|

പാഠപുസ്തകങ്ങള്‍ ഇല്ലാത്ത കിനാശ്ശേരിയാണ് ഭരണാധികാരികള്‍ സ്വപ്നം കാണുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ നല്ല ആശയമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരം ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നാല്‍ അത് നിലവിലുള്ള സമ്പ്രദായങ്ങളെ സഹായിക്കും. പക്ഷേ, ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നായ പാഠപുസ്തകങ്ങള്‍ക്ക് പകരമാണ് ഡിജിറ്റല്‍ പാഠങ്ങള്‍ എങ്കില്‍ അതില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.


education2
shajar-Khan1


| ഒപ്പിനിയന്‍ |  എം. ഷാജര്‍ഖാന്‍ |


“അറിവിന്റെ കലവറകളാണ് പുസ്തകങ്ങള്‍. കലവറ തുറന്നു കിട്ടാനുള്ള താക്കോലാണ് വിദ്യാഭ്യാസത്തിലൂടെ അധ്യാപകന്‍ തയ്യാറാക്കികൊടുക്കുന്നത്. ഒരേ കലവറ ഓരോരുത്തര്‍ക്കും നിറഞ്ഞ മട്ടില്‍ തന്നെ കിട്ടുമെന്നതും, അതു തുറക്കാന്‍ സ്വന്തമായ താക്കോല്‍ ഓരോരുത്തര്‍ക്കും വേണമെന്നതുമാണ് ഈ ഭണ്ഡാഗാരത്തിന്റെ  സവിശേഷത. കലവറയില്‍ രണ്ടുതരം വിഭവങ്ങളുണ്ട്. അടുക്കിചിട്ടപ്പെടുത്തിവച്ചിട്ടുള്ളതും, അടുക്കും ചിട്ടയുമില്ലാതെ അനന്തമായി പരന്നുകിടക്കുന്നതും. അടുക്കിയ വിഭവമാണ് പാഠപുസ്തകങ്ങള്‍, പരന്നുകിടക്കുന്ന അനന്തമായ വിഭവം അധികവായനയ്ക്കുള്ള ഗ്രന്ഥങ്ങളും”

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകമില്ലാത്ത ഒരു അധ്യയനവര്‍ഷത്തെ നേരിടുകയാണിപ്പോള്‍. അച്ചടി സമയത്തു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത് സ്വകാര്യപ്രസ്സുകളെ കരാര്‍ ഏല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പും അച്ചടിവകുപ്പും മുന്‍കൂട്ടി നടത്തിയ അവിഹിത നീക്കങ്ങളെ തുടര്‍ന്നായിരുന്നു. അച്ചടി വൈകിപ്പിക്കല്‍ തന്ത്രമാണ് അധികാരികള്‍ ആദ്യമേ സ്വീകരിച്ചത്.

ആഗസ്റ്റില്‍ അച്ചടിക്കുള്ള കരാര്‍ കേരളാ ബുക്‌സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി എന്ന കെ.ബി.പി.എസിന് നല്‍കിയിരുന്നെങ്കില്‍ ജൂണ്‍ മാസം ആദ്യം തന്നെ എല്ലാ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലായെന്ന അന്വേഷണമാണ് പാഠപുസ്തകങ്ങള്‍ അട്ടിമറിയ്ക്കാന്‍ നടന്ന രഹസ്യ അജണ്ടകള്‍ ഓരോന്നായി പുറത്തുകൊണ്ടു വന്നത്.

2, 4, 6, 8 ക്ലാസുകളിലെ മാറിയ പുതിയ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവ അച്ചടിയ്ക്കാന്‍ കെ.ബി.പി.എസിന് നല്‍കുന്നത് ജനുവരി 23നാണ്. രണ്ടുകോടി മുപ്പത്തി മൂന്ന് ലക്ഷം പുസ്തകങ്ങള്‍ ആകെ അച്ചടിയ്ക്കാനുണ്ട്. അത്രയും പുസ്തകങ്ങള്‍ മെയ് അവസാനത്തോടെ തീര്‍ക്കാനാവില്ലെന്ന് കെ.ബി.പി.എസ് അറിയിക്കുന്നത് മെയ് 6നാണ്. അതില്‍തന്നെ ആരുടെയൊക്കെയോ കളികള്‍ നടന്നിരുന്നു. അവര്‍ക്ക് 60ലക്ഷം പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാന്‍ ആവില്ലെങ്കില്‍ ആ വിവരം നേരത്തെ അറിയിക്കാമായിരുന്നുവല്ലോ.


