സ്ത്രീധനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇരകളായ ബി.പി.എല്‍ പെണ്‍കുട്ടികള്‍ക്കേ കഴിയൂ. അവര്‍ ചില തിരിച്ചറിവുകള്‍ നേടേണ്ടതുണ്ട്. ഒന്ന്. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹമല്ല. സ്വന്തം കാലില്‍ നില്‍ക്കലാണ്. സാംസ്‌കാരികവും വിദ്യാഭ്യാസപരവും തൊഴില്‍പരവും ആദര്‍ശപരവുമായ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കലാണ്. ആദര്‍ശത്തിന്റെ പേരില്‍ സമുദായ കോര്‍പറേറ്റുകള്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമെതിരെ നടത്തുന്ന വാചകമടികള്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള വെറും ഓരിയിടല്‍ മാത്രമാണെന്നും അത് തങ്ങളുടെ രക്ഷക്കെത്തില്ലെന്നും മനസിലാക്കണം.
തമന്ന ബിന്‍ത്
അഴകിയ രാവണന്‍ എന്ന സിനിമയില്‍ ജനപിന്തുണ നേടാന്‍ എന്ത് പരിപാടി സംഘടിപ്പിക്കണമെന്ന് ചിന്തിക്കുന്ന ശങ്കര്‍ദാസി (മമ്മൂട്ടി) നോട് സമൂഹ വിവാഹം മതിയെന്നാണ് എന്‍.പി. അംബുജാക്ഷന്‍ (ശ്രീനിവാസന്‍) പറയുന്നുത്.
മംഗളം വാരിക മുതലാളി പണ്ട് പതിവായി സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. രവി പിള്ള മുതല്‍ കെ.എം. മാണി വരെയുള്ളവര്‍ ഇന്നും ഇതേ തന്ത്രം പയറ്റുന്നു. ചുരുക്കി പറഞ്ഞാല്‍ ജനങ്ങളുടെ കൈയ്യടി നേടാന്‍ സമൂഹ വിവാഹത്തിനേക്കാള്‍ നല്ല അഭ്യാസം മറ്റൊന്നില്ല.
സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനം നടത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ചില ചെറുപ്പക്കാരും തങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റവും സുപ്രധാന പ്രവര്‍ത്തനമെന്നു കരുതി വിവാഹ സഹായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
ഇക്കഴിഞ്ഞ മാസം വടക്കന്‍ കേരളത്തില്‍ ഒരു യുവജന സംഘം സമൂഹ വിവാഹം നടത്തിയിരുന്നു. സമുദായ പത്രങ്ങളിലെല്ലാം പുതിയാപ്പിളമാരെ നിരത്തി നിര്‍ത്തി പടമെടുത്തു പ്രദര്‍ശിപ്പിച്ചു. ഇതിനു പണം കണ്ടെത്തിയത് കഴിഞ്ഞ ലേഖനത്തില്‍ ചര്‍ച്ച ചെയ്ത കേരള മുസ്‌ലിംകള്‍ക്കിടയില്‍ പിടിത്തമിട്ടിരിക്കുന്ന ആത്മീയ അധോലോകക്കാരുടെ പ്രഭാഷണം സംഘടിപ്പിച്ചായിരുന്നത്രേ.
ഖുര്‍ആനും സുന്നത്തുമെടുത്ത് അമ്മാനമാടി ഫണ്ട് മഴ പെയ്യിച്ച ബാഖവി പക്ഷെ “സ്ത്രീധനമില്ലാതെ കല്ല്യാണം കഴിച്ച് മാതൃക കാണിക്കാന്‍ തയാറുള്ള യുവാക്കളേ മുന്നോട്ട് വരൂ. നിങ്ങള്‍ സംഭാവന തരേണ്ട, സ്വന്തം ജീവിതം കൊണ്ട് മാതൃക കാണിച്ചാല്‍ മതിയെന്ന്” പറഞ്ഞില്ല.
