2010 കളില്‍ ചില ബാഖവിമാരും ഖാസിമിമാരും മന്നാനിമാരും കളത്തിലിറങ്ങിയതോടെ വഅള് കമ്പോളം കൊഴുത്തു. സിനിമാവ്യവസായം പോലെ കാള്‍ഷീറ്റും ഫ്‌ളക്‌സ്‌ബോര്‍ഡുകളൂം ഡി.ടി.എസ് ശബ്ദ സംവിധാനവും സര്‍വസാധാരണമായി. സോഷ്യല്‍ മീഡിയയിലേക്ക് വരെ വഅളുകള്‍ വളര്‍ന്നു. പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണം പോലെ തമ്മനം പ്രഭാഷണവും മുപ്പത്തടം പ്രഭാഷണവും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പോര്‍ട്രൈറ്റായും സൈഡ് വ്യൂവായും മള്‍ട്ടികളറില്‍ തെരുവോരങ്ങളില്‍ തിളങ്ങി നിന്നു. തമന്നാ ബിന്‍ത് എഴുതുന്നു…
| ഒപ്പിനിയന്‍ | തമന്നാ ബിന്‍ത് |
മുപ്പത്തിയഞ്ച് വര്‍ഷത്തോളം മൗലവി ആ മദ്രസയില്‍ ജോലി ചെയ്തു. സ്‌കൂള്‍ തുറക്കുന്ന സമയമായാല്‍ ഉസ്താദിന് വേവലാതിയാണ്. മദ്രസയില്‍ നിന്നുകിട്ടുന്ന തുച്ഛ വരുമാനത്തില്‍ നിന്ന് മക്കളുടെ പഠന ചെലവ് എങ്ങനെ കണ്ടെത്തും. എല്ലാ വര്‍ഷവും പൂര്‍വ വിദ്യാര്‍ഥികളാണ് ഉസ്താദിന്റെ മക്കള്‍ക്ക് യൂണിഫോമും ബാഗും കുടയും നോട്ട് ബുക്കുകളും വാങ്ങിക്കൊടുക്കുന്നത്.
ഒരിക്കല്‍ യാത്രാ മദ്ധ്യേ ഉസ്താദിനോട് ചോദിച്ചു, താങ്കള്‍ക്ക് ഇത്രയും ശമ്പളം കിട്ടുന്ന ഒരു ജോലി നാട്ടില്‍ കിട്ടില്ലേ പിന്നെ എന്തിന് നാടുവിട്ട് പോകുന്നത്? അദ്ദേഹം പറഞ്ഞു, ഇതൊരുതരം ഒളിച്ചോട്ടമാണ്. നാട്ടില്‍ നിന്നാല്‍ കല്യാണം മരണം പോലുള്ള അപ്രതീക്ഷിത ചെലവുകള്‍ വന്ന് പെടും. ഇതാകുമ്പോള്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടാമല്ലോ.
പിന്നിട് ബി ഫാമിന് പ്രവേശനം ലഭിച്ച മകന്റെ പഠന ചെലവ് കണ്ടെത്താന്‍ അദ്ദേഹം നെട്ടോട്ടമോടിയതും കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞതും ഓര്‍ക്കുന്നു. മകന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ആ പിതാവ് മരണപ്പെട്ടു. പിന്നീട് നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും ആ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു. ജീവിച്ചിരുന്നകാലത്ത് ഒരിക്കലും കുടുംബം പുലര്‍ത്താനാവശ്യമായ പ്രതിഫലം നല്‍കാന്‍ പള്ളിക്കമ്മിറ്റിക്കാര്‍ തയാറായിരുന്നില്ല.
മുസ്‌ലിങ്ങള്‍ക്കിടയില്‍ മതവുമായി ബന്ധപെട്ട തൊഴില്‍ ചെയ്യുന്ന ആളുകളെ മൂന്നായി തിരിക്കാം:
1. പണ്ഡിതന്‍മാരും സംഘടനാ നേതാക്കളുമായവര്‍ 2.ഖത്തീബ് / മുദരിസുമാര്‍ 3.പള്ളി ഇമാമുമാര്‍ / മദ്രസാ അധ്യപകര്‍.
ഫ്രീലാന്‍സ് പണ്ഡിതന്‍മാര്‍ എന്നൊരു വിഭാഗം കൂടിയുണ്ടെങ്കിലും ഏതെങ്കിലും മതസംഘടനയെ ചാരി നില്‍ക്കാത്തവരായതിനാല്‍ എണ്ണത്തില്‍ കുറവാണ്. മാത്രമല്ല അവര്‍ മതസ്ഥാപനങ്ങളില്‍ നിന്ന് വേതനം പറ്റാത്തവരുമാണ്.
