| Friday, 1st November 2019, 1:41 pm

കുഞ്ഞാലി മരക്കാരുടെ പീരങ്കികള്‍ കൊണ്ടുപോവാനെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ച് നാട്ടുകാര്‍; തടഞ്ഞത് വന്‍ പൊലീസ് സന്നാഹത്തെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യോളി:  കുഞ്ഞാലി മരക്കാരുടെ പീരങ്കികള്‍ തലശ്ശേരിയിലേക്ക് മാറ്റാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. വന്‍ പൊലീസ് സന്നാഹവുമായെത്തിയ കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തിരിച്ചയച്ചത്.

ജനകീയ എതിര്‍പ്പ് കണക്കിലെടുത്ത് കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യോഗസ്ഥര്‍ പയ്യോളി സി.ഐ എം.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എത്തുകയായിരുന്നു. ഒക്ടോബര്‍ 23 ന് ഡി.ടി.പി.സി അധികൃതരുടെ നേതൃത്വത്തില്‍ ഇതിനു മുമ്പും പീരങ്കികള്‍ കൊണ്ടുപോവാന്‍ ശ്രമം നടത്തിയത് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുവെ പുരാവസ്തുക്കള്‍ ലഭിച്ചാല്‍ ഏറ്റവും അടുത്തുള്ള മ്യൂസിയത്തില്‍ ആണ് സൂക്ഷിക്കുക. പക്ഷേ തലശ്ശേരിയില്‍ അത്തരത്തിലുള്ള മ്യൂസിയങ്ങളില്ലാത്തതിനാല്‍ അവിടേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇരിങ്ങല്‍ കോട്ടക്കലിലുള്ള മ്യൂസിയത്തില്‍ നിന്നാണ് രണ്ട് പീരങ്കികള്‍ തലശ്ശേരിയിലേക്ക് മാറ്റാന്‍ ടൂറിസം പുരാവസ്തു വകുപ്പ് ശ്രമം നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു വര്‍ഷം മുമ്പാണ് തലശ്ശേരിയില്‍ നിന്നും എട്ട് പീരങ്കികള്‍ ലഭിച്ചത്. അതില്‍ രണ്ടെണ്ണം കോട്ടക്കലില്‍ സൂക്ഷിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more