പല ബ്രാന്‍ഡഡ് മൗലവിമാരുടെയും മതപ്രഭാഷണത്തിന്റെ പ്രധാനലക്ഷ്യം തന്നെ സമൂഹ വിവാഹ ധനസമാഹരണമാണ്. മധ്യകേരളത്തില്‍ നടന്ന ഇത്തരം ഒരു പരിപാടിയില്‍ 200 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്
കൂടുതല്‍ വായനക്ക്
മാപ്പിളക്കളത്തിലെ കാലാളുകള്‍…. (23/06/2013)
പള്ളിക്കമ്മറ്റിയില്‍ പെണ്ണ് കയറുമ്പോള്‍… (30/06/2013)
ഖുര്‍ആനും സുന്നത്തുമെടുത്ത് അമ്മാനമാടി ഫണ്ട് മഴ പെയ്യിച്ച ബാഖവി പക്ഷെ “സ്ത്രീധനമില്ലാതെ കല്ല്യാണം കഴിച്ച് മാതൃക കാണിക്കാന്‍ തയാറുള്ള യുവാക്കളേ മുന്നോട്ട് വരൂ. നിങ്ങള്‍ സംഭാവന തരേണ്ട, സ്വന്തം ജീവിതം കൊണ്ട് മാതൃക കാണിച്ചാല്‍ മതിയെന്ന്” പറഞ്ഞില്ല.
ധാന്യകിറ്റും നമസ്‌കാര കുപ്പായവും വിതരണം ചെയ്ത് റിലീഫ് പ്രവര്‍ത്തനം നടത്തി ബോറടിച്ചപ്പോഴാണ് മുസ്‌ലിം ലീഗുകാര്‍ക്ക് എന്തെങ്കിലുമൊരു ക്രിയേറ്റിവ് കാമ്പയിന്‍ വേണമെന്ന് തോന്നിയത്. അങ്ങനെ വിവാഹധൂര്‍ത്തിനെതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. പക്ഷെ എടുത്തുചാടി കഴിഞ്ഞപ്പോഴാണ് ഭസ്മാസുരന് വരം കൊടുത്തത് പോലെയായത്.
അടുത്തപേജില്‍ തുടരുന്നു
ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ശീതീകരിച്ച കല്യാണ മണ്ഡപത്തിലെ വെള്ളിവെളിച്ചത്തില്‍ യുവപണ്ഡിതന്റെ വിവാഹ ഖുതുബ. സൗന്ദര്യവും സമ്പത്തും ദീനും നോക്കി ആളുകള്‍ വിവാഹം കഴിക്കാറുണ്ടെന്നും എന്നാല്‍ വിശ്വാസികള്‍ ദീനിനാണ് പരിഗണന നല്‍കേണ്ടതെന്നും ഇസ്‌ലാമിക മാതൃകകള്‍ ഉദാഹരിച്ച് പ്രസംഗം പൂര്‍ത്തിയാക്കി.
തൂവെള്ള ലിനന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിനിര്‍ത്തിയ സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലെടുത്ത് മൃദുവായി തലോടി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തി എസ്.യു.വിയില്‍ കയറി പണ്ഡിതന്‍ സ്ഥലം വിട്ടിട്ടും കണ്‍ഫ്യൂഷന്‍ മാറുന്നില്ല.
പുലര്‍ച്ചെ മുതല്‍ രാത്രി വരെ ഷോപ്പിങ് മാളിലെ തൂപ്പും തുടപ്പും കഴിഞ്ഞ് വീട്ടിലെത്തി അലക്കി കുളിച്ച് ളുഹര്‍ മുതല്‍ ഇശാ വരെ ഖളാ വീട്ടി ഒരു യാസീനുമോതി ദുഅ ചെയ്ത് ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഒപ്പന ആല്‍ബത്തിലെ കല്യാണ രാവിന്റെ പോലും ഓര്‍മ മനസ്സിലില്ലാതെ ഒറ്റമുറി വീടിന്റെ തറയില്‍ വിരിച്ച തഴപ്പാഴയില്‍ ചുരുണ്ടുകൂടുന്ന “സച്ചാര്‍” യുവതിയുടെ (Socially and economically backward muslim girl) ദീനാണോ അതോ പതിവായി പഞ്ചനക്ഷത്ര ജുമാ മസ്ജിദിലെ ഖുര്‍ആന്‍ ക്ലാസിലെത്തുന്ന എലിറ്റ് ക്ലാസ് മുസ്‌ലിം യുവതിയുടെ ദീനാണോ വിവാഹത്തിന് പരിഗണിക്കേണ്ടത്.
