Movie Day
തന്റെ ജന്മദിനം ഇത്തവണ ആഘോഷമാക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥനയുമായി വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jun 12, 06:04 am
Friday, 12th June 2020, 11:34 am

ചെന്നൈ: ഇത്തവണ തന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കരുതെന്ന് നടന്‍ വിജയ്. ജൂണ്‍ 22 നാണ് വിജയുടെ 46ാം പിറന്നാള്‍. വിജയുടെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ ഒരുക്കങ്ങളും ഫാന്‍സ് നടത്തിക്കഴിഞ്ഞിട്ടുമുണ്ട്.

എന്നാല്‍ ലോകം കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ഈ അവസരത്തില്‍ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്നാണ് വിജയ് ഇപ്പോള്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം. തമിഴ്‌നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന്‍ തലവന്‍ എന്‍. ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

പിറന്നാള്‍ ദിനത്തില്‍ വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിലര്‍ പുറത്തിറക്കുന്നില്ലെന്നാണ് അറിയുന്നത്.

ഏപ്രില്‍ 9 ന് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ചിത്രത്തിന്റെ പോസ്റ്റ് പ്രാഡക്ഷന്‍ ജോലികളിലാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ റീലീസ് തിയതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ കോളേജ് അധ്യാപകനായാണ് വിജയ് എത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