മലയാളികളുടെ വിമാനം റാഞ്ചി തമിഴ് റോക്കേഴ്‌സ്
Cyber Crime
മലയാളികളുടെ വിമാനം റാഞ്ചി തമിഴ് റോക്കേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2017, 5:37 pm

തിരുവനന്തപുരം: മലയാളം സിനിമയായ വിമാനം റാഞ്ചി തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ്. ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

നവാഗതനായ പ്രദീപ് നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജ് നായകനായി വേഷമിട്ട സിനിമയാണ് വിമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ആയത്.

തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചത്. ക്രിസ്മസ് റിലീസായി തീയേറ്ററിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുമ്പോഴാണ് ചിത്രത്തിന്റെ വ്യാജന്‍ സൈറ്റില്‍ എത്തിയത്.

പ്രേക്ഷകര്‍ക്ക് സമ്മാനവുമായി ക്രിസ്മസ് ദിനത്തില്‍ വിമാനം തിയേറ്ററുകളില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ വൈകുന്നേരങ്ങളിലെ പ്രദര്‍ശനത്തില്‍ നിന്നും കിട്ടുന്ന പണം കഥക്ക് ആസ്പദമായ സജി എന്ന് യുവാവിന് കൊടുക്കാനും തീരുമാനിച്ചിരുന്നു.

സി.കെ വിനീത് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരും ചിത്രത്തിന്റെ ടീമിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നത്. പിന്നാലെയാണ് വ്യാജന്‍ പുറത്തിറങ്ങിയത്.