|

നരച്ച താടിയില്‍ മാസായി രജനികാന്ത്; 'വെല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ്' ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: രജനികാന്ത് പങ്കെടുത്ത ദ വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ് ഷോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പരിപാടിയുടെ അവതാകരനായ ബിയര്‍ ഗ്രില്‍സ് തന്നെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

നരച്ച താടിയില്‍ സ്റ്റൈലിഷായി ജീപ്പില്‍ ചാരി നില്‍ക്കുന്ന രജനിയെയും അവതാരകനെയും മോഷന്‍ പോസ്റ്ററില്‍ കാണാം. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി താരങ്ങളുടെ കൂടെ താന്‍ ഷോ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ താരം തനിക്ക് സ്‌പെഷ്യലാണെന്നും ബിയര്‍ ഗ്രില്‍സ് പറഞ്ഞു.

നേരത്തെ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ പരിപാടിയുടെ സ്‌ക്രിപ്റ്റിന് അനുസരിച്ചാണ് ഇതെന്ന് തൊട്ടുപിന്നാലെ വിശദീകരണവും പുറത്തുവന്നിരുന്നു.

ബന്ദിപ്പൂര്‍ കാട്ടിലാണ് ഷോയുടെ ചിത്രീകരണം നടന്നത്. പരിപാടിയുടെ ഷൂട്ടിങ്ങിനായി മൂന്ന് ദിവസത്തെ അനുമതിയായിരുന്നു മുംബൈയിലെ സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റിന് അനുവദിച്ചത്. ഷൂട്ടിനായി രജനികാന്ത് കുടുംബസമേതമായിരുന്നു എത്തിയത്.

DoolNews Video

Video Stories