Film News
ഇനി അല്പം ഫ്രീക്കനാവാം; വരുന്നു ടൊവിനോ-ഖാലിദ് റഹ്മാന്റെ തല്ലുമാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 03, 05:00 am
Sunday, 3rd April 2022, 10:30 am

ലവിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു കാറിന് മുകളില്‍ ഫ്രീക്ക് ലുക്കിലിരിക്കുന്ന ടൊവിനോയെയാണ് പോസ്റ്ററില്‍ കാണിക്കുന്നത്.

പാര്‍ട്ടി ലൈറ്റുകളുടെ അകമ്പടികളോടെയുള്ള കളര്‍ഫുള്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നത്. 20കാരനായ മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

Content Highlight: thallumala first look poster