| Thursday, 10th December 2020, 6:00 pm

ദളപതി വിജയ്‌യുടെ 65ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ശിവകാര്‍ത്തികേയന്‍ സിനിമയുടെ സംവിധായകന്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ദളപതി വിജയ് നായകനാവുന്ന 65ാം ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ ആണ് നെല്‍സണ്‍ സംവിധാനം ചെയ്ത അവസാന ചിത്രം.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. ചിത്രത്തില്‍ നായികയായി ബോളിവുഡ് താരം ദീപിക പദുകോണും വില്ലനായി ജോണ്‍ എബ്രഹാമും എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാസ്റ്ററാണ് വിജയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

മാസ്റ്റര്‍ ജനുവരി പതിമൂന്നിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ട്രെയ്‌ലര്‍ ജനുവരി ഒന്നാം തിയ്യതി പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് മാസ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thalapathy Vijay’s 65th film announced; Sivakarthikeyan movie doctor director Nelson direct the film; Video

We use cookies to give you the best possible experience. Learn more