|

ദളപതിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു, ചിത്രം പങ്കുവെച്ച് ലോകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിജയ്‌യും സംവിധായകന്‍ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67ന്റെ പുതിയ വിവരങ്ങള്‍ പങ്കുവെച്ച് ലോകേഷ് കനകരാജ്. വിജയുമൊത്തുള്ള ചിത്രം ട്വീറ്ററില്‍ പങ്കുവെച്ചാണ് ലോകേഷ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ദളപതിയുമായി വീണ്ടും ഒന്നിക്കുന്നു എന്ന ക്യാപ്ഷനോടെ ഇരുവരും വിലങ്ങുമായി നില്‍ക്കുന്ന ചിത്രമാണ് ലോകേഷ് പങ്കുവെച്ചിരിക്കുന്നത്.

അതോടൊപ്പം സിനിമയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ പ്രസ് റിലീസായി പുറത്ത് വിട്ടിട്ടുണ്ട്. വളരെ അഭിമാനകരമായ പുതിയ പ്രൊജക്റ്റ് ആവേശത്തോടെ ഞങ്ങള്‍ പങ്കുവെക്കുന്നു എന്നാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ട്വിറ്ററില്‍ കുറിച്ചത്.

മാസ്റ്റര്‍ സിനിമയുടെ വലിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ദളപതി 67. എസ്.എസ് ലളിത് കുമാറും ജഗദീഷ് പളനി സ്വാമിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീക സംവിധാനം നിര്‍വഹിക്കുന്നത്. മനോജ് പരമഹംസയാണ് സിനിമയുടെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്.

തുടര്‍ന്നുള്ള മറ്റ് വിവരങ്ങള്‍ പിന്നെലെ പങ്കുവെക്കുമെന്നാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷകളോടെയാണ് സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. ലോകേഷ് കനകരാജും നിര്‍മാണ കമ്പനിയും പങ്കുവെച്ച ട്വീറ്റ് ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ദളപതി 67 എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 19നാണ് റിലീസ്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങും. നിലവില്‍ ചെന്നൈയില്‍ ഷൂട്ടിങ്് നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഫെബ്രുവരി ആദ്യ വാരം കശ്മീരിലേയ്ക്ക് മാറും. അറുപത് ദിവസത്തോളം അവിടെ ഷൂട്ടിംഗ് കാണും.

content highlight: thalapathy 67 new updates