ഒന്നാം വിഭാഗത്തില്‍ പെടുന്നവര്‍ ഏതെങ്കിലും സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരോ സംഘടനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ചുമതലക്കാരോ ആയിരിക്കുമെന്നതിനാല്‍ അവര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്നുണ്ടാവും.അതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ സര്‍വീസിലും മറ്റും ജോലി ചെയ്യുന്ന സംഘടനാ പ്രവര്‍ത്തകര്‍ ലീവെടുത്ത് മുഴുവന്‍ സമയ പ്രവര്‍ത്തകരാവുന്നതിന് മടി കാണിക്കാത്തത്.
രണ്ടാം വിഭാഗത്തില്‍ പെടുന്നവര്‍ ഏതെങ്കലും സംഘടനയോട് ചായ്‌വുളളവരായിരിക്കുമെങ്കിലും പള്ളികളില്‍ ജോലിചെയ്യുന്നവരുമായിരിക്കും.ഇവരുടെ പരമാവധി വേതനം പതിനയ്യായിരം രൂപയില്‍ താഴെയായിരിക്കും. ഇതിനുപുറമെ അല്ലറചില്ലറ സൈഡ് ബിസിനസുകളുമുണ്ടായിരിക്കും.
വിവരസാങ്കേതിക വിദ്യ, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പുസ്തക പ്രസാധനം എന്നിവ വ്യാപകമല്ലാതിരുന്ന കാലത്ത് മുസ്‌ലിങ്ങള്‍ക്ക് ആനുകാലിക സംഭവങ്ങള്‍ അറിയാനും മതപരമായ വിജ്ഞാനം നേടാനുമുള്ള മാധ്യമമായിരുന്നു വഅളുകള്‍ അഥവാ രാത്രി കാല മതപ്രസംഗം. മതപ്രസംഗ വേദികളില്‍ കത്തിനിന്ന ഒരുപാട് താര മൗലവിമാര്‍ കേരളത്തിലുണ്ടായിരുന്നു.
മൂന്നാം വിഭാഗത്തില്‍ പെടുന്നവരാണ് ഏറെ കഷ്ടതയനുഭവിക്കുന്നത്. കൃത്യമായ സേവന വേതന വ്യവസ്ഥകളൊന്നുമില്ലാത്ത അസംഘടിത മേഖലാ തൊഴിലാളികള്‍. പള്ളികള്‍ക്ക് ലക്ഷങ്ങളുടെ വരുമാനമുണ്ടെങ്കിലും ജീവനക്കാരുടെ വേതനത്തെക്കുറിച്ച് പറയുമ്പോള്‍ ഇതൊരു തൊഴിലല്ലെന്നും മറിച്ച് ദൈവ പ്രീതി കാംക്ഷിച്ചുകൊണ്ടുളള സേവനമാണെന്നും പ്രമാണിമാര്‍ പറയും. ഇവരുടെ ജോലിസമയമാകട്ടെ 24X7 ആണ്.
സര്‍ക്കാര്‍ കൊണ്ടുവരുന്ന മദ്രസാധ്യാപക പെന്‍ഷന്‍ പോലുളള ക്ഷേമ പദ്ധതികള്‍ പോലും മാനേജ്‌മെന്റ് വിഹിതം അടക്കാതിരിക്കാന്‍ പലിശയെ സംബന്ധിച്ച കര്‍മശാസ്ത്ര പ്രശ്‌നങ്ങളുന്നയിച്ച് ഇവര്‍ അട്ടിമറിക്കും. എന്നാല്‍ വഖഫ് സ്വത്തില്‍ പലിശാധിഷ്ഠിത ബി.ഒ.ടിയും ലീസും പി.പി.പിയും നടപ്പാക്കന്‍ ഇവര്‍ക്ക് മടിയേതുമില്ല. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഒക്കെയായി മഹല്ല് പുരോഗതിയിലേക്ക് കുതിക്കുമ്പോഴും മൗലവിമാര്‍ക്ക് വീടുകളില്‍ നിന്നേ ഭക്ഷണം നല്‍കൂ.
