|

കാത്തിരുന്ന അപ്‌ഡേറ്റ് വന്നു; വിജയ് ചിത്രം മാസ്റ്ററിന്റെ ടീസര്‍ റിലീസ് പ്രഖ്യാപിച്ചു; ആഘോഷമാക്കി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ സിനിമയുടെ ടീസര്‍ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 14 ദീപാവലി ദിനത്തിലാണ് ടീസര്‍ പുറത്തിറങ്ങുന്നത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ പുതിയ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.

കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ റീ ഓപ്പണ്‍ ചെയ്തതിനെ തുടര്‍ന്നാണിത്. സന്തോഷ് ജയകുമാര്‍ ഒരുക്കുന്ന അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്‌കോതുമാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Thalapathy Vijay  Master teaser on Diwali