നഗരത്തിലേര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി ചാന്‍ ഔച്ച. മാസ്‌ക് ധരിക്കാതെയാണ് അദ്ദേഹം പൊതുസ്ഥലത്ത് എത്തിയത്.
‘നഗരത്തില്‍ പൗരന്‍മാര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അതിനാല്‍ മാസ്‌ക് ധരിക്കാതെ എത്തിയ പ്രധാനമന്ത്രി പിഴയടയ്ക്കണം,’ ബാങ്കോക്ക് ഗവര്‍ണര്‍ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വിവരം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ഫേസ്ബുക്കിലെഴുതി. മാസ്‌ക് ധരിക്കാതെ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നും ഇതേത്തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക