Film News
വേട്ട തുടങ്ങിയാല്‍ ഇര വീഴണം; ജയ് ഭീമിന് ശേഷം ടി.ജി. ജ്ഞാനവേലും രജിനിയും ഒന്നിക്കുന്ന തലൈവര്‍ 170 ടൈറ്റില്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 12, 12:56 pm
Tuesday, 12th December 2023, 6:26 pm

സംവിധായകന്‍ ടി.ജി. ജ്ഞാനവേലും രജിനികാന്തും ഒന്നിക്കുന്ന തലൈവര്‍ 170 ന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടു. വേട്ടയന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മിനിട്ട് നീണ്ട് നില്‍ക്കുന്ന ടീസറിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

സൂര്യ ചിത്രം ജയ് ഭീമിന് ശേഷം ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തല അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രം തുനിവിലാണ് മഞ്ജു ഒടുവില്‍ തമിഴില്‍ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഫിലോമിൻരാജ് കൈകാര്യം ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സംഘടനം: അൻപറിവ്, പി.ആർ.ഒ: ശബരി.

Content Highlight: Thalaivar 170 Title Teaser is out now