്താവന, 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ട്രംപ് പറയാറുള്ള പ്രചാരണ വാക്യം പരാമര്‍ശിക്കുക മാത്രമാണ് മോദി ചെയ്തതെന്ന് ജയ്ശങ്കര്‍ വിശദീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

ഹൗഡി മോദി പരിപാടിക്കിടെ ‘ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഹൂസ്റ്റണിലെ ഇന്ത്യക്കാരുടെ വോട്ട്, മോദിയുടെ സഹായത്തോടെ തേടുകയാണ് ഹൗഡി മോദി പരിപാടിയിലൂടെ ട്രംപ് ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയിലെ പ്രതിപക്ഷം ആരോപിച്ചിരുന്നു. കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് പ്രധാനമന്ത്രി മോദി ഹൂസ്റ്റണ്‍ വേദിയില്‍ നടത്തിയതെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.