| Saturday, 17th March 2018, 11:56 am

'മദ്യനയം മറ്റൊരു ഓഖി ദുരന്തം;തിരിച്ചടികള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകും': സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി. വീണ്ടും ബാറുകല്‍ തുറക്കാനുള്ള നടപടി തീര്‍ത്തും അബദ്ധമാണെന്നാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജയോസ് ഇഞ്ചാനിയല്‍ പറഞ്ഞത്.

അതേസമയം സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ നടപടി സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പ്രകടനപത്രികയോടെങ്കിലും സര്‍ക്കാരിന് ആത്മാര്‍ത്ഥത വേണം. മദ്യനയത്തെ ഓഖി ദുരന്തത്തോടുപമിക്കാനേ കഴിയുന്നുള്ളു.

ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള തിരിച്ചടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും ബിഷപ്പ് ആരോപിച്ചു.

സംസ്ഥാനസര്‍ക്കാര്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കയാണ്. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

സംസ്ഥാനത്ത് അടച്ചൂപൂട്ടിയ ബാറുകള്‍ തുറക്കുമെന്നും മദ്യവില കൂട്ടില്ലെന്നും സംസ്ഥാന എക്‌സൈസ് മ്ന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.


ALSO READ: ‘അടച്ചൂപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ, പുതിയ ബാറുകള്‍ അനുവദിക്കില്ല’; മന്ത്രി ടി.പി രാമകൃഷ്ണന്‍


ദേശീയപാതയ്ക്കു സമീപവും സംസ്ഥാന പാതയോരങ്ങളിലും 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി ന്യൂസ്

We use cookies to give you the best possible experience. Learn more