ബംഗാള്‍: പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
പൗരത്വ നിയമത്തെ അനുകൂലിച്ച് ബംഗാളില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിക്കിടെ പൗരത്വഭേഗദതിക്കെതിരെ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ച സംഭവം ന്യായികരിച്ചു സംസാരിക്കുന്നതിനിടയിലാണ് ദിലീപ് വിവാദപരാമര്‍ശം നടത്തിയത്.
തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണെന്നും കൂടുതലൊന്നും സംഭവിക്കാത്തതിന് ആ സ്ത്രീ തന്റെ നല്ലസമയത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്.
” എന്തിനാണ് അവര്‍(പ്രതിഷേധക്കാര്‍) എപ്പോഴും പ്രതിഷേധിക്കാന്‍ ഞങ്ങളുടെ റാലിയിലേക്ക് കടന്നു വരുന്നത്? അവര്‍ക്ക് മറ്റ് പരിപാടികളില്‍ പോയിക്കൂടെ. ഞങ്ങള്‍ ആവശ്യത്തിലധികം ക്ഷമിച്ചു കഴിഞ്ഞു. ഇനി അത്തരം ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ”, ദിലീപ് ഘോഷ് പറഞ്ഞു.
വ്യാഴാഴ്ച ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പട്ടൂലി മുതല്‍ ബാഗാ ജതിന്‍ വരെ പൗരത്വ ഭേദഗതി അനുകൂല റാലി നടത്തിയിരുന്നു. റാലിക്കിടെ ഒരു യുവതി ജാമിയ മിലിയയില്‍ നടന്ന വെടിവെപ്പിനെ അപലപിച്ചും പൗരത്വ ഭേദഗതിക്കെതിരെയും പോസ്റ്റര്‍ പിടിച്ച് പ്രതിഷേധിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ യുവതിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. യുവതിയെ തടഞ്ഞി നിര്‍ത്തുകയും അധിക്ഷേപിക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ യുവതിയുടെ കയ്യില്‍ നിന്നും പോസ്റ്റര്‍ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഫാസിസ്റ്റ് ബി.ജെ.പിക്കെതിരെ ഇനിയും പ്രതിഷേധം തുടരുമെന്ന് യുവതി പ്രതികരിച്ചു.
മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ഷാമിക് ലാഹിരി ദിലീപ് ഘോഷിന്റെ പ്രസ്താവനയെ അപലപിക്കുകയും അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദിലീപ് ഘോഷിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും വികലമായ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ലാഹിരി പറഞ്ഞത്.
നേരത്തെയും ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ ദിലീപ് ഘോഷ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.
എന്തുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷഹീന്‍ബാഗില്‍ ആരും മരിച്ചുവീഴാത്തതെന്നാണ് ദിലീപ് ഘോഷ് ചോദിച്ചത്.