പള്ളിത്തൊഴിലാളികളുടെ ആത്മാഭിമാനം ചോര്‍ത്തിക്കളഞ്ഞ് കുറഞ്ഞകൂലിക്ക് ജോലിചെയ്യുന്ന വര്‍ക്ക്‌ഫോഴ്‌സിനെ സൃഷ്ടിക്കലാണ് ഇതിലൂടെ പ്രമാണി വര്‍ഗം ലക്ഷ്യം വെക്കുന്നത്.സ്‌കൂളില്‍ പ്രിന്‍സിപ്പലിനും അക്കാദമിക് ഡയറക്‌റര്‍ക്കും അഞ്ചക്ക ശമ്പളം നല്‍കുമ്പോള്‍ സദര്‍ മുഅല്ലിമിന് കഞ്ഞി കുമ്പിളല്‍ തന്നെ.ഇത് മൂരാച്ചി നാട്ടുപ്രമാണി പ്രസിഡന്റ് സ്ഥാനം കൈയാളുന്ന പരമ്പരാഗത മഹല്ലുകളിലെ മാത്രം അവസ്ഥയല്ല ട്രസ്റ്റ് ചെയര്‍മാന്‍ ഭരണം നടത്തുന്ന സ്വകാര്യ പളളികളുടേതുകൂടിയാണ്. മതപ്രഭാഷണങ്ങളുടെ പേരില്‍ ചില മൗലവിമാര്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നു, വഅള് മാഫിയ പിടിമുറുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ പുരോഗമന യഥാസ്തിഥിക ഭേദമന്യേ ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നത് ഈ പശ്ചാതലത്തില്‍ വിശകലനം ചെയ്യുന്നത് നന്നായിരിക്കും.
വിവരസാങ്കേതിക വിദ്യ, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പുസ്തക പ്രസാധനം എന്നിവ വ്യാപകമല്ലാതിരുന്ന കാലത്ത് മുസ്‌ലിങ്ങള്‍ക്ക് ആനുകാലിക സംഭവങ്ങള്‍ അറിയാനും മതപരമായ വിജ്ഞാനം നേടാനുമുള്ള മാധ്യമമായിരുന്നു വഅളുകള്‍ അഥവാ രാത്രി കാല മതപ്രസംഗം. മതപ്രസംഗ വേദികളില്‍ കത്തിനിന്ന ഒരുപാട് താര മൗലവിമാര്‍ കേരളത്തിലുണ്ടായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
വിശ്വാസം ഒരു അസംസ്‌കൃത വസ്തുവാണ്. വിശ്വാസത്തിന്റെ വൈവിധ്യ വത്കരണത്തിലൂടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയാല്‍ ചൂടപ്പംപോലെ വിറ്റുപോകും. ഇങ്ങനെയാണ് പളളിദര്‍സും അറബിക്കോളേജും തിരുകേശവും ഗ്രാന്റ് മോസ്‌കും നോളജ് സിറ്റിയുമുണ്ടാകുന്നത്. വെബ് സൈറ്റുകള്‍ മുതല്‍ സാറ്റലൈറ്റ് ചാനലുകള്‍വരെ”ഫീ സബീലില്ലയില്‍ ഉണ്ടാക്കാം.
മുസ്‌ലിം ജനസംഖ്യ കൂടുതല്‍ വടക്കന്‍ കേരളത്തിലാണെങ്കിലും വഅള് സ്‌പെഷലിസ്റ്റുകളായ മൗലവിമാര്‍ ഭൂരിഭാഗവും തെക്കന്‍ കേരളത്തിലായിരുന്നു. പരമ്പരാഗത വഅള് ശൈലിക്ക് മാറ്റം കൊണ്ട് വന്നത് അബ്ദുസമദ് സമദാനിയായിരുന്നു. കേവല മതപ്രസംഗത്ത പണ്ഡിതോചിത പ്രഭാഷണമാക്കിമാറ്റുന്നതില്‍ അദ്ദേഹം പങ്ക് വഹിച്ചു. അറബി മലയാള ബൈത്തുകള്‍ക്ക് പകരം ഖൂര്‍ആനും ഉറുദു കവിതകളൂം പ്രഭാഷണത്തില്‍ കടന്നുവന്നു. പക്ഷേ സമദാനി എലിറ്റ്ക്ലാസ് പ്രഭാഷകനായതിനാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യനായിരുന്നു.
