| Tuesday, 20th September 2022, 1:01 pm

അവഗണിച്ചവരോട് സ്വന്തം വര്‍ക്കിലൂടെ മറുപടി പറയുകയാണ് ലുക്മാന്‍; ആരോടും ഒരു പ്രതികാരവും അവനില്ല: അദ്രി ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയില്‍ ടൊവിനോ അവതരിപ്പിച്ച മണവാളന്‍ വസീം എന്ന കഥാപാത്രത്തിന്റെ ഒപ്പം തന്നെ പ്രേക്ഷക പ്രീതി നേടിയ മറ്റൊരു കഥാപാത്രമാണ് ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച ജംഷി. ലുക്മാന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ജംഷി.

തല്ലുമാലയില്‍ ടൊവിനോയ്ക്ക് ഒപ്പം എഫേര്‍ട്ട് എടുത്ത വ്യക്തിയാണ് ലുക്മാനെന്നും ധാരാളം അവധണനകള്‍ സഹിച്ചിട്ടും എല്ലാത്തിനുമുള്ള മറുപടി തന്റെ വര്‍ക്കിലൂടെ കൊടുത്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പറയുകയാണ് ചിത്രത്തില്‍ വികാസിന്റെ കഥാപാത്രം അവതരിപ്പിച്ച അദ്രി ജോയ്. ക്ലബ് എഫ്മ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലുക്മാന്‍ ടൊവിനോ തോമസിനെ പോലെ തന്നെ തല്ലുമാലയില്‍ എഫേര്‍ട്ട് എടുത്ത വ്യക്തിയാണ്. ഡാന്‍സിനും പാട്ടിനും ഫൈറ്റിനൊമൊക്കെ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് മനസ്സിലായത് കടന്നു വന്ന വഴികളില്‍ അവന് ഒരുപാട് അവഗണനകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്.

അതിന് അവന്‍ തന്റെ വര്‍ക്കിലൂടെയാണ് മറുപടി കൊടുക്കുന്നത്. ആ ഒരു കാര്യമാണ് അവന്‍ ആഗ്രഹിക്കുന്നതും, താഴ്ത്തി കെട്ടിയവരോട് ഒരു പരാതിയും പ്രതികാരവും അവനില്ല. ഇതൊക്കെ തന്നെയാണ് അവനില്‍ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത്. തന്റെ വര്‍ക്ക് ആണ് എല്ലാത്തിന്റെയും തെളിവ് എന്ന രീതിയില്‍ മുന്നോട്ട് പോകുന്ന വ്യക്തിയാണ് ലുക്മാന്‍. ഞാന്‍ എന്താണെന്നത് എന്റെ വര്‍ക്ക് കാണിച്ചുകൊടുക്കട്ടെ എന്ന് തന്നെയാണ് അവനും പറയുന്നത്,” അദ്രി പറഞ്ഞു.

ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്നതിനെ കുറിച്ചുള്ള കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ്.രമേശിന്റെ ഫേസ് ബുക്ക് അടുത്തിടെ ചര്‍ച്ചയായിരുന്നു.

നാലഞ്ച് വര്ഷങ്ങള്‍ക്ക് മുമ്പ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഫ്‌ളാറ്റിലേക്ക് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാനെ തനിക്ക് ഇന്നും ഓര്‍മയുണ്ട് എന്നാണ് ജിഷ്ണു കുറിപ്പില്‍ പറയുന്നത്.

അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട്. കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ് എന്നാണ് അനുഭവകുറിപ്പിനൊപ്പം ജിഷ്ണു പറഞ്ഞത്. ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉള്‍പ്പടെയുള്ളവര്‍ ജിഷ്ണുവിന്റെ കുറിപ്പ് പങ്കുവെച്ചിരുന്നു.

Content Highlight: Thallumala Actor adri joe about Lukman avaran performance

We use cookies to give you the best possible experience. Learn more