കജോള്‍, മൃണാള്‍, തമന്ന; ലസ്റ്റ് സ്‌റ്റോറീസ് 2 ടീസര്‍
Film News
കജോള്‍, മൃണാള്‍, തമന്ന; ലസ്റ്റ് സ്‌റ്റോറീസ് 2 ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th June 2023, 1:31 pm

ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. അമൃത സുഭാഷ്, അംഗദ് ബേദി, കജോള്‍, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം, വിജയ് വര്‍മ്മ തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

ആര്‍.എസ്.വി.പി, ഫ്‌ളൈയിങ് യൂണികോണ്‍ എന്നീ കമ്പനികളുടെ ബാനറിലാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. അമിത് രവീന്ദര്‍നാഥ് ശര്‍മ്മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിനായി നാല് കഥകള്‍ സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്‌ളിക്‌സിലാവും ചിത്രം റിലീസ് ചെയ്യുക.

കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് 2018ലെ ആന്തോളജി സീരീസ് സംവിധാനം ചെയ്തത്. രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു സീരീസിലെ അഭിനേതാക്കള്‍.

47ാമത് എമ്മി പുരസ്‌കാരത്തില്‍ സീരീസ് മികച്ച മിനി സീരീസ്, മികച്ച നടി (രാധിക ആപ്തേ) എന്നീ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight: thamanna,mrunal thakkur new movie teaser