1990കളുടെ തുടക്കത്തില്‍ ഗ്രാസ് റൂട്ട് ലെവല്‍ വഅള് വേദികളില്‍ ഉദിച്ചുയര്‍ന്ന താരമായിരുന്നു അബ്ദുല്‍ നാസിര്‍ മഅ്ദനി. ആരോഹണ അവരോഹണ ക്രമത്തില്‍ ഘനഗംഭീര സ്വരത്തില്‍ വാക്കുള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മഅ്ദനി കേസുകളില്‍പെട്ട് പൂത്തിരിപേലെ കത്തിയമര്‍ന്നതോടെ അദ്ദേഹത്തെ ഉപയോഗിച്ച് ലക്ഷങ്ങള്‍ സമാഹരിച്ചവര്‍ പോലും തിരിഞ്ഞുനോക്കതെയായി. തുടര്‍ന്ന് മതപ്രസംഗ വേദികളില്‍ നീണ്ട ശൂന്യതയായിരുന്നു.
സംസ്ഥാനത്ത് നിന്ന് അന്തര്‍ സംസ്ഥാനത്തേക്കും വിദേശത്തേക്കും ബുക്കിംഗ് നീണ്ടു. ലൗവ് ജിഹാദും ഘര്‍വാപസിയും മനുഷ്യക്കടത്തും അറബിക്കല്യാണവും സമുദായത്തെ കൊത്തിപ്പറിച്ചപ്പോള്‍ മാനേജര്‍മാരെയും ബുക്കിംഗ് ഏജന്റുമാരെയും നിയമിച്ച് പ്രഭാഷകര്‍ പ്രമാണിമാരുടെ അന്തപ്പുരങ്ങളില്‍ ഉണ്ട് കുളിച്ച് അന്തിയുറങ്ങി. യുദ്ധസന്ദര്‍ഭങ്ങളില്‍ വിശപ്പ് സഹിക്കാനാവാതെ ഉദരത്തില്‍ പാറക്കല്ല് കെട്ടിവെച്ച് അനുയായികള്‍ക്ക് ആവേശവും മാതൃകയുമായ പ്രവാചകന്‍ തിരുമേനിയെ ഓര്‍ത്ത് വേദിയിലിരുന്ന് വിങ്ങിപൊട്ടി. പ്രഭാഷണം ഗംഭീരമായപ്പോള്‍ സംഭാവന കൂമ്പാരമായി.
ഇതിലെന്തെങ്കിലും തെറ്റുണ്ടോ. എല്ലാ മനുഷ്യര്‍ക്കും യു.എസ്.പി അഥവാ യുണീക് സെല്ലിംഗ് പോയിന്റ് (UNIQUE SELLING POINT) ഉണ്ടെന്നണ് എച്ച്.ആര്‍ വിദഗ്ധര്‍ പറയുന്നത്. അത് കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്നിടത്താണ് ഒരു പ്രൊഫഷണല്‍ വിജയിക്കുന്നത്. യേശുദാസിന് സംഗീതമാണെങ്കില്‍ എം.ടിക്ക് സാഹിത്യമാണ് യു.എസ്.പി. സുകുമാര്‍ അഴീക്കോടിന് പ്രഭാഷണ ചാതുരിയും നമ്പൂതിരിക്ക് ചിത്രകലയുമാണ്. എങ്കില്‍ ബാഖവിമാര്‍ക്കും ഖാസിമിമാര്‍ക്കും പ്രൊഫഷണല്‍ മതപ്രഭാഷകരാകാവുന്നതാണ്.
വഅള് മാഫിയക്കാരായ മൗലവിമാരും വഅള് സംഘാടകരും തമ്മിലുണ്ടാക്കുന്നത് ഒരു ബി.ടു.ബി എഗ്രീമെന്റാണ് (BUSINESS TO BUSINESS AGREEMENT) റബര്‍ കര്‍ഷകനും ടയര്‍ നിര്‍മാതാവും പോലെ നാളികേര കര്‍ഷകനും വെളിച്ചെണ്ണ ഉല്‍പാദകനും പോലെ. ഞങ്ങള്‍ക്ക് ഇത്ര ലക്ഷം പിരിച്ചു തരണം നിങ്ങള്‍ക്ക് ഇത്ര ശതമാനം തരാം ഈ രീതിയിലാണ് പ്രഭാഷകനും സംഘാടകരും തമ്മിലുളള കരാര്‍.
നൗഷാദ് ബഖാവിയുടെ ഒരു മത പ്രഭാഷണ പോസ്റ്റര്‍
സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ആയിരങ്ങള്‍ കണ്‍സല്‍ട്ടിംഗ് ഫീസ് വാങ്ങുന്നതില്‍ അനൗചിത്യം കാണാത്തവര്‍ മതപ്രഭാഷകര്‍ റേറ്റ് നിശ്ചയിക്കുന്നതില്‍ അസ്വസ്ഥരാകേണ്ടതില്ല. ഇത് മതമല്ലേ ദീനല്ലേ എന്നൊക്കെയാണ് ചോദ്യമെങ്കില്‍ സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഭരണഘടനാപരമായി അനുവദിച്ച് കിട്ടിയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും നിയമനത്തിനും ലക്ഷങ്ങള്‍ കോഴവങ്ങുന്നതും കൊടുക്കുന്നതും അധാര്‍മികമല്ലേ.
ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണ്. ശഹാദത്തിനും നമസ്‌കാരത്തിനും നോമ്പിനും ശേഷം വരുന്ന സക്കാത്തിനേക്കാള്‍ പ്രമുഖ്യം അഞ്ചാമത്തെ കാര്യമായ ഹജ്ജിനാണ്. കാരണം ലളിതം കോടികള്‍ മറിയുന്ന പില്‍ഗ്രിം ടൂറിസമാണത്. പത്തിറക്കിയാല്‍ നൂറുകൊയ്യാം. സക്കാത്തിനെ തൊട്ടല്‍ കൈപൊളളും.
മെഡിക്കല്‍, എഞ്ചിനീയറിംഗ് തുടങ്ങി പ്ലസ്ടു സീറ്റിനുവരെ ലക്ഷങ്ങള്‍ വാങ്ങുന്ന ഉല്‍പതിഷ്ണു യാഥാസ്തിക വിദ്യാഭ്യാസ മാഫിയകളുള്ള നമ്മുടെ നാട്ടില്‍ ഏതാനും മൗലവിമാര്‍ വഅളു മാഫിയയായെങ്കിലും പെഴച്ചു പോട്ടെന്നേയ്. മതത്തെ വിറ്റ് കാശാക്കുന്ന പണ്ഡിത വേഷധാരികള്‍ ലോകാവസാനത്തിന്റെ അടയളമണെന്നൊക്കെ പ്രവചിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യമുണ്ട്. പരലോക വിശ്വാസം മുസ്‌ലിങ്ങളിലുള്ളിടത്തോളം കാലം ഏത് തട്ടിപ്പും ഇവിടെ വിജയിക്കും. ഏത് മാര്‍ഗേണയും പാരത്രിക മോക്ഷം നേടലാണല്ലോ നമ്മുടെ അള്‍ട്ടിമേറ്റ് എയിം.
വിശ്വാസം ഒരു അസംസ്‌കൃത വസ്തുവാണ്. വിശ്വാസത്തിന്റെ വൈവിധ്യ വത്കരണത്തിലൂടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയാല്‍ ചൂടപ്പംപോലെ വിറ്റുപോകും. ഇങ്ങനെയാണ് പളളിദര്‍സും അറബിക്കോളേജും തിരുകേശവും ഗ്രാന്റ് മോസ്‌കും നോളജ് സിറ്റിയുമുണ്ടാകുന്നത്. വെബ് സൈറ്റുകള്‍ മുതല്‍ സാറ്റലൈറ്റ് ചാനലുകള്‍വരെ”ഫീ സബീലില്ലയില്‍ ഉണ്ടാക്കാം.
വഅള് മാഫിയക്കാരായ മൗലവിമാരും വഅള് സംഘാടകരും തമ്മിലുണ്ടാക്കുന്നത് ഒരു ബി.ടു.ബി എഗ്രീമെന്റാണ് (BUSINESS TO BUSINESS AGREEMENT) റബര്‍ കര്‍ഷകനും ടയര്‍ നിര്‍മാതാവും പോലെ നാളികേര കര്‍ഷകനും വെളിച്ചെണ്ണ ഉല്‍പാദകനും പോലെ. ഞങ്ങള്‍ക്ക് ഇത്ര ലക്ഷം പിരിച്ചു തരണം നിങ്ങള്‍ക്ക് ഇത്ര ശതമാനം തരാം ഈ രീതിയിലാണ് പ്രഭാഷകനും സംഘാടകരും തമ്മിലുളള കരാര്‍.
ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചാണ്. ശഹാദത്തിനും നമസ്‌കാരത്തിനും നോമ്പിനും ശേഷം വരുന്ന സക്കാത്തിനേക്കാള്‍ പ്രമുഖ്യം അഞ്ചാമത്തെ കാര്യമായ ഹജ്ജിനാണ്. കാരണം ലളിതം കോടികള്‍ മറിയുന്ന പില്‍ഗ്രിം ടൂറിസമാണത്. പത്തിറക്കിയാല്‍ നൂറുകൊയ്യാം. സക്കാത്തിനെ തൊട്ടല്‍ കൈപൊളളും.
