തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യറുടെ പ്രതികരണത്തിനെതിരെ ഹിന്ദുത്വ പ്രചാരകന്‍ ടി.ജി. മോഹന്‍ദാസ്.
കേരളത്തില്‍ ആരെങ്കിലും ആര്‍ക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ എന്നത് തന്റെ അറിവിലില്ലെന്ന് സന്ദീപ് വാര്യര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വര്‍ഗീയ ചുവയുള്ള ഫേസ്ബുക്ക് പോസ്റ്റിലെ ഓരോ വരികളും സന്ദീപ് വാര്യര്‍ക്കുള്ള ഒളിയമ്പുകളാണ്. ആവശ്യക്കാര്‍ കഴിച്ചോളും. അല്ലാത്തവര്‍ കഴിക്കില്ല. പിന്‍വാതിലിലൂടെ ആരും മതം കടത്താന്‍ നോക്കരുത്. അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിമിന്റെ ഹോട്ടലില്‍ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുതെന്നും പകരം ഭക്ഷണത്തില്‍ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തില്‍ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസം നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാര്‍ കഴിച്ചോളും. അല്ലാത്തവര്‍ കഴിക്കില്ല. പിന്‍വാതിലിലൂടെ ആരും മതം കടത്താന്‍ നോക്കരുത്.
അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണ്. സമൂഹം നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തിന്റെ പുറത്താണ്,’ ടി.ജി. മോഹന്‍ദാസ് പറഞ്ഞു.