'തലൈവര്‍ 170' കാസ്റ്റ് ലിസ്റ്റ് നാളെ; ഇന്ത്യയിലെ മുന്‍ നിര അഭിനേതാക്കള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
Entertainment news
'തലൈവര്‍ 170' കാസ്റ്റ് ലിസ്റ്റ് നാളെ; ഇന്ത്യയിലെ മുന്‍ നിര അഭിനേതാക്കള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th September 2023, 9:56 pm

രജനികാന്തിനെ നായകനാക്കി ‘ജയ് ഭീം’ സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരണങ്ങള്‍ നാളെ പുറത്തുവിടും.

വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിലെ അഭിനേതാക്കള്‍ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തില്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന്‍, നാനി എന്നിവര്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫഹദ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വിവരങ്ങള്‍ വന്നിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 170’. ബി?ഗ് ബജറ്റ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലൈക്ക പ്രൊഡക്ഷനാണ് സിനിമയുടെ നിര്‍മാതാക്കള്‍. അവര്‍ തന്നെയാണ് സിനിമയുടെ കാസ്റ്റ് ലിസ്റ്റ് നാളെ പുറത്തുവിടും എന്ന് ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു. ജയിലറാണ് രജിനിയുടെ ഒടുവില്‍ പുറത്തുവന്ന ചിത്രം. വമ്പന്‍ ഹിറ്റായി മാറിയ സിനിമക്ക് ശേഷം എത്തുന്ന ചിത്രമെന്ന നിലയില്‍ തലൈവര്‍ 170 നായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Thalaivar 170 cast list announcing tommorow