| Sunday, 9th September 2018, 3:14 pm

ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന മറുപടി കിട്ടിയെന്ന് ടി.ജി മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന മറുപടി കിട്ടിയെന്ന് ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ മേധാവി ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസ് ഇക്കാര്യം പറഞ്ഞത്.

“പലരുടേയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവധിദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ല എന്ന് മറുപടി കിട്ടി. പിന്‍വാങ്ങി” എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

അവധി ദിവസമാണെന്നറിയാതെ കോടതിയെ സമീപിച്ച മോഹന്‍ദാസിനെ പരിഹസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

“അവധി ആണെന്ന് അറിഞ്ഞോണ്ട് തന്നെ ചെന്നത് മണ്ടത്തരം. എന്നിട്ടാണോ അതു കണ്ട നാട്ടുകാരോട് മുഴുവന്‍ വിളിച്ചു പറഞ്ഞു വലിയ മണ്ടന്‍ ആവുന്നത്. കഷ്ടം” എന്നാണ് മോഹന്‍ദാസിനെ കളിയാക്കിയുള്ള ഒരു പ്രതികരണം.

Also Read:പെട്രോള്‍ വില 90 ലേക്ക്; ബി.ജെ.പിയുടെ അച്ഛാ ദിന്‍ എന്ന് ശിവസേന

“ഇങ്ങക്ക് പെട്രോളിന്റെ വില കൂടുന്നതിനും രൂപയുടെ മൂല്യം കുറയുന്നതിനും എതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പറ്റ്വോ” എന്നാണ് മറ്റൊരു ചോദ്യം.

“മറ്റുള്ളവന്റെ കാലിലെ നീരിറക്കം നോക്കി ചികിത്സ നിര്‍ദ്ദേശിക്കുന്നതിനു മുമ്പേ സ്വന്തം കാലിലെ മന്ത് ചികിത്സിക്കാന്‍ പറ്റുമോ.??? പറയാന്‍ പറ്റുമോ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം മാനിച്ചു ഇനി മുതല്‍ ബി.ജെ.പി എന്ന പാര്‍ട്ടി ഒരിക്കലും ബന്ദും ഹര്‍ത്താലും പോലുള്ള സമരപരിപാടികള്‍ നടത്തില്ല എന്ന്..???” എന്നാണ് മറ്റൊരു പ്രതികരണം

അതേസമയം അത്യാവശ്യ ഘട്ടങ്ങളില്‍ അവധി ദിവസവും കോടതി പ്രവര്‍ത്തിക്കാറുണ്ട് എന്നു പറഞ്ഞാണ് മോഹന്‍ദാസ് തന്റെ നടപടിയെ ന്യായീകരിക്കുന്നത്.

We use cookies to give you the best possible experience. Learn more