ചര്‍ച്ചയുടെ ഔട്ട്പുട്ട് കേട്ട് പരിശീലകന്റെ കണ്ണ് തള്ളി. ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാ ഗ്രൂപ്പുകളും അനുകൂലിക്കുന്നുവെന്നായിരുന്നു മറുപടി. കാരണം വരന്റെ വീട്ടില്‍ അംഗീകാരവും പരിഗണനയും കിട്ടണമെങ്കില്‍ സ്ത്രീധനം കൂടിയേ തീരൂവെന്ന് പെണ്‍കുട്ടികള്‍. ജീവിതത്തെ പ്രാക്ടിക്കലായി കാണണം. ആദര്‍ശത്തിന്റെ പേരില്‍ ജീവിതം തുലക്കാന്‍ തയാറല്ലെന്ന് ആണ്‍കുട്ടികള്‍.
മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച വിവാഹ പൂര്‍വ കൗണ്‍സിലിംഗ് ക്ലാസ്. എണ്‍പതോളം വരുന്ന യുവതീ യുവാക്കളെ ഗ്രൂപ്പ് തിരിച്ച് ചര്‍ച്ചക്ക് വിഷയം നല്‍കുന്നു. ഒരു വിഷയം സ്ത്രീധന സമ്പ്രദായത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ കാരണം.
ചര്‍ച്ചയുടെ ഔട്ട്പുട്ട് കേട്ട് പരിശീലകന്റെ കണ്ണ് തള്ളി. ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാ ഗ്രൂപ്പുകളും അനുകൂലിക്കുന്നുവെന്നായിരുന്നു മറുപടി. കാരണം വരന്റെ വീട്ടില്‍ അംഗീകാരവും പരിഗണനയും കിട്ടണമെങ്കില്‍ സ്ത്രീധനം കൂടിയേ തീരൂവെന്ന് പെണ്‍കുട്ടികള്‍. ജീവിതത്തെ പ്രാക്ടിക്കലായി കാണണം. ആദര്‍ശത്തിന്റെ പേരില്‍ ജീവിതം തുലക്കാന്‍ തയാറല്ലെന്ന് ആണ്‍കുട്ടികള്‍.
കൂടുതല്‍ വായനക്ക്
പര്‍ദ്ദയും ഇസ്‌ലാമിക വസ്ത്രധാരണവും ഡൂള്‍ ന്യൂസിലെ വ്യത്യസ്ത ലേഖനങ്ങളിലേക്ക്
“പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല”: കോഴിക്കോട് മതനേതാക്കളുടെ കോലം കത്തിച്ചു (30/06/2013)
മുസ്‌ലിംങ്ങള്‍ക്കിടയില്‍ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെ പുത്തന്‍ വ്യാഖ്യാനങ്ങളുമായി വിവിധ സംഘടനകള്‍ ആവിര്‍ഭവിച്ചതോടെ മുസ്‌ലിം എന്ന ഒറ്റ സംജ്ഞയില്‍ അവരെ വിശേഷിപ്പിക്കാന്‍ കഴിയാതെ വന്നു.(മുസ്‌ലിം മാട്രിമോണിയല്‍ കോളം പരിശോധിച്ചാല്‍ സുന്നി, സലഫി, തങ്ങള്‍, സയ്യിദ് തുടങ്ങി പല വിഭാഗങ്ങളെയും കാണാം).
അടുത്തപേജില്‍ തുടരുന്നു
ഇസ്‌ലാമില്‍ വിവാഹബന്ധത്തിന് “കുഫ്‌വ്” (Suitable) അനുയോജ്യത എന്നൊരു വകുപ്പുണ്ട്. സമ്പന്ന യുവാവ് ദരിദ്ര യുവതിയെ വിവാഹം കഴിക്കുന്നതോ സമ്പന്ന യുവതി ദരിദ്ര യുവാവിനെ വിവാഹം കഴിക്കുന്നതോ ശരിയാവില്ല. കാരണം സാംസ്‌കാരികവും സമ്പത്തികവുമായ അസന്തുലിതാവസ്ഥ ആ ബന്ധം തകര്‍ക്കും എന്നാണ് മതത്തിന്റെ കോര്‍പറേറ്റ് വക്താക്കള്‍ പറയുന്നത്.
ഈ മൂന്നു വിഭാഗത്തിലും നേരത്തെ പറഞ്ഞ ശരാശരി ദീനുള്ളവരും നല്ല ദീനുള്ളവരുമുണ്ട്. സമ്പന്ന വര്‍ഗത്തിനും മധ്യവര്‍ഗത്തിനും (Double income family) സ്ത്രീധനവും അനുബന്ധ ചെലവുകളും വലിയ പ്രശ്‌നമല്ല. എന്നാല്‍, ശരാശരി ദീനുള്ളവരും നല്ല ദീനുള്ളവരുമായ അധോവര്‍ഗത്തിനാണ് വിവാഹം തീരാശാപമായി മാറുന്നത്.
