തൃശ്ശൂര്‍: തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ജയിക്കരുതെന്ന് നടനും തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ന്യൂസ് 18 ചാനലിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് എന്ന പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
തലശ്ശേരിയില്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത പശ്ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
തലശ്ശേരിയില്‍ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ത്ഥികളെന്ന് ചോദിച്ച സുരേഷ് ഗോപിയോട് എ. എന്‍ ഷംസീര്‍ എന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുപടി പറഞ്ഞു. ഷംസീറിന്റെ പേര് കേട്ട ഉടനെ ഒരു കാരണവശാലും ഷംസീര്‍ ജയിക്കരുതെന്ന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധനയില്‍ തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റൂകൂടിയായ എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രികയായിരുന്നു തള്ളിപോയത്. ഇതിന് പിന്നാലെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് ഷംസീര്‍ ജയിക്കരുതെന്ന് പരസ്യമായി സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും എല്‍.ഡി.എഫിനെ പരാജയപ്പെടുത്തണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്.
ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായം എങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ ബി.ജെ.പി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ് .ജെ.പി) സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് കെ.എന്‍.എ ഖാദറെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതായതോടെയാണ് ബി.ജെ.പി ഡി.എസ് .ജെ.പിക്ക് പിന്തുണ നല്‍കാന്‍ തീരുമാനമായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Thalassery A N Shamseer must lose, says Suresh Gopi