'ഡയലോഗ് കടമെടുത്തിട്ടുണ്ടെന്ന് പെപ്പെ, ഇടിയില്‍ നോ കോംപ്രമൈസെന്ന് ടൊവി'; തല്ലുമാലയും ആര്‍.ഡി.എക്‌സും നേര്‍ക്കുനേര്‍
ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ മികച്ച പ്രേക്ഷകപ്രതികരണവുമായി തിയേറ്റര്‍ അടക്കിഭരിക്കുകയാണ് നഹാസ് ഹദായത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ
ആര്‍.ഡി.എക്സ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും സോഷ്യല്‍ മീഡിയയും ആഘോഷമാക്കുന്നണ്ട്. യാതൊരു അവകാശവാദവുമില്ലാതെ തിയേറ്ററിലെത്തിയ ആര്‍.ഡി.എക്‌സില്‍ ഷെയ്ന്‍ നിഗവും പെപ്പെയും നീരജ് മാധവുമൊക്കെ തകര്‍ത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
സിനിമയിലെ താരങ്ങളും ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ആന്റണി വര്‍ഗീസ് പെപ്പെ ഇന്‍സ്റ്റഗ്രാമിലിട്ട് ഒരു പോസ്റ്റും അതിന് ടൊവിനോ തോമസ് നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അങ്കമാലി ഡയറീസ് മുതല്‍ ആര്‍.ഡി.എക്‌സ് വരെയുള്ള തന്റെ ‘ഇടിപ്പടങ്ങളെ’ ടൊവിനോ ചിത്രം തല്ലുമാലയുടെ ഡയലോഗിനോട് അനുകരിച്ചാണ് പെപ്പയുടെ പോസ്റ്റ്.
‘ഇടികള്‍ പലവിധം, അങ്കമാലിയില്‍ മാര്‍ക്കറ്റില്‍ ഇടി. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ജയിലില്‍ ഇടി. ജല്ലിക്കട്ടില്‍ ഏലത്തോട്ടത്തില്‍ ഇടി. അജഗജാന്തരത്തില്‍ ഉത്സവത്തിനടി. ആര്‍.ഡി.എക്‌സില്‍ ഇടിയോടി,’ എന്നാണ് ആന്റണി വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.
ഇതിന് താഴെ ടൊവിനോ തോമസിനെ മെന്‍ഷന്‍ ചെയ്ത്, ബ്രോ ഡയലോഗ് ചെറുതായിട്ടൊന്ന് കടമെടുത്തിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. ഇതിന് മറുപടിയായി
Hahah ! Congratulations bro, ഇടിയില്‍ നോ കോംപ്രമൈസെന്നാണ് ടൊവിനോ കമന്റ് ചെയ്തത്.
അതേസമയം, ആര്‍.ഡി.എക്സ് കേരളത്തിന് പുറത്തും ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തിന്
അഭിനന്ദനങ്ങളുമായി നടനും തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ്/ ആക്ഷന്‍ ചിത്രമാണ് ആര്‍.ഡി.എക്സെന്നും തിയേറ്ററില്‍ പോയി കണ്ട് ഈ ചിത്രത്തെ പിന്തുണക്കണമെന്നുമാണ് ഉദയനിധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Content Highlight: Thallumala and RDX go head to head on Instagram