ചെന്നൈ:മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസില്‍ തല അജിത്തും ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. സിനിമാ പ്രവര്‍ത്തകനായ എബി ജോര്‍ജിന്റെ ട്വീറ്റിന് പിന്നാലെയാണ് ഇതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായത്.
ലാലേട്ടന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ വച്ച് തല അജിത്തിനെ കാണും. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അടുത്ത ആഴ്ചകളില്‍ കൂടിക്കാഴ്ച നടക്കുമെന്നുമായിരുന്നു ട്വീറ്റ്.
നിലവില്‍ ബിഗ് ബോസ് ഷൂട്ടിനായി മോഹന്‍ലാല്‍ ചെന്നൈയിലാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബറോസിന് വോയിസ് ഓവര്‍ നല്‍കാനായി വിവിധ താരങ്ങള്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ നിന്നും അജിത്ത്, ഹിന്ദിയില്‍ ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 24ന് ബറോസിന്റെ പൂജ.
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്.
പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ.
I can’t reveal more details now, meeting will be in coming weeks, confirmed by close sources to Mohanlal…
സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും.
റാംബോ;ലാസ്റ്റ് ബ്ലഡ്, സെക്സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.
ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക