| Sunday, 21st August 2022, 12:50 pm

വസീമിന്റെ ഇടി അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാലയുടെ കളക്ഷന്‍ റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ 40 കോടിയിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഒമ്പതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതില്‍ 1.36 കോടി രൂപ കേരളത്തില്‍ നിന്നാണ് നേടിയത്. ചിത്രം ഇതുവരെ കളക്ട് ചെയ്തത് 38.5 കോടി രൂപയാണ്. 20 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. എട്ടാം ദിനം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമ ആദ്യ ദിനം നേടിയത് 7.5 കോടി രൂപയായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയും നേടിയിരുന്നു. രണ്ടാം ദിനത്തിലും കേരളത്തില്‍ കളക്ഷന്‍ കുറഞ്ഞിരുന്നില്ല. 3.5 കോടി രൂപയാണ് അന്ന് ലഭിച്ചത്. അന്ന് ആകെ നേടിയത് ഒമ്പത്ത് കോടി രൂപയാണ്.മൂന്നാം ദിവസം ആകെ പത്ത് കോടി നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് നാല് കോടി രൂപയാണ്.

നാലാം ദിനത്തില്‍ ആകെ നാല് കോടി രൂപ നേടിയപ്പോള്‍ 2.85 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. അഞ്ചാം ദിനത്തില്‍ 2 കോടി രൂപ ആകെ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 1.4 കോടി രൂപയാണ്.

മണവാളന്‍ വസീമായി ടൊവിനോ എത്തിയ ചിത്രത്തില്‍ ബിപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍ അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിങ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പി.ആര്‍.ഒ- എ. എസ്. ദിനേശ്.

Content Highlight: Thallumaala Movie nine days total Box office collection

We use cookies to give you the best possible experience. Learn more