അടുത്തപേജില്‍ തുടരുന്നു
ഈ ന്യൂജെന്‍ മതപ്രഭാഷണങ്ങളുടെ ടോട്ടാലിറ്റി പരിശോധിച്ചാല്‍ വിശ്വാസികളെ ഭയപ്പെടുത്തി കീഴ്‌പെടുത്താനും പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താനുമുള്ള ശ്രമമാണെന്ന് കാണാവുന്നതാണ്. ആധുനിക സംഭവ വികാസങ്ങളെ വിശകലം ചെയ്യാനുളള ബുദ്ധിപരമായ പരിമിതി മറികടക്കാന്‍ യുവതലമുറയെ പൊതുവിലും സ്ത്രീകളെ പ്രത്യേകമായും അവഹേളിക്കുന്നതും കൊളളരുതാത്തവരയായി ചിത്രീകരിക്കുന്നതുമാണ് അവരുടെ മുഖ്യ അജണ്ട. വഴി തെറ്റുന്ന യുവത, ദീനില്‍ നിന്നകലുന്ന ആധുനിക വനിത തുടങ്ങിയവ ഫ്‌ളക്‌സ് ബോര്‍ഡുകളിലെ സ്ഥിരം വിഷയങ്ങളാണ്.
അഹമദ് കബീര്‍ ബാഖവി മത പ്രഭാഷണം നടത്തുന്നു
പുരോഗമന യാഥാസ്തിഥിക വ്യത്യസമില്ലതെ എല്ലാ സംഘടനകള്‍ക്കും ഹജ്ജ് ഗ്രൂപ്പുകളുണ്ടായിരുന്നു. ജനങ്ങളെ മക്ബൂലും മബ്‌റൂറുമായ ഹജ്ജ് ചെയ്യിക്കാനുള്ള ശുഷ്‌കാന്തിയൊന്നുമല്ല മറിച്ച് നിക്ഷേപ, ലാഭ സാധ്യത തന്നെയാണിതിനു പിന്നില്‍. ഹജ്ജാകട്ടെ ഒരു കണ്ടീഷണല്‍ ഇബാദത്തുമാണ് ശരീരം കൊണ്ടും സമ്പത്തുകൊണ്ടും ശേഷിയുളളവര്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയാകും. അതിനുവേണ്ടി ഇത്ര പ്രചാരണം ആവശ്യമുണ്ടോ ശേഷിയുള്ളവര്‍ പൊയ്‌കൊള്ളട്ടെ.
സമുദായത്തിന്റെ മുഴുവന്‍ ക്രിയാശേഷിയും ഓരോ വര്‍ഷവും ഹജ്ജിനുവേണ്ടി വിനിയോഗിക്കേണ്ടതുണ്ടോ.പക്ഷേ വഅളുകളിലെല്ലാം ഹജ്ജിനെകുറിച്ച് പറയാന്‍ നൂറുനാവാണ്. കാരണം പ്രഭാഷകരില്‍ പലരും ഏതെങ്കിലും ഹജ്ജ് ഗ്രൂപ്പിന്റെ അമീറുമരോ കാന്‍വാസര്‍മാരോ ആയിരിക്കും. ലക്ഷങ്ങളും ഫ്രീ ഹജ്ജുമാണ് പ്രതിഫലം.
രോഗശാന്തി ശുശ്രൂഷയുടെയും വചന പ്രഘോഷണത്തിന്റെയും സപ്താഹ യജ്ഞത്തിന്റെയും പുത്രകാമേഷ്ടിയുടെയും സ്‌പേസ് മുസ്‌ലിം സമുദായത്തില്‍ ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. വഅള് മാഫിയയുടെ വരവോടെ അത് പരിഹരിച്ചു. ദിക്‌റ്, സ്വലാത്ത്, ബുര്‍ദ മജ്‌ലിസുകളുടെ ഗ്രാന്റ് ഫിനാലെയാണ് പല വഅളുകളും. കൂടതെ മാരാമണ്‍ കണ്‍വെന്‍ഷന്റെ ചുവട് പിടിച്ച് ഔട്ട്‌ഡോര്‍ 27-ാം രാവും (സ്വലാത്ത് നഗര്‍ മലപ്പുറം), ചെറുകോല്‍ പുഴ ഹിന്ദു മത പരിഷത്തിന്റെ ചുവടുപിടിച്ച് ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സും (മറൈന്‍ ഡ്രൈവ് കൊച്ചി) ബ്രാന്റുകളായി മാറിക്കഴിഞ്ഞു.
