ചെന്നൈ: പ്രിയതാരത്തിന്റെ ചിത്രം പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ പലതും ചെയ്യാറുണ്ട്. കട്ടൗട്ട് വെക്കലും പാലഭിഷേകവും മുതല്‍ തലമുടിയിലേയും മറ്റും പരീക്ഷണം വരെ. രജനി കാന്തിന് സ്ക്രീനിലേക്ക് കത്തി എറിഞ്ഞു കൊടുത്ത സംഭവമൊക്കെയുണ്ടായിട്ടുണ്ട്. എന്നാലിവിടെ എല്ലാ ആരാധകരേയും മറി കടന്നിരിക്കുകയാണ് ഒരു തലാ ഫാന്‍.
അജിത് നായകനായ വിവേകം പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ളാദത്തിമര്‍പ്പില്‍ ഒരു തിയേറ്റര്‍ ഉടമയ്ക്ക് നല്‍കേണ്ടി വന്നത് വലിയ വിലയായിരുന്നു. സിനിമയില്‍ തലയുടെ ഇന്‍ട്രൊ സീന്‍ കണ്ട ആവേശത്തില്‍ ചിലര്‍ തിയേറ്റര്‍ സ്ക്രീനിലേക്ക് പാലു കോരിയൊഴിക്കുകയാണുണ്ടായത്. അതോടെ സ്ക്രീന്‍ ഉപയോഗശൂന്യമാവുകയും ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതാവുകയും ചെയ്തു.
റിലീസ് ആഘോഷിക്കാന്‍ ആരാധകര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നു. പക്ഷെ, ചിലര്‍ സ്ക്രീനില്‍ പാലഭിഷേകം നടത്തി. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് തിയ്യറ്റര്‍ ഉടമ പറഞ്ഞു.
ചെന്നൈ കോയമ്പേടുള്ള രോഹിണി തിയേറ്റിലാണ് സംഭവം. സിനിമാ തിയേറ്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ രേവാന്ത് ചരണാണ് ഈ സംഭവം പുറത്തുവിട്ടത്.
#Vivegam last Night Show In France ?? @directorsiva @anirudhofficial pic.twitter.com/DXRal30kUF
— BCINEMA © (@BcinemaFrance) August 25, 2017