കാരണം ഇസ്‌ലാമില്‍ വിവാഹബന്ധത്തിന് “കുഫ്‌വ്” (Suitable) അനുയോജ്യത എന്നൊരു വകുപ്പുണ്ട്. സമ്പന്ന യുവാവ് ദരിദ്ര യുവതിയെ വിവാഹം കഴിക്കുന്നതോ സമ്പന്ന യുവതി ദരിദ്ര യുവാവിനെ വിവാഹം കഴിക്കുന്നതോ ശരിയാവില്ല. കാരണം സാംസ്‌കാരികവും സമ്പത്തികവുമായ അസന്തുലിതാവസ്ഥ ആ ബന്ധം തകര്‍ക്കും എന്നാണ് മതത്തിന്റെ കോര്‍പറേറ്റ് വക്താക്കള്‍ പറയുന്നത്.
അതിനവര്‍ പ്രവാചകന്റെ വളര്‍ത്തുമകന്‍ സൈദ്ബ്‌നു ഹാരിസയുടെ ചരിത്രംപറയും. സൈനബ് ബിന്‍ത് ജഹ്ശ എന്ന സമ്പന്ന യുവതിയെ സൈദ് വിവാഹം കഴിച്ചെങ്കിലും സാമ്പത്തിക അസന്തുലിതാവസ്ഥ മൂലം വേര്‍പിരിയുകയായിരുന്നുവത്രെ.
അപ്പോള്‍ യുവാവായ ഒരു ദരിദ്ര സഹാബി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും പെണ്ണ് കിട്ടാതെ വന്നപ്പോള്‍ പ്രവാചകനെ സമീപിക്കുകയും പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം ഒരു സമ്പന്ന സഹാബിയേട് മകളെ വിവാഹം കഴിച്ച് തരണമെന്ന് അഭ്യര്‍ഥിക്കുകയും അദ്ദേഹം അത് നിരസിക്കുകയും ഇതറിഞ്ഞ മകള്‍ പ്രവാചകന്റെ തീരുമാനം നടപ്പാക്കണമെന്ന് വാശിപിടിക്കുകയും അങ്ങനെ വിവാഹം തീരുമാനിക്കുകയും എന്നാല്‍ വിവാഹത്തിന് മുമ്പ് ആ യുവാവ് യുദ്ധത്തില്‍ വധിക്കപ്പെടുകയും ചെയ്ത ഒരു ചരിത്രമുണ്ടല്ലോ. അതെന്തേ വിവാഹ ചര്‍ച്ചകളില്‍ കടന്നുവരാത്തത്.
എന്താണ് സ്ത്രീധനം. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഓഫര്‍ ചെയ്യുന്ന/ഡിമാന്റ് ചെയ്യുന്ന സമ്പത്ത്. അത് പണമാകാം. വാഹനമാകാം ഭൂമിയാകാം കെട്ടിടങ്ങളാകാം ജോലിയാകാം. സമ്പന്നര്‍ തമ്മിലുള്ള വിവാഹമാകുമ്പോള്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിക്കേണ്ട കാര്യമില്ല. ഓഫറും ഡിമാന്റും ഓഫ് റെക്കോര്‍ഡായിരിക്കും.
എന്താണ് സ്ത്രീധനം. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഓഫര്‍ ചെയ്യുന്ന/ഡിമാന്റ് ചെയ്യുന്ന സമ്പത്ത്. അത് പണമാകാം. വാഹനമാകാം ഭൂമിയാകാം കെട്ടിടങ്ങളാകാം ജോലിയാകാം. സമ്പന്നര്‍ തമ്മിലുള്ള വിവാഹമാകുമ്പോള്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിക്കേണ്ട കാര്യമില്ല. ഓഫറും ഡിമാന്റും ഓഫ് റെക്കോര്‍ഡായിരിക്കും.
കൂടുതല്‍ വായനക്ക്
അറബിക്കല്ല്യാണത്തെ ന്യായീകരിക്കുമ്പോള്‍ (15/09/2013)
അറബിക്കല്യാണം എത്രത്തോളം ഇസ്‌ലാമികമാണ്? (08/09/2013)
മധ്യവര്‍ഗത്തിനാവുമ്പോള്‍ ചെറിയതോതില്‍ നെഗോസിയേഷനാകാം. എന്നാല്‍ ബി.പി.എല്‍ വിഭാഗത്തിനാണ് പ്രശ്‌നം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഓഫര്‍ ചെയ്യാന്‍ കഴിവുണ്ടാവില്ല. ആണ്‍കുട്ടികള്‍ക്ക് ഡിമാന്റ് ചെയ്യാതെ നിവൃത്തിയില്ല.
