വിക്രമിന്റെ തങ്കലാന്‍ ഈ മാസമില്ല; പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Film News
വിക്രമിന്റെ തങ്കലാന്‍ ഈ മാസമില്ല; പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th January 2024, 8:07 pm

വിക്രം നായകനാകുന്ന പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം അവസാനമായിരുന്നു റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാര്യങ്ങളാണ് ചിത്രം ഏപ്രിൽ മാസം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിലെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മാളവികയും മലയാളികളുടെ പ്രിയപ്പെട്ട നടിയായ പാർവതി തിരുവോത്തും ചിത്രത്തിൽ മറ്റൊരു കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. ചിത്രത്തിലെ വിക്രമിന്റെ ലുക്ക് ഏറെ ചർച്ചയായതായിരുന്നു. വിക്രമിന്റെ ഈ വർഷത്തെ മികച്ച ചിത്രമാകുമിതെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പാ രഞ്ജിത്ത്- വിക്രം കൂട്ടുകെട്ടിനെയും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

വിക്രമിനും പാർവതിക്കും മാളവികക്കും പുറമെ പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും തങ്കലാന്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സംഭാഷണം: അഴകിയ പെരിയവന്‍. ഛായാഗ്രഹണ സംവിധായകന്‍: എ. കിഷോര്‍ കുമാര്‍. എഡിറ്റര്‍: സെല്‍വ ആര്‍.കെ. കലാസംവിധാനം: എസ്.എസ്. മൂര്‍ത്തി. ആക്ഷന്‍: സ്റ്റണര്‍ സാം. സൗണ്ട് ഡിസൈനര്‍: ആന്റണി ബി.ജെ. റൂബന്‍. സൗണ്ട് റെക്കോര്‍ഡിസ്റ്റ്: അജയന്‍ അടാട്ട്. കോസ്റ്റ്യൂം ഡിസൈനര്‍: ഏഗന്‍ ഏകാംബരം. അനിത സുന്ദരേശന്‍. വി.എഫ്.എക്‌സ്: ഹൈബ്രിഡ് 360. പ്രോസ്‌തെറ്റിക്‌സ് ഡിസൈനര്‍: ബല്‍ദേവ്

Content Highlight: Thangalaan movie’s new updates  out