| Wednesday, 6th April 2022, 4:51 pm

വിജയ്‌യും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ദളപതി 66; പൂജയുടെ ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യും രശ്മിക മന്ദാനയും പ്രധാനകഥാപാത്രങ്ങളാകുന്ന ദളപതി 66 ന്റെ പൂജ കഴിഞ്ഞു. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദില്‍രാജുവാണ്.

ആദ്യമായാണ് വിജയ് ചിത്രത്തില്‍ രശ്മിക നായികയാവുന്നത്. വിജയ്യുടെ കടുത്ത ആരാധിക കൂടിയായ രശ്മിക ഇത് നിരവധി പൊതുവേദികളില്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

ദളപതി 66 ല്‍ തെലുങ്ക് താരം നാനിയുമെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നേരത്തെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയേയും തമിഴ് താരം കാര്‍ത്തിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി വംശി ‘തോഴാ’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഈ ചിത്രത്തെയും ഒട്ടേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66.

‘ബീസ്റ്റാ’ണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന സിനിമയില്‍ പൂജ ഹെഗ്ഡേയാണ് നായിക. ഏപ്രില്‍ 13 നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: thalapathy 66 pooja photos

Latest Stories

We use cookies to give you the best possible experience. Learn more