മുസ്‌ലിം ജനസംഖ്യ കൂടുതല്‍ വടക്കന്‍ കേരളത്തിലാണെങ്കിലും വഅള് സ്‌പെഷലിസ്റ്റുകളായ മൗലവിമാര്‍ ഭൂരിഭാഗവും തെക്കന്‍ കേരളത്തിലായിരുന്നു. പരമ്പരാഗത വഅള് ശൈലിക്ക് മാറ്റം കൊണ്ട് വന്നത് അബ്ദുസമദ് സമദാനിയായിരുന്നു. കേവല മതപ്രസംഗത്ത പണ്ഡിതോചിത പ്രഭാഷണമാക്കിമാറ്റുന്നതില്‍ അദ്ദേഹം പങ്ക് വഹിച്ചു. അറബി മലയാള ബൈത്തുകള്‍ക്ക് പകരം ഖൂര്‍ആനും ഉറുദു കവിതകളൂം പ്രഭാഷണത്തില്‍ കടന്നുവന്നു. പക്ഷേ സമദാനി എലിറ്റ്ക്ലാസ് പ്രഭാഷകനായതിനാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യനായിരുന്നു.
എന്നിരുന്നാലും ഈ ന്യൂജെന്‍ മതപ്രഭാഷണങ്ങളുടെ ടോട്ടാലിറ്റി പരിശോധിച്ചാല്‍ വിശ്വാസികളെ ഭയപ്പെടുത്തി കീഴ്‌പെടുത്താനും പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താനുമുള്ള ശ്രമമാണെന്ന് കാണാവുന്നതാണ്. ആധുനിക സംഭവ വികാസങ്ങളെ വിശകലം ചെയ്യാനുളള ബുദ്ധിപരമായ പരിമിതി മറികടക്കാന്‍ യുവതലമുറയെ പൊതുവിലും സ്ത്രീകളെ പ്രത്യേകമായും അവഹേളിക്കുന്നതും കൊളളരുതാത്തവരയായി ചിത്രീകരിക്കുന്നതുമാണ് അവരുടെ മുഖ്യ അജണ്ട. വഴി തെറ്റുന്ന യുവത, ദീനില്‍ നിന്നകലുന്ന ആധുനിക വനിത തുടങ്ങിയവ ഫ്‌ളക്‌സ് ബോര്‍ഡുകളിലെ സ്ഥിരം വിഷയങ്ങളാണ്.
വഅളുകളില്‍ ഒഴിവാക്കാനാവാത്ത മറ്റൊരു ചേരുവയാണ് ലൈംഗികത. ഭര്‍ത്താവ് കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് ഒരുസ്ത്രീ പോയില്ലെങ്കില്‍ രാത്രി മുഴുവന്‍ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും തുടങ്ങിയ വഷളത്തരങ്ങള്‍ പാതിരാത്രി ഉച്ചഭാഷിണിയിലൂടെ വിളിച്ച് കൂവുമ്പോള്‍ പൊതുസമൂഹം ഈ സമുദായത്തെക്കുറിച്ച് എന്ത് വിചാരിക്കുമെന്നെങ്കിലും ഓര്‍ക്കാനുള്ള വകതിരിവ് കാണിക്കണ്ടേ. ഒരു വിദ്വാന്‍ പറയുന്നു പ്രവാചകന്‍ തിരുമേനിയാണ് ലോകത്തിലെ ഏറ്റവും വലിയ സെക്‌സോളജിസ്റ്റെന്ന്.
എല്ലാകുറ്റങ്ങളും യുവജനങ്ങളുടെയും സ്ത്രീകളുടെയും ചുമലില്‍ കെട്ടിവെച്ച് തടിയൂരുമ്പോള്‍ ഈ വിഭാഗങ്ങളെ ദീനിലേക്കടുപ്പിക്കാനും അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്നൊന്നും ചോദിക്കരുത്. അനാവശ്യ സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള പ്രതിഫലം നരകമാണ്. ഭൂതകാലം അയവിറക്കിയും അമാനുഷിക സംഭവങ്ങളെ ഭ്രമാത്മകമായി വിശദീകരിച്ചും കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ഇഴകീറിയും ഇനിയും മുമ്പോട്ട് പോകാനാകില്ല.
സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന സദസ്സില്‍ ഫോര്‍പ്ലേ, കാന്നിലിംഗസ്, ഫെല്ലാഷ്യോ, അനല്‍ സെക്‌സ്, ഡോഗി പൊസിഷന്‍ എന്നിവ ഊളത്തരം മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുമ്പോള്‍ ഒരു ഇസ്‌ലാമിക അധ്യപനം ഓര്‍ത്തുപോകുന്നു. “വിവരദോഷികളെ കണ്ടാല്‍ നിങ്ങള്‍ പെട്ടെന്ന് സലാം പറഞ്ഞ് പിരിയുക (കൂടുതല്‍ സംസാരിക്കാതെ)”.