പക്ഷേ, സര്‍ക്കാര്‍ ഉണര്‍ന്നില്ല. മെയ് 15ന് മാത്രമാണ് സര്‍ക്കാര്‍ ബദല്‍ സംവിധാനമുണ്ടാക്കാന്‍ ഉത്തരവിടുന്നത്. സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് ചുമതല കൊടുത്തു. പക്ഷേ, മെറ്റീരിയല്‍സ് നല്‍കുന്നത് മെയ് 22ന്. സര്‍ക്കാര്‍ പ്രസ്സിലെ ജീവനക്കാര്‍ക്ക് ഓവര്‍ടൈം ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഏപ്രില്‍മാസം അച്ചടി വകുപ്പു നല്‍കിയതിനാല്‍ അച്ചടിയ്ക്കാന്‍ ജീവനക്കാരെ കിട്ടില്ലായെന്ന കാര്യവും അച്ചടി വകുപ്പു ഉറപ്പാക്കിയിരുന്നു. എന്നിട്ടും പ്രസ് ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍, ഓവര്‍ടൈം പണിയെടുത്ത് പുസ്തക അച്ചടി നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ 12ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണ് അവര്‍ പൂര്‍ത്തിയാക്കിയത്. അതില്‍ വിറളിപൂണ്ട അച്ചടിവകുപ്പു ഉദ്യോഗസ്ഥര്‍ ഗവണ്മെന്റ് പ്രസ് ജീവനക്കാരോട് ഏകപക്ഷീയമായി പ്രിന്റിംഗ് നിര്‍ത്തിവയ്ക്കാന്‍ ജൂണ്‍ 3ന് ആവശ്യപ്പെട്ടു.

പാഠപുസ്തകക്ഷാമം എന്ന പ്രശ്‌നം കേരളം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഓര്‍ഡര്‍ വീണ്ടും ഏകപക്ഷീയമായി കെ.ബി.പി.എസിന്റെ തലയില്‍ കെട്ടിവച്ചു. സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ കെ.ബി.പി.എസ് ഓര്‍ഡര്‍ നിരസിച്ചു.
കാത്തിരുന്നതുപോലെ, ഒട്ടുംവൈകാതെ അച്ചടി വകുപ്പു സി.ആപ്റ്റ് വഴി ടെന്‍ഡര്‍ വിളിച്ചു. കര്‍ണാടകയില്‍ മണിപ്പാല്‍ പ്രിന്റിങ് ഏജന്‍സിക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചു കളഞ്ഞു. മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ, ടെന്‍ഡര്‍ നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നു. സോളാര്‍ പ്രിന്റിംഗ് ടെക്‌നോളജി എന്ന ഏജന്‍സിയും കരാറിനെതിരെ രംഗത്തു വന്നു.


മെയ് 15ന് മാത്രമാണ് സര്‍ക്കാര്‍ ബദല്‍ സംവിധാനമുണ്ടാക്കാന്‍ ഉത്തരവിടുന്നത്. സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് ചുമതല കൊടുത്തു. പക്ഷേ, മെറ്റീരിയല്‍സ് നല്‍കുന്നത് മെയ് 22ന്. സര്‍ക്കാര്‍ പ്രസ്സിലെ ജീവനക്കാര്‍ക്ക് ഓവര്‍ടൈം ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഏപ്രില്‍മാസം അച്ചടി വകുപ്പു നല്‍കിയതിനാല്‍ അച്ചടിയ്ക്കാന്‍ ജീവനക്കാരെ കിട്ടില്ലായെന്ന കാര്യവും അച്ചടി വകുപ്പു ഉറപ്പാക്കിയിരുന്നു. എന്നിട്ടും പ്രസ് ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍, ഓവര്‍ടൈം പണിയെടുത്ത് പുസ്തക അച്ചടി നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ 12ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണ് അവര്‍ പൂര്‍ത്തിയാക്കിയത്. അതില്‍ വിറളിപൂണ്ട അച്ചടിവകുപ്പു ഉദ്യോഗസ്ഥര്‍ ഗവണ്മെന്റ് പ്രസ് ജീവനക്കാരോട് ഏകപക്ഷീയമായി പ്രിന്റിംഗ് നിര്‍ത്തിവയ്ക്കാന്‍ ജൂണ്‍ 3ന് ആവശ്യപ്പെട്ടു.


