ചുരുക്കത്തില്‍ മോദിയെ എതിര്‍ക്കുകയല്ല അംഗീകരിക്കുകയാണ് വേണ്ടത് എന്ന നിഗമനത്തില്‍ ആര്‍.എസ്.എസ്. എത്തി. എന്തൊക്കെ പറഞ്ഞാലും മോദി ആര്‍.എസ്.എസ്. പ്രചാരകന്‍ തന്നെയാണല്ലോ. അങ്ങനെ ആര്‍.എസ്.എസ്. നേതൃത്വം ബി.ജെപി. നേതൃത്വവുമായി ചര്‍ച്ചചെയ്ത് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുകയും മോദിയെത്തന്നെ നേതാവായി താമസിയാതെ പ്രഖ്യാപിക്കുകയും ചെയ്തു.
ഒപ്പീനിയന്‍ / ടി. ജി. മോഹന്‍ദാസ്
ദില്ലിയിലെ ഉപശാലാ വൃത്തങ്ങളില്‍ പ്രചരിച്ച കഥയാണ്. സത്യമാണോ എന്നറിയില്ല. എന്നാല്‍ സത്യമാകാന്‍ സാധ്യതയുള്ളതാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ കാമ്പെയ്ന്‍ കമ്മിറ്റിയുടെ അധ്യക്ഷനാകാന്‍ മോദി കൊണ്ടുപിടിച്ചു ശ്രമിക്കുന്ന സമയം. പാര്‍ട്ടിക്കുള്ളില്‍ മോദിയെ ഇഷ്ടപ്പെടാത്തവര്‍ ധാരാളം. എന്നാല്‍ മോദിതന്നെ മതി എന്നു കരുതുന്നവരും ഒട്ടും കുറവല്ല.
അവസാനതീരുമാനത്തിനായി എല്ലാവരും ആര്‍.എസ്.എസിനെ സമീപിച്ചുതുടങ്ങി. മോദിയുടെ അസൂയാവഹമായ തള്ളിക്കയറ്റത്തിന്റേയും സ്വാധീനത്തിന്റേയും രഹസ്യമറിയാനായി ആര്‍.എസ്.എസ്. തങ്ങളുടെ കൂട്ടത്തിലെ വളരെ പ്രൗഢരായ നാലുപേരെ നിയോഗിച്ചു. രണ്ടാഴ്ചകൊണ്ട് നടത്തിയ പഠനത്തിന്റെ ഫലം ഒരുദാഹരണം കൊണ്ട് അവര്‍ വ്യക്തമാക്കി.
മഹാഭാരതത്തിലെ അനേകായിരം ഉപകഥകളില്‍ ഒന്നാണ് അംഗുഷ്ഠന്റെ കഥ. ചെറുപ്പത്തില്‍ ശ്രീകൃഷ്ണനും ജാബാലിയും ബലരാമനും കൃഷിക്ക് രാത്രികാവലിനായി നിയോഗിക്കപ്പെട്ടു. രാത്രിയില്‍ ഉപദ്രവിക്കാന്‍ വരുന്ന ഒരു ശല്യക്കാരനാണ് അംഗുഷ്ഠന്‍. വിചിത്രമായ കഴിവുകളുള്ളവന്‍.
തള്ളവിരലിന്റെ വലിപ്പമേയുള്ളൂ. എന്നാല്‍ ആരെങ്കിലും അധിക്ഷേപിച്ചാല്‍ അംഗുഷ്ഠന് വലിപ്പം വച്ച് തുടങ്ങും. ആക്ഷേപം വര്‍ദ്ധിക്കുംതോറും വലിപ്പവും കൂടിക്കൂടി വരും. അംഗുഷ്ഠന്റെ ശല്യം സഹിക്കാനാവാതെ ആദ്യം അയാളെ നേരിടാന്‍ പോയത് ജാബാലിയാണ്. വെല്ലുവിളിയും ചീത്തപറച്ചിലും ചേര്‍ന്ന് അംഗുഷ്ഠന്‍ സാമാന്യം നല്ല വലിപ്പം വെച്ചു.
