|

നികേഷ് കുമാര്‍ മാന്യനാണ്, ഉത്തരം മുട്ടിയപ്പോള്‍ പറഞ്ഞതാവും; ടി.ജി മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറിനെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയ്ക്കിടയില്‍ നികേഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് ട്വീറ്റ്.



കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചക്കിടെ നികേഷ് കുമാര്‍ അന്യഥാ മാന്യനയ മനുഷ്യനാണ്, വല്ലാതെ പ്രതിരോധത്തിലായപ്പോള്‍ ഒരു അരുതാത്ത വാക്ക് വായില്‍ നിന്ന് വീണുപോയതാവാം, അത് കാര്യമാക്കേണ്ട എന്നാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


ALSO READ: പി. ജയരാജിനെ മഹത്വവല്‍ക്കരിച്ച് പോസ്റ്റിട്ടതിന് മുസ്‌ലീം ലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെതിരെ നടപടി


ഇത് ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞപ്പോള്‍ “”പിന്നേ കോപ്പാണ്”” എന്നായിരുന്നു ചര്‍ച്ച നയിച്ച നികേഷ് കുമാറിന്റെ പ്രതികരണം.


ALSO READ: അര്‍ണാബ് ഗോസ്വാമിയെ മോശമായി നമ്മള്‍ അറ്റാക്ക് ചെയ്യരുത്: രാഹുല്‍ ഈശ്വര്‍


ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു, ഈ വിഷയത്തില്‍ ആണ് ഇപ്പോള്‍ ആര്‍.എസ്.എസ് ബൗദ്ധിക തലവന്‍ ടി.ജി മോഹന്‍ദാസിന്റെ പ്രതികരണം.