അവിഹിതം മണക്കുന്നതിനിടയില്‍ സ്വകാര്യപ്രസ്സില്‍ അച്ചടി ആരംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. പക്ഷേ, മാധ്യമങ്ങള്‍ വെറുതെ വിടാന്‍ തയ്യാറായില്ല. പാഠപുസ്തകങ്ങളുടെ സ്വകാര്യ അച്ചടി നീക്കങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ എല്ലാ മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തതോടെ മന്ത്രിസഭക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.

റീടെന്‍ഡര്‍ വിളിയ്ക്കാന്‍  ജൂണ്‍ 18ന് എടുത്ത തീരുമാനം പിന്‍വലിച്ച് ജൂണ്‍ 21ന് അവശേഷിക്കുന്ന പാഠപുസ്തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രസ്സിന് തിരികെ നല്‍കാന്‍  മന്ത്രിസഭ തീരുമാനിച്ചതും ജനകീയ സമ്മര്‍ദ്ദഫലമായിട്ടാണ്. നാടകാന്തം അവിസ്മരണീയ വിജയം!

ഫ്‌ളാഷ് ബാക്ക് പരിശോധിക്കുമ്പോള്‍, അട്ടിമറിക്ക് പിന്നില്‍ സ്വകാര്യ താല്‍പ്പര്യങ്ങള്‍ മാത്രമല്ല തെളിഞ്ഞു കാണുന്നത്. പാഠപുസ്തകം എന്ന സങ്കല്‍പ്പത്തോടുള്ള സമീപനത്തില്‍ കാതലായ മാറ്റം സംഭവിച്ചുവെന്ന കാര്യവും കാണാന്‍ കഴിയുന്നുണ്ട്. വിദ്യാഭ്യാസവകുപ്പുമന്ത്രി അബ്ദുറബ്ബ് ജൂണ്‍ ഒന്നിന് എഴുതിയ ലേഖനത്തില്‍ നയം വ്യക്തമാക്കിയിരുന്നു. “ഈ അധ്യയനവര്‍ഷം തന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയനസമ്പ്രദായവും നടപ്പാക്കുകയാണ്. പഠനത്തിന് വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഏതൊരു വിഷയത്തിന്റെയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ത്ഥികളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്റെ പ്രാധാന്യം കുറയും.”” അദ്ദേഹം നയം വ്യക്തമാക്കി. അത് വ്യക്തിപരമായ അഭിപ്രായം മാത്രമല്ല. ഗവണ്മെന്റ് പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ള പുതിയ സമീപനം കൂടിയാണത്.

ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ നല്ല ആശയമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരം ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നാല്‍ അത് നിലവിലുള്ള സമ്പ്രദായങ്ങളെ സഹായിക്കും. പക്ഷേ, ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നായ പാഠപുസ്തകങ്ങള്‍ക്ക് പകരമാണ് ഡിജിറ്റല്‍ പാഠങ്ങള്‍ എങ്കില്‍ അതില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.

അടുത്തപേജില്‍ തുടരുന്നു


പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്തു പഠിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത് എം.എ.ബേബിയുടെ കാലത്താണ്. ഓണ്‍ലൈനില്‍ പഠിക്കുക, കൈപുസ്തകം വച്ച് അധ്യാപകര്‍ പഠിപ്പിക്കുക തുടങ്ങിയ ഏര്‍പ്പാടുകളും വ്യാപകമായിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തെ വെല്ലുവിളിക്കുന്ന പരിഷ്‌ക്കാരങ്ങളാണവ.


പാഠപുസ്തകങ്ങള്‍ക്ക് പ്രാധാന്യം കുറയുമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ അപ്രസക്തം എന്ന പ്രമേയം ഡി.പി.ഇ.പിയിലൂടെ വന്ന പുതിയ പാഠ്യപദ്ധതിയുടെ വികലസമീപനങ്ങളില്‍ ഒന്നാണ്. ഉള്ളടക്കത്തിലും ബോധനരീതികളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടാണ് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച വര്‍ധിച്ചതെന്ന പ്രശ്‌നം മുന്നിലുണ്ടല്ലോ.

