ബാങ്കോക്ക്: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന ഫുട്‌ബോള്‍ ടീമംഗങ്ങളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് സുരക്ഷാ ഉദ്യോസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
WATCH: BBC footage of ambulance leaving cave site amidst reports first boys from trapped football team have been rescued #thamluangcave #thamluang #ถ้ำหลวง #13ชีวิตติดถ้ำ #13ชีวิตรอดแล้ว #พาหมูป่ากลับบ้าน #ThailandCaveRescue pic.twitter.com/qu441ZuiJH
— Howard Johnson (@Howardrjohnson) July 8, 2018
WATCH: BBC footage of second ambulance leaving cave site amidst reports first boys from trapped team rescued #thamluangcave #thamluang #ถ้ำหลวง #13ชีวิตติดถ้ำ #13ชีวิตรอดแล้ว #พาหมูป่ากลับบ้าน #ThailandCaveRescue pic.twitter.com/03w67yu6QZ
— Howard Johnson (@Howardrjohnson) July 8, 2018
” രണ്ട് കുട്ടികളെ പുറത്തെത്തിച്ചിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്.” ചിയാംഗ് റായിയെ ആരോഗ്യവിഭാഗം മേധാവി ടോസ്സാതെപ് ബൂന്‍തോംഗ് പറഞ്ഞു.
Ambulance going up. Fourth I’ve seen in this short amount of time. pic.twitter.com/ADl47EHYCg
— Helier Cheung (@HelierCheung) July 8, 2018
തായ്‌ലാന്റിലെ അണ്ടര്‍ 16 ടീം അംഗങ്ങളും പരിശീലകനും ഉള്‍പ്പടെ 12 പേരാണ് ചിയാംഗ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിക്കിടക്കുന്നത്.
“Two kids are out. They are currently at the field hospital near the cave,” Tossathep Boonthong, chief of Chiang Rai”s health department, told Reuters. “We are giving them a physical examination. They have not been moved to Chiang Rai hospital yet.” pic.twitter.com/XJgM6HTnBk
— Matthew Tostevin (@TostevinM) July 8, 2018
തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഗുഹയില്‍നിന്ന് വെള്ളം നീക്കംചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. 10 കിലോമീറ്റര്‍ നീളമുള്ളതാണ് ഗുഹ.
വീഡിയോ കടപ്പാട്- ബി.ബി.സി, ദി ഗാര്‍ഡിയന്‍, യൂ ട്യൂബ്