ഷെയര്‍മാര്‍ക്കറ്റിന്റേയും മറ്റും കുതിച്ച് കയറ്റം പാവപ്പെട്ടവരില്‍ മോദി പണക്കാരുടെ പിണിയാളാണോ എന്ന സംശയം ഉണ്ടാക്കിക്കൂടെന്നില്ല.
ജാബാലി ക്ഷീണിതനായി മടങ്ങി. ക്രുദ്ധനായ ബലരാമനാണ് രണ്ടാമത് അംഗുഷ്ഠനെ നേരിട്ടത്. പ്രയോജനമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അംഗുഷ്ഠന്‍ ഒന്നുകൂടി വലുതാകുകയും ചെയ്തു.
ഒടുവില്‍ പര്‍വ്വതാകാരനായ അംഗുഷ്ഠനെയാണ് ശ്രീകൃഷ്ണന് നേരിടേണ്ടി വന്നത്. അംഗുഷ്ഠന്റെ പ്രകോപനങ്ങളിലോ അധിക്ഷേപങ്ങളിലോ കൃഷ്ണന്‍ തെല്ലും ക്ഷുഭിതനായില്ല. പുഞ്ചിരിച്ചുകൊണ്ടുമാത്രം പ്രതികരിച്ചു. കാണെക്കാണെ അംഗുഷ്ഠന്റെ വലിപ്പം കുറഞ്ഞുവന്നു. ഒടുക്കം തള്ളവിരലിന്റെ വലിപ്പത്തിലായപ്പോള്‍ കൃഷ്ണന്‍ അവനെ തന്റെ ഉത്തരീയത്തില്‍ ബന്ധിച്ച് കൊണ്ടുപോയി എന്നാണ് കഥ.
ചുരുക്കത്തില്‍ മോദിയെ എതിര്‍ക്കുകയല്ല അംഗീകരിക്കുകയാണ് വേണ്ടത് എന്ന നിഗമനത്തില്‍ ആര്‍.എസ്.എസ്. എത്തി. എന്തൊക്കെ പറഞ്ഞാലും മോദി ആര്‍.എസ്.എസ്. പ്രചാരകന്‍ തന്നെയാണല്ലോ. അങ്ങനെ ആര്‍.എസ്.എസ്. നേതൃത്വം ബി.ജെപി. നേതൃത്വവുമായി ചര്‍ച്ചചെയ്ത് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുകയും മോദിയെത്തന്നെ നേതാവായി താമസിയാതെ പ്രഖ്യാപിക്കുകയും ചെയ്തു.
ഗോവയില്‍ മോദിയുടെ സ്ഥാനാരോഹണം നടന്നു. പിന്നീടെല്ലാം ചരിത്രം. ഇതഃപര്യന്തം കാണാത്തവിധം മോദി ബി.ജെ.പി.യെ അധികാരത്തില്‍ എത്തിച്ചിരിക്കുന്നു. എതിരാളികള്‍ നിഷ്പ്രഭരായിരിക്കുന്നു, നിലംപരിശായിരിക്കുന്നു.
1984ല്‍ രാജീവ്ഗാന്ധിക്ക് അനുകൂലമായി ഭീമമായ ജനപിന്തുണയുണ്ടായതിന്റെ പുറകില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം എന്ന വികാരമുണ്ടായിരുന്നു. എന്നാല്‍ സഹതാപമോ പരിതാപമോ തുടങ്ങിയ താല്‍ക്കാലിക വികാരങ്ങളല്ല മോദിയെ വിജയിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ജനത വികാരങ്ങള്‍ വെടിഞ്ഞ് വിവേകത്തോടെ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്. അതിനാല്‍ മോദിയുടെ വിജയം രാജീവ് ഗാന്ധിയുടെ വിജയത്തേക്കാള്‍ ഗുണപരമായി മെച്ചപ്പെട്ട് നില്‍ക്കുന്നു.
ഈ തെരഞ്ഞെടുപ്പിന്റെ ഫലം പലവിധ കൗതുകക്കാഴ്ചകളും പ്രദാനം ചെയ്തിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ മാത്രമായി ബി.ജെ.പിക്ക് കിട്ടിയ സീറ്റുകളേക്കാള്‍ കുറവാണ് അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിന് മൊത്തം കിട്ടിയത് എന്ന് മനസിലാക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ആഴം എത്രഭീകരമാണെന്ന് കാണാന്‍ കഴിയുന്നത്. ഒരു സംസ്ഥാനത്തില്‍ പോലും കോണ്‍ഗ്രസിന് രണ്ടക്കത്തിലെത്താന്‍ കഴിഞ്ഞില്ല എന്നത് എത്ര ദയനീയമായ അവസ്ഥയാണ്!
മുസ്ലീംലീഗിനേയും മാണിയേയും പ്രേമചന്ദ്രനേയും എല്ലാം കൂട്ടിക്കെട്ടിയിട്ടും കേരളത്തില്‍ കിട്ടിയത് 12 സീറ്റ് മാത്രം. പരാജയം കോണ്‍ഗ്രസിന് പരിചിതമാണെന്നും എഴുതിത്തള്ളാന്‍ വരട്ടെ എന്നുമാണ് ദിഗ്‌വിജയ് സിംഗ് പറയുന്നത്. കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ ആര്‍ക്കും തിടുക്കമൊന്നുമില്ല.
അടുത്ത പേജില്‍ തുടരുന്നു
നെഹ്‌റുകുടുംബത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ല. ആ കുടുംബത്തിന്റെ നിഴലില്‍ നിന്ന് ഒരു നിമിഷം മാറി നില്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ തയാറുമല്ല. ഇങ്ങനെ സ്വയം എഴുതിത്തള്ളിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?
അതേസമയം കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യം ഇത്രയും വലിയ ഒരു തോല്‍വി ഇന്നുവരെ അവര്‍ക്ക് ഉണ്ടായിട്ടില്ല എന്നതാണ്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സോണിയയോ രാഹുലോ പോരാ എന്നതാണ് കോണ്‍ഗ്രസിന്റെ ദുര്യോഗം. നഷ്ടപ്പെട്ടത് തിരിച്ചുപിടിച്ച ചരിത്രം കോണ്‍ഗ്രസിന്റെ തലപ്പത്ത് സോണിയ വന്നശേഷം അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളൂ.
ബംഗാള്‍, ബീഹാര്‍, ഒറീസ്സ, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ കഴിയും എന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടോ?
നെഹ്‌റുകുടുംബത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ല. ആ കുടുംബത്തിന്റെ നിഴലില്‍ നിന്ന് ഒരു നിമിഷം മാറി നില്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ തയാറുമല്ല. ഇങ്ങനെ സ്വയം എഴുതിത്തള്ളിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?
ഈ തെരഞ്ഞെടുപ്പില്‍ ചരമംപ്രാപിച്ച ചില വമ്പന്‍ കക്ഷികളുമുണ്ട്. മായാവതിയുടെ ബി.എസ്.പിയാണ് അതില്‍ പ്രധാനപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ മായാവതിക്ക് ഇത്തവണ ഒരൊറ്റ സീറ്റ് പോലുമില്ല. ഉത്തര്‍പ്രദേശില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ വരെ സീറ്റുകള്‍ പിടിച്ചടക്കിയ ചരിത്രമുള്ള പാര്‍ട്ടിയാണ് ബി.എസ്.പി.
ഭാരതത്തിലെ മുസ്ലീങ്ങള്‍ സത്യം തിരിച്ചറിഞ്ഞ് കഴിഞ്ഞു എന്ന വാസ്തവം ഇനിയെങ്കിലും കപടമതേതരന്മാര്‍ മനസിലാക്കുന്നത് നന്നായിരിക്കും.