കാരണം. അത് കിട്ടിയിട്ട് വേണം മറ്റുപല കാര്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കാന്‍. അത് സഹോദരിയുടെ വിവാഹമാകാം, താമസിക്കാനൊരു വീടാകാം, തൊഴിലാകാം, കടബാധ്യതകളാകാം. കടം തീര്‍ക്കാന്‍ കിഡ്‌നി വരെ വില്‍ക്കുന്ന നാട്ടില്‍ സ്ത്രീധനത്തിന്റെ നൈതികത ചര്‍ച്ച ചെയ്യാനൊന്നും ആരും മെനക്കെടാറില്ല.
അടുത്തപേജില്‍ തുടരുന്നു
പണമില്ലാത്തതിന്റെ പേരില്‍ വിവാഹമൊക്കാന്‍ മുപ്പതു വയസു കഴിയേണ്ടി വന്ന യുവതിയുടെ വിവാഹത്തലേന്ന് വിളമ്പിയ തേങ്ങാച്ചോറും പോത്തിറച്ചിയും തിന്ന് പുറത്തു നിന്ന് പല്ലുകുത്തുന്നതിനിടെ വിവാഹ ധൂര്‍ത്തിന്റെ മതവിരുദ്ധത ചര്‍ച്ച ചെയ്യല്‍ ഒരു ബാധ്യതപോലെ നടത്തിപ്പോരുന്നുണ്ട് സമുദായം. പലചരക്കു കടയിലും വ്യാപാരിയോടും പോലും കടംപറഞ്ഞ് കല്യാണം നടത്തുന്ന വീട്ടുകാരെ നിര്‍ത്തിപ്പൊരിക്കാനും മടിക്കില്ല നമ്മള്‍.
സാധാരണ വിവാഹ ചര്‍ച്ചകളില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്. പെണ്‍കുട്ടിക്ക് ധരിക്കാനുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കും. ദീനുള്ളവരും ദീനില്ലാത്തവരും ആര്‍ഭാട വിരുദ്ധരും അനുകൂലികളും ഒറ്റമനസോടെ അംഗീകരിക്കുന്ന കാര്യമാണിത്. എന്നാല്‍, ഇക്കാര്യം ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ധരിക്കാനുള്ള സ്വര്‍ണം എന്നതിന്റെ അളവെത്രയാണ്. എന്തിനാണ് ആഭരണങ്ങള്‍ ധരിക്കുന്നത്. ആഭരണം അഴകിന് മാറ്റുകൂട്ടും. ഉള്ള സൗന്ദര്യത്തെ വര്‍ധിപ്പിക്കും. സൗന്ദര്യമാകട്ടെ കാഴ്ചയിലൂടെ അനുഭവപ്പെടുന്ന ഒന്നാണ്. അപ്പോള്‍ മുസ്‌ലിം പെണ്‍കുട്ടിയെ കാഴ്ച വസ്തുവാക്കാമോ? ഇവിടെ യുക്തി ചിന്തക്ക് പ്രസക്തിയില്ല. സാങ്കേതികമായി ദൈവത്തേയും പ്രത്യക്ഷത്തില്‍ ജനങ്ങളെയും എങ്ങനെ പറ്റിക്കാമെന്ന ചിന്തയിലാണ് ഉപരിവര്‍ഗം.
പണമില്ലാത്തതിന്റെ പേരില്‍ വിവാഹമൊക്കാന്‍ മുപ്പതു വയസു കഴിയേണ്ടി വന്ന യുവതിയുടെ വിവാഹത്തലേന്ന് വിളമ്പിയ തേങ്ങാച്ചോറും പോത്തിറച്ചിയും തിന്ന് പുറത്തു നിന്ന് പല്ലുകുത്തുന്നതിനിടെ വിവാഹ ധൂര്‍ത്തിന്റെ മതവിരുദ്ധത ചര്‍ച്ച ചെയ്യല്‍ ഒരു ബാധ്യതപോലെ നടത്തിപ്പോരുന്നുണ്ട് സമുദായം. പലചരക്കു കടയിലും വ്യാപാരിയോടും പോലും കടംപറഞ്ഞ് കല്യാണം നടത്തുന്ന വീട്ടുകാരെ നിര്‍ത്തിപ്പൊരിക്കാനും മടിക്കില്ല നമ്മള്‍.
