ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമംഗങ്ങളേയും കോച്ചിനേയും കണ്ടെത്തിയതായി പ്രവശ്യാ ഭരണകൂടം അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്ന് ഗവര്‍ണര്‍ അറിയിച്ചു.
12 കുട്ടികളും കോച്ചുമാണ് ഒന്‍പതു ദിവസമായി ഗുഹയില്‍ കുടുങ്ങിയത്. ഇവര്‍ സുരക്ഷിതരാണെങ്കിലും ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല.
ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്.
Also Read: സ്ത്രീകള്‍ക്ക് രാത്രിയില്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രം
കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചുമാണു കുടുങ്ങിയിരിക്കുന്നത്.
ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്.
ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തതോടെ ജലത്തിന്റെ ഒഴുക്കു ശക്തമായി.
1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും രക്ഷാദൗത്യത്തിനു രംഗത്തുണ്ടായിരുന്നു.