| Tuesday, 14th August 2018, 6:45 pm

താമരശ്ശേരി ചുരത്തില്‍ ഉരുള്‍പൊട്ടി; യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കനത്ത മഴയെതുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഉരുള്‍പൊട്ടി. ചുരം വഴിയുള്ള യാത്രകള്‍ ഉടനടി ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് വടക്കന്‍ ജില്ലകളില്‍ പെയ്യുന്നത്. വയനാട് ജില്ലയിലെ കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍ പൊട്ടി. ബാണാസുര സാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

കഴിഞ്ഞദിവസം മഴ ശക്തമായതിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ആളുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more