എന്നാല്‍ പ്രവാസി വ്യവസായിക്ക് വേണ്ടി വിവാഹം ക്ഷണിക്കാന്‍ വരുന്ന ഇവന്റ് മാനേജരോട് തങ്ങള്‍ തത്വാധിഷ്ടിത നിലപാടുള്ള സംഘടനയാണെന്നും ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ നിലപാടുകള്‍ അനുവദിക്കുന്നില്ലെന്നും ക്ഷണിച്ചതില്‍ സന്തോഷമെന്ന് പറഞ്ഞ് ഒഴിവാകാന്‍ വിവാഹ ധൂര്‍ത്തിനെതിരെ നിലകൊള്ളുന്നവരെന്ന് മേനി നടിക്കുന്ന സംഘടനാ ഭാരവാഹികള്‍/പണ്ഡിതന്മാര്‍ക്ക് കഴിയില്ല. കാരണം വ്യവസായിയുടെ പറമ്പിലെ സമൃദ്ധമായ പച്ചപുല്ല് കണ്ടിട്ടാണല്ലോ എല്ലാവരും പശുവിനെ വളര്‍ത്തുന്നത്. കാണപ്പെട്ട “റബ്ബി”നെ പിണക്കാന്‍ പാടില്ലല്ലോ.
അനുയോജ്യമായ വ്യക്തിത്വമുള്ള സ്വന്തം അസ്തിത്വത്തെയും വ്യക്തിത്വത്തെയും അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ നിരുപാധികം വിവാഹജീവിതത്തിലേക്ക് കടക്കാമെന്ന് ധാരണയിലെത്താം. വിവാഹ കമ്പോളത്തിലെ വിപണി മൂല്യമുള്ള ചരക്കുകളല്ല ഞങ്ങളെന്ന് പ്രഖ്യാപിക്കാന്‍ കഴിയണം.
സ്ത്രീധനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇരകളായ ബി.പി.എല്‍ പെണ്‍കുട്ടികള്‍ക്കേ കഴിയൂ. അവര്‍ ചില തിരിച്ചറിവുകള്‍ നേടേണ്ടതുണ്ട്. ഒന്ന്. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹമല്ല. സ്വന്തം കാലില്‍ നില്‍ക്കലാണ്. സാംസ്‌കാരികവും വിദ്യാഭ്യാസപരവും തൊഴില്‍പരവും ആദര്‍ശപരവുമായ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കലാണ്.
ഇതിന്‌ശേഷം അനുയോജ്യമായ വ്യക്തിത്വമുള്ള സ്വന്തം അസ്തിത്വത്തെയും വ്യക്തിത്വത്തെയും അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ നിരുപാധികം വിവാഹജീവിതത്തിലേക്ക് കടക്കാമെന്ന് ധാരണയിലെത്താം. വിവാഹ കമ്പോളത്തിലെ വിപണി മൂല്യമുള്ള ചരക്കുകളല്ല ഞങ്ങളെന്ന് പ്രഖ്യാപിക്കാന്‍ കഴിയണം.
ഈ സമൂഹത്തില്‍ തങ്ങളുടെ ജീവിതം കൊണ്ട് ചില അടയാളപെടുത്തലുകള്‍ നടത്താനുണ്ടെന്ന് തിരിച്ചറിയണം. സര്‍വോപരി പണ്ടൊരു മാപ്പിളകവി പാടിയത് പോലെ “പേറിനും ചോറിനുമുള്ള യന്ത്രമല്ല പെണ്ണുങ്ങള്‍” എന്ന് തുറന്ന് പറയണം.
പിന്നെ ആദര്‍ശത്തിന്റെ പേരില്‍ സമുദായ കോര്‍പറേറ്റുകള്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമെതിരെ നടത്തുന്ന വാചകമടികള്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള വെറും ഓരിയിടല്‍ മാത്രമാണെന്നും അത് തങ്ങളുടെ രക്ഷക്കെത്തില്ലെന്നും മനസിലാക്കണം.
കൂടുതല്‍ വായനക്ക്
“യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്” 17/09/2013
ഫേസ്ബുക്കിലെ മാപ്പിളപ്പെണ്‍കുട്ടികളും സദാചാര പോലീസുകാരും – 18/07/2011