| Saturday, 12th August 2023, 10:54 pm

മണവാളന്‍ വസീം വീണ്ടും വരുന്നു; സൂചന നല്‍കി നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി 2022 ഓഗസ്റ്റില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രമയിരുന്നു തല്ലുമാല. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതവായ ആഷിഖ് ഉസ്മാന്‍.

ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ‘തല്ലുമാല2 ലോഡിങ് സൂണ്‍ എന്ന ഹാഷ്ടാഗ് ആഷിഖ് ഉസ്മാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2022 ഓഗസ്റ്റ് 12നായിരുന്നു തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നായിരുന്നു രചന.

മണവാളന്‍ വസിമായി ടൊവിനോ എത്തിയ ചിത്രത്തില്‍ ബിപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, ആദി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിങ് നിഷാദ് യൂസഫ് എന്നിവര്‍ ആയിരുന്നു.

മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയത് നിഷാദ് യൂസഫ് ആയിരുന്നു.

Content Highlight: Thallumaala second part on cards
We use cookies to give you the best possible experience. Learn more