ആക്ഷൻ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് പുരുഷന്മാരാണെന്ന് നടി തമന്ന. ബാഹുബലി എന്ന സിനിമയിൽ താൻ വളരെ ശ്രദ്ധിക്കപ്പെട്ടുവെന്നും ഇപ്പോഴും ബാഹുബലിയിലെ പെർഫോമൻസിന് പ്രശംസകൾ ലഭിക്കാറുണ്ടെന്നും തമന്ന പറഞ്ഞു. ഫിലിം കംപാനിയാണ് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആക്ഷൻ സിനിമകളിൽ എപ്പോഴും ക്രെഡിറ്റുകൾ ലഭിക്കുന്നത് പുരുഷൻമാർക്കാണ്. പക്ഷെ ബാഹുബലിയിൽ എന്നേക്കാൾ കൂടുതൽ വർക്ക് ചെയ്തിരിക്കുന്നത് പ്രഭാസും, റാണയുമാണ്. ഞങ്ങൾ ചെയ്തിരിക്കുന്ന വേഷങ്ങളുടെ രീതികളും ഇംപാക്റ്റും വളരെ വ്യത്യസ്തമാണ്. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബാഹുബലിയിലൂടെയാണ്. എനിക്ക് അപ്പോൾ ആ കഥാപാത്രത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്ക് കുറച്ചുകൂടി ആ കഥാപാത്രത്തിന് വേണ്ടി ചെയ്യാമായിരുന്നെന്ന് തോന്നിട്ടിട്ടുണ്ട്. പക്ഷെ ഞാൻ വളരെ മോശമായി ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോഴും എനിക്ക് ബാഹുബലിയിലെ കഥാപാത്രത്തിന് പ്രശംസകൾ ലഭിക്കാറുണ്ട്. ഞാൻ ആവശ്യത്തിന് ആ സിനിമയെ പ്രയോജനപ്പെടുത്തിയില്ലെന്ന് തോന്നുന്നു. അതെന്ത്കൊണ്ടാണെന്ന് എനിക്കറിയില്ല. ചിലപ്പോൾ ഞാൻ അതിനുവേണ്ടി തയാറായിരുന്നില്ലായിരിക്കാം.
അഭിമുഖത്തിൽ താൻ ബോളിവുഡ് സിനിമകളിൽ മാത്രമായി ഒതുങ്ങിയിട്ടില്ലെന്നും ചില സംവിധായാകരുടെ കൂടെ വർക്ക് ചെയ്യാൻ വളരെ താല്പര്യമുണ്ടെന്നും തമന്ന പറഞ്ഞു.
‘ഞാൻ ഒരിക്കലും ബോളിവുഡിൽ മാത്രമായി ഒതുങ്ങി പോയിട്ടില്ല. ഞാൻ മനഃപൂർവം ഹിന്ദി സിനിമകൾ മാത്രം തെരഞ്ഞെടുക്കുന്നതല്ല. പക്ഷെ ബോളിവുഡിലെ ചില സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് വളരെ താൽപര്യമുണ്ട്. അതിനുവേണ്ടി ഓഡിഷനുപോകാനും അർഹതയോടെ അത് നേടിയെടുക്കാനും എനിക്ക് ആഗ്രഹമുണ്ട്,’ തമന്ന പറഞ്ഞു.
തമന്നയുടെ ഏറ്റവും പുതിയ ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് പാർട്ട് 2. ഭോല ശങ്കർ എന്ന തെലുങ്ക് ചിത്രവും, ജെയ്‌ലർ, അരൺമനൈ, എന്നീ തമിഴ് ചിത്രങ്ങളുടെ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്.
Content Highlights: Thamanna on Bahubali