എല്ലാകുറ്റങ്ങളും യുവജനങ്ങളുടെയും സ്ത്രീകളുടെയും ചുമലില്‍ കെട്ടിവെച്ച് തടിയൂരുമ്പോള്‍ ഈ വിഭാഗങ്ങളെ ദീനിലേക്കടുപ്പിക്കാനും അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്നൊന്നും ചോദിക്കരുത്. അനാവശ്യ സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള പ്രതിഫലം നരകമാണ്. ഭൂതകാലം അയവിറക്കിയും അമാനുഷിക സംഭവങ്ങളെ ഭ്രമാത്മകമായി വിശദീകരിച്ചും കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ഇഴകീറിയും ഇനിയും മുമ്പോട്ട് പോകാനാകില്ല.
സാനിയാ മിര്‍സ മുതല്‍ മാപ്പിള ഗായികമാര്‍ വരെ മതപ്രഭാഷകരുടെ ടാര്‍ഗറ്റാണ്. കച്ചവടസിനിമയില്‍ ഐറ്റം ഡാന്‍സ് എന്നപോലെയാണ് വഅളുകളില്‍ സ്ത്രീകള്‍. ഉറക്കം തൂങ്ങയിരിക്കുന്ന സദസ്സ് സ്ത്രീകളെക്കുറിച്ചു പറയാന്‍ തുടങ്ങുന്നതേടെ ഉഷാറാകും. ആഭാസച്ചിരിയുടെ അകമ്പടിയോടെ വസ്ത്രധാരണം ഹെയര്‍ സ്‌റ്റൈല്‍ തുടങ്ങി എന്തിനെയും അധിക്ഷേപിക്കുകയെന്നതാണ് ഇവരുടെ രീതി. എന്നിട്ട് പറയും നിങ്ങള്‍ പരദൂഷണം പറയരുത് അത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്ന്.
വിജ്ഞാനം യുവതലമുറയുടെ വിരല്‍തുമ്പിലാണ്.അവരെ ഇനിയും പേടിപ്പിച്ച് കൂടെനിര്‍ത്താനാകില്ല. ഇസ്‌ലാമിലെ ധീര വനിതകള്‍ക്കൊപ്പം നമ്മുടെ ചുറ്റുപാടുമുള്ള ഷീബാ അമീറും സുനിതാ കൃഷ്ണനും ദയാബായിയൂം റെയ്ച്ചല്‍ കോറിയും വഅളുകളില്‍ കടന്നുവരണം. അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം വിളിച്ചുപറയുന്നതാണ് ഏറ്റവും വലിയ ധര്‍മ സമരമെന്ന പ്രവാചക വചനം വിശദീകരിക്കുമ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെയും ബിനായക് സെന്നിനെയും ജി എന്‍ സായിബാബയെയും ഇറോം ഷര്‍മിളയെയും ഉദാഹരിക്കാന്‍ കഴിയണം. നിങ്ങള്‍ എന്ന വാക്ക് മാറ്റി നമ്മള്‍ എന്ന് പറയാന്‍ ശീലിക്കുക. പ്രഭാഷണത്തിന്റെ തുടക്കത്തില്‍ പറയുന്ന സര്‍വ ശക്തനായ ദൈവത്തെ സൂക്ഷിച്ച് ജിവിക്കുവാന്‍ നിങ്ങളോടെന്നപോല എന്നോടും ഉദ്‌ബോധിപ്പിക്കുന്നു എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.അപ്പോള്‍ വഅള് വഅളാകും അല്ലെങ്കില്‍ വഷളാകും.
വാട്‌സ്ആപ്പ് പിന്നാമ്പുറം:
മതപ്രഭാഷകന്റെ മാനേജറോട് ഇബ്‌ലീസിനെ പിടിച്ചുകെട്ടുക എന്ന വിഷയം അവതരിപ്പിക്കാന്‍ ഉസ്താദിന് എത്ര കാശ് കൊടുക്കണം.25000 രൂപ വേണ്ടി വരും. അത്രയൊന്നുമുണ്ടാകില്ല. എന്നല്‍ പിടിച്ചുകെട്ടണ്ട വിരട്ടിയോടിച്ചാല്‍ മതി.