എന്നാല്‍ പോകെപ്പോകെ അധികാരത്തിന്റെ ലഹരി മായാവതിയെ വല്ലാതെ ബാധിച്ചു. അഴിമതിയെ തുടര്‍ന്നുള്ള കേസുകളില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസുമായി പലതവണ അവര്‍ക്ക് രഹസ്യമായും പരസ്യമായും കൂട്ടുകൂടേണ്ടിവന്നു. അതിലൂടെ ജനങ്ങള്‍ അവരെ വെറുത്തുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു മനസ്സിലാക്കി സ്വയം തിരുത്തുന്നതിന് പകരം ഇപ്പോഴും ന്യൂനപക്ഷങ്ങളില്‍ കണ്ണും നട്ട് വിലകുറഞ്ഞ വിലയിരുത്തലുമായി വിദൂഷകവേഷം കെട്ടിയാടുകയാണ് മായാവതി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെയും ചില വേഷങ്ങളുണ്ട് എന്ന് സമാധാനിക്കാം.
ജാതിസമവാക്യങ്ങളില്‍ ഊന്നിയാണ് ജീവിതത്തിലും രാഷ്ട്രീയത്തിലും ഗുസ്തിക്കാരനായ മുലായംസിംഗ്‌യാദവ് ഉത്തര്‍പ്രദേശിലെ മുടിചൂടാമന്നനായി വിലസിയിരുന്നത്. ആ കളിയും അവസാനിച്ചിരിക്കുന്നു.
അഖിലേഷ് യാദവിനെ വലിയ പ്രതീക്ഷയോടെയാണ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ അച്ഛന്റെ കഴിവോ കൗശലമോ അല്പം പോലുമില്ലാത്ത വിഡ്ഢിയും ധിക്കാരിയുമാണ് താനെന്ന് അഖിലേഷ് തെളിയിച്ചു. ഒടുവില്‍ മുലായംസിംഗിന് തന്നെ അഖിലേഷിനെ പരസ്യമായി പരിഹസിക്കേണ്ടി വന്നു.
എന്നിട്ടും ജീവിതസായാഹ്നത്തില്‍ ഒരു നേരിട്ടുള്ള യുദ്ധത്തിന് മുലായംസിംഗ് മോദിയെ വെല്ലുവിളിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുലായം സിംഗിന്റെ കുടുംബത്തിന് അഞ്ച് സീറ്റ് സോണിയ കുടുംബത്തിന് രണ്ട് സീറ്റ് സംഘകുടുംബത്തിന്(സംഘപരിവാര്‍) 73 സീറ്റ് എന്ന നിലയായി. അങ്ങനെ സ്വന്തം കുടുംബത്തിന്റെ മാനം കഷ്ടിച്ച് രക്ഷപെടുത്താന്‍ കഴിഞ്ഞതില്‍ ആശ്വസിച്ചിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി.
ജാതിയും മതവും വെച്ച് രാഷ്ട്രീയം കളിക്കുന്നതില്‍ അഗ്രഗണ്യരാണ് ബിഹാറിലെ നിതീഷ്‌കുമാറും ലാലുപ്രസാദ് യാദവും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ അട്ടിമറിയുണ്ടാക്കും എന്ന് അഹങ്കരിച്ചിട്ടാണ് നിതീഷ്‌കുമാര്‍ ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചത്. ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപത്തിന്റ ഓര്‍മ്മ 2013ലാണ് നിതീഷ്‌കുമാറിനെ പിടികൂടിയത്. പിന്നീട് ഒട്ടും താമസിച്ചില്ല മതേതരത്വത്തിന്റെ രക്ഷയ്ക്കായി അദ്ദേഹം ബി.ജെ.പി.യെ ചവിട്ടിപ്പുറത്താക്കി.
വലിയ തത്വവും ന്യായവുമെല്ലാം പറഞ്ഞെങ്കിലും ഒരു മൂന്നാം മുന്നണി തട്ടിക്കൂട്ടി പ്രധാനമന്ത്രിയാവാനുള്ള അധികാരദുര്‍മോഹമാണ് നിതീഷ്‌കുമാറിനുണ്ടായിരുന്നത് എന്ന് ബിഹാറിലെ വോട്ടര്‍മാര്‍ക്ക് വ്യക്തമായിരുന്നു. അതിനാല്‍തന്നെ അവരുടെ തിരിച്ചടി ശക്തമായിരുന്നു താനും.
