movie teaser
ഇന്ദ്രജിത്തിന് പിന്നാലെ എം.ജി ആറായി അരവിന്ദ് സ്വാമി; തലൈവിയുടെ ടീസര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 17, 07:50 am
Friday, 17th January 2020, 1:20 pm

ചെന്നൈ:കോളിവുഡ് ഇതിഹാസമായ എം.ജി.ആറായി അരവിന്ദ് സ്വാമി വേഷമിടുന്ന തലൈവിയുടെ ടീസര്‍ പുറത്ത്. എം.ജി ആറിന്റെ 103ാം  ജന്മ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സെക്കന്റുകള്‍ മാത്രം നീളമുള്ള ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് തലൈവി. ചിത്രത്തില്‍ ജയലളിതയായി കങ്കണ റണൗത്താണ് വേഷമിടുന്നത്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ഞാന്‍ ഊങ്കള്‍ വീട്ട് പിള്ളൈ” എന്ന് തുടങ്ങുന്ന എം.ജി ആറിന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പശ്ചാത്തലത്തിലുള്ള ടീസര്‍ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. എം.ജി ആറായുള്ള അരവിന്ദ് സ്വാമിയുടെ വേഷപകര്‍ച്ച് അവിശ്വസനീയമാണെന്ന് കോളിവുഡ് വിലയിരുത്തുന്നു. ആരാധകരുടെ മനസില്‍ എക്കാലത്തും മായാതെ നില്‍ക്കുന്ന എം.ജി ആറിന്റെ ഹിറ്റ് ഹെയര്‍ സ്റ്റൈലും ആക്ഷനുകളും തനിമ നഷ്ടപ്പെടാത്ത രീതിയില്‍ അരവിന്ദ് സ്വാമി സ്‌ക്രീനില്‍ പുനരവതരിപ്പിച്ചുണ്ട്.

 

തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഏറെ ശ്രദ്ധേയമായിരുന്നു എം.ജി ആറും ജയലളിതയും തമ്മിലുള്ള ബന്ധം.ജയലളിതയുടെ വിജയത്തിന് ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു എം.ജി.ആര്‍. രമ്യ കൃഷ്ണന്‍ ജയലളിതയായി വേഷമിടുന്ന ക്വീന്‍ എന്ന വെബ് സീരിസില്‍ ഇന്ദ്രജിത്താണ് എം.ജി ആറായി വേഷമിടുന്നത്.