വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു.വി.മത്തായി നിര്‍മിച്ച് റാഫിയുടെ തിരക്കഥയില്‍ ‘താനാരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ഒരു ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാഫി തിരക്കഥ എഴുതുന്ന ഈ ചിത്രം പൂര്‍ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
തൊഴില്‍ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. മോഷ്ടാവിനെ അവതരിപ്പിക്കുന്നത് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്നത് ഷൈന്‍ ടോം ചാക്കോയുമാണ്.
പാലാ, എറണാകുളം, ഗോവ എന്നിവടങ്ങളിലായി അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി.സാജന്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ബിജിപാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സംഗീതം ഒരുക്കുന്നത്.
ബി.കെ ഹരിനാരായണന്റെയും വിനായക് ശശികുമാറിന്റേതുമാണ് വരികള്‍. കെ.ആര്‍ ജയകുമാര്‍, ബിജു.എം.പി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കോ ഡയറക്ടര്‍: ഋഷി ഹരിദാസ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്.
മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ്. മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
content highlight: thanara malayalam movie first look poster