ആ പശ്ചാത്തലത്തില്‍ വേണം പുതിയ പാഠപുസ്തകങ്ങളുടെ രൂപകല്‍പ്പന മുതല്‍ അച്ചടിവരെയുള്ള കാര്യങ്ങളില്‍ സംഭവിച്ച വീഴ്ചകളും അട്ടിമറികളും എന്തെന്ന് പരിശോധിയ്ക്കാന്‍. പാഠപുസ്തകമില്ലെങ്കിലും അധ്യയനം നടത്താന്‍ കഴിയുമെന്ന വിചാരം പ്രബലമായത് പുതിയ പാഠ്യപദ്ധതി സമ്പ്രദായം വന്നതിന് ശേഷമാണ്.

പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്തു പഠിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത് എം.എ.ബേബിയുടെ കാലത്താണ്. ഓണ്‍ലൈനില്‍ പഠിക്കുക, കൈപുസ്തകം വച്ച് അധ്യാപകര്‍ പഠിപ്പിക്കുക തുടങ്ങിയ ഏര്‍പ്പാടുകളും വ്യാപകമായിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തെ വെല്ലുവിളിക്കുന്ന പരിഷ്‌ക്കാരങ്ങളാണവ. അധ്യാപകന്‍, പാഠപുസ്തകം, ബോധനം, പരീക്ഷ, മൂല്യനിര്‍ണയം ഇവയെല്ലാം സുപ്രധാന ഘടകങ്ങളാണ്. അതിനെയെല്ലാം നിഷേധിക്കുന്ന പഠന സമ്പ്രദായത്തില്‍ മെച്ചപ്പെട്ട പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്താല്‍പ്പോലും അതിനെ ആസ്പദമാക്കിയ ബോധനം ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍ നല്ല വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടില്ല.


സ്‌കൂള്‍ കുട്ടികളുടെ കാര്യമാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഗവേഷക വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചല്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പാഠപുസ്തകങ്ങള്‍  അച്ചടിക്കാതെയും മുന്നോട്ടു നീങ്ങാം എന്ന സന്ദേശത്തിന്റെ അര്‍ത്ഥം സര്‍ക്കാര്‍ വിദ്യാഭ്യാസചുമതല ഒഴിയുന്നുവെന്നാണ്. എത്രയെളുപ്പത്തിലാണ് അധികാരികള്‍ ഔപചാരിക വിദ്യാഭ്യാസത്തിന് വിരാമമിടുന്നത്?
എന്തായാലും, ശുചിമുറികളില്ലാതെ, നല്ലപാഠപുസ്തകങ്ങളില്ലാതെ, എല്ലാ ക്ലാസിലും സ്ഥിരാധ്യാപകന്‍ ഇല്ലാതെ, പരീക്ഷയും റിസല്‍ട്ടും ഗൗരവത്തില്‍ നടത്താതെ പൊതുവിദ്യാഭ്യാസത്തെ പെരുവഴിയിലാക്കി മുങ്ങിക്കളയാന്‍ അധികാരികള്‍ നടത്തുന്ന കസര്‍ത്തുകളാണ് കേരള വിദ്യാഭ്യാസ മണ്ഡലത്തില്‍ ഓരോ നാളും നടന്നു കൊണ്ടിരിക്കുന്നത്.



മലയാളബോധനത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥത്തില്‍ (മലയാളബോധനം പേജ് 183) ഡോ.സി.കെ. ചന്ദ്രശേഖരന്‍നായര്‍ പറയുന്നത് നോക്കുക: “”അറിവിന്റെ കലവറകളാണ് പുസ്തകങ്ങള്‍. കലവറ തുറന്നു കിട്ടാനുള്ള താക്കോലാണ് വിദ്യാഭ്യാസത്തിലൂടെ അധ്യാപകന്‍ തയ്യാറാക്കികൊടുക്കുന്നത്. ഒരേ കലവറ ഓരോരുത്തര്‍ക്കും നിറഞ്ഞ മട്ടില്‍ തന്നെ കിട്ടുമെന്നതും, അതു തുറക്കാന്‍ സ്വന്തമായ താക്കോല്‍ ഓരോരുത്തര്‍ക്കും വേണമെന്നതുമാണ് ഈ ഭണ്ഡാഗാരത്തിന്റെ  സവിശേഷത. കലവറയില്‍ രണ്ടുതരം വിഭവങ്ങളുണ്ട്. അടുക്കിചിട്ടപ്പെടുത്തിവച്ചിട്ടുള്ളതും, അടുക്കും ചിട്ടയുമില്ലാതെ അനന്തമായി പരന്നുകിടക്കുന്നതും. അടുക്കിയ വിഭവമാണ് പാഠപുസ്തകങ്ങള്‍, പരന്നുകിടക്കുന്ന അനന്തമായ വിഭവം അധികവായനയ്ക്കുള്ള ഗ്രന്ഥങ്ങളും””.
ഇതില്‍ നിന്ന് സിദ്ധിക്കുന്ന ആശയങ്ങള്‍ക്ക് തെളിമയുണ്ട്. അച്ചടിച്ച പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരേപോലെ മാര്‍ഗദീപമാണ്. എത്ര വലിയ ഓണ്‍ലൈന്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വന്നാലും തെളിവാര്‍ന്ന പാഠപുസ്തകങ്ങള്‍ (മതമില്ലാത്ത ജീവന്‍ പോലെയുള്ളവയല്ല) പഠിതാക്കള്‍ക്ക് വേണം. ബദല്‍ മാര്‍ഗങ്ങള്‍ എല്ലാം പരസ്പര പൂരകങ്ങള്‍ മാത്രമാവണം.

ഓണ്‍ലൈന്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ എല്ലാം നേടാനാവുമെന്ന് വിചാരിച്ചാല്‍ മനുഷ്യനും മനുഷ്യത്വവും മൂല്യങ്ങളും എങ്ങനെ സൃഷ്ടിക്കപ്പെടും? ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ മാത്രം മതിയെങ്കില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമെന്താണ്? വിദ്യാഭ്യാസ അവകാശം അവനവന് തന്നെ യഥേഷ്ടം ബ്രൗസ് ചെയ്ത് നേടാമെങ്കില്‍, പിന്നെ ഭരണകൂടത്തിന്റെ ചുമതലയെന്താണ്?

സ്‌കൂള്‍ കുട്ടികളുടെ കാര്യമാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഗവേഷക വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചല്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പാഠപുസ്തകങ്ങള്‍  അച്ചടിക്കാതെയും മുന്നോട്ടു നീങ്ങാം എന്ന സന്ദേശത്തിന്റെ അര്‍ത്ഥം സര്‍ക്കാര്‍ വിദ്യാഭ്യാസചുമതല ഒഴിയുന്നുവെന്നാണ്. എത്രയെളുപ്പത്തിലാണ് അധികാരികള്‍ ഔപചാരിക വിദ്യാഭ്യാസത്തിന് വിരാമമിടുന്നത്?
എന്തായാലും, ശുചിമുറികളില്ലാതെ, നല്ലപാഠപുസ്തകങ്ങളില്ലാതെ, എല്ലാ ക്ലാസിലും സ്ഥിരാധ്യാപകന്‍ ഇല്ലാതെ, പരീക്ഷയും റിസല്‍ട്ടും ഗൗരവത്തില്‍ നടത്താതെ പൊതുവിദ്യാഭ്യാസത്തെ പെരുവഴിയിലാക്കി മുങ്ങിക്കളയാന്‍ അധികാരികള്‍ നടത്തുന്ന കസര്‍ത്തുകളാണ് കേരള വിദ്യാഭ്യാസ മണ്ഡലത്തില്‍ ഓരോ നാളും നടന്നു കൊണ്ടിരിക്കുന്നത്.

മറുവശത്ത്, പൊതുവിദ്യാലയങ്ങളുടെ സ്വകാര്യവല്‍ക്കരണമെന്ന അജണ്ട നടപ്പാക്കിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍, ഇടതുവലതു മുന്നണി നേതാക്കള്‍ ഒഴുക്കുന്ന മുതലക്കണ്ണീരിന് ഇതൊന്നും തടസ്സമല്ല. പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചുള്ള കപടമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടു തന്നെയാണ് ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Video Stories