| Wednesday, 2nd May 2018, 10:47 am

ഗൂഗിളായി നാരദനെ വിശേഷിപ്പിച്ചതിലും പശുവിനെ വളര്‍ത്താന്‍ പറഞ്ഞതിലും എന്താണ് തെറ്റ്; ബിപ്ലവ് ദേവിന്റെയും വിജയ് റൂപാനിയുടെയും പ്രസ്താവനകള്‍ക്ക് പിന്തുണയുമായി ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെയും പ്രസ്താവനകള്‍ക്ക് പിന്തുണയുമായി ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്.

ബിരുദക്കാര്‍ സര്‍ക്കാര്‍ ജോലി നോക്കാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞതിലും ഗുജറാത്ത് മുഖ്യമന്ത്രിപുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ചതിലും എന്താണ് തെറ്റാണെന്നാണ് മോഹന്‍ാസിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവന.

നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിള്‍ തോറ്റുപോകും: എന്നു പറഞ്ഞാല്‍ എന്താ ഇത്ര വലിയ കുഴപ്പം? എന്നായിരുന്നു
ടി.ജി മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്.


Also Read സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരം; ജുഡീഷ്യല്‍ സമ്പ്രദായം തകരുന്ന ദിനം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ആര്‍.എം ലോധ


തുടര്‍ന്ന് പി.എസ്.സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താ കുഴപ്പം? എന്നും ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു.

നാരദന്‍ ഗൂഗിളിനെ പോലെ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. ഗൂഗിളിനെ പോലെ നാരദന്‍ വിവരങ്ങളുടെ മനുഷ്യനായിരുന്നു. മനുഷ്യ ധര്‍മ്മത്തിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പണി. ഇന്ന് ലോകത്തുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ പണ്ട് നാരദനും അറിയാമായിരുന്നെന്നും വിജയ് രൂപാനി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ജോലിക്ക് പുറകെയുള്ള ഓട്ടം നിര്‍ത്തി പശുവിനെ കറക്കൂ, പണം സമ്പാദിക്കൂ, അല്ലെങ്കില്‍ മുറുക്കാന്‍ കട തുറക്കൂ എന്നായിരുന്നു ബിപ്ലവ് ദേവിന്റെ പ്രസ്താവന.


Also Read യു.പിയില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മൂത്രം കുടിപ്പിച്ചു; മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; അക്രമം കൃഷിചെയ്യാന്‍ വിസ്സമതിച്ചെന്നാരോപിച്ച്


മസാല വാര്‍ത്തകള്‍ നല്‍കി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കരുതെന്ന് നരേന്ദ്രമോദി ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്.. ഈ വിവരംകെട്ട പ്രസ്താവനകളാണ് മാധ്യമങ്ങള്‍ വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത്. ഇത് മാധ്യമങ്ങളുടെ കുറ്റമല്ലെന്നും മോദി പറഞ്ഞിരുന്നു.

വിവാദ പ്രസ്താവനകളുടെ പേരില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനോട് മോദി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു, മുന്‍ലോക സുന്ദരിക്ക് ഇന്ത്യന്‍ സൗന്ദര്യമില്ല, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം തുടങ്ങിയ പ്രസ്താവനകളാണ് ബിപ്ലബ് ദേബ് നടത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more