ഇന്നിപ്പോള്‍ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ്‌കുമാര്‍ രാജിവെച്ചു എങ്കിലും ലാലുപ്രസാദ് യാദവുമായി കൂട്ടുകൂടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ അധികാര ദുര്‍മോഹം അവസാനിച്ചിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമാണ്. ബിഹാര്‍ ജനത ഇനിയും ചില അപഹാസ്യനാടകങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും എന്നാണ് രാഷ്ട്രീയ സൂചന.
അടുത്ത പേജില്‍ തുടരുന്നു
കൊച്ചി വല്ലാര്‍പാടത്തെ ഡി.പി. വേള്‍ഡ് എന്ന ഭീമന്‍ ബഹുരാഷ്ട്രകുത്തകയ്ക്ക് കൊച്ചി തുറമുഖത്തെ മൊത്തം കണ്ടെയ്‌നര്‍ നീക്കത്തിന്റെ അവകാശം അട്ടിപ്പേറായി നാം കൊടുത്തിരിക്കുന്നു. കേരള സര്‍ക്കാര്‍ സൗജന്യമായി കൊടുത്ത 110 ഹെക്ടര്‍ കായലോരത്താണ് ഡി.പി. വേള്‍ഡ് തങ്ങളുടെ സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വരേണ്യവര്‍ഗ തമ്പുരാക്കന്‍മാരാണ് ഇടതുപക്ഷം, പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. കിട്ടുന്ന വോട്ടിനോ സീറ്റിനോ ആനുപാതികമല്ലാത്തവിധം ഉയരത്തിലാണ് അവരുടെ ധാര്‍ഷ്ട്യം. മാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ ധാരാളം ഉള്ളതിനാല്‍ അവരുടെ വലിപ്പം അളവില്‍ കവിഞ്ഞ് പര്‍വ്വതീകരിച്ച് കാണിക്കാന്‍ എപ്പോഴും മീഡിയ തയാറാണ്.
പക്ഷേ ഇപ്പോള്‍ സംഭവിച്ചപോലെ ഒരു പരാജയം ഇടതുപക്ഷമോ അവരുടെ നിതാന്തബന്ധുക്കളായ മുഖ്യധാരാ മാധ്യമങ്ങളോ പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ ഇപ്പോള്‍ ദേശീയചാനലുകളില്‍ സീതാറാം യെച്ചൂരിയുടെ മധുരഭാഷണമോ ഡി.രാജായുടെ പൊങ്ങച്ചമോ കേള്‍ക്കാനില്ല.
എന്നുകരുതി അത് അവസാനിച്ചു എന്ന് ആരും വിചാരിക്കണ്ട. അല്പ ദിവസത്തെ മൗനത്തിന് ശേഷം പുതിയ വാക്കുകളും സിദ്ധാന്തങ്ങളുമായി ഉളുപ്പില്ലാതെ അവര്‍ നമ്മുടെ മുമ്പിലെത്തും. അവരുടെ കോട്ടയായിരുന്നു ബംഗാള്‍. ഇന്ന് അവര്‍ക്ക് അവിടെ രണ്ട് സീറ്റുണ്ട്. ബി.ജെ.പിക്കുമുണ്ട് രണ്ട് സീറ്റ്. ബംഗാളില്‍ ബി.ജെ.പിയും സി.പി.എമ്മും തുല്യസീറ്റുകളില്‍ ജയിക്കും എന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അയാളെ ഊളമ്പാറയ്‌ക്കോ കുതിരവട്ടത്തിനോ അയച്ചേനെ.
അവിശ്വസനീയമായ ഈ സ്ഥിതി എത്തിച്ചതിന് ഇടതുപക്ഷം തന്നെയാണ് ഉത്തരവാദി. ഇന്നും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാവാതെ പണ്ടെന്നോ മാര്‍ക്‌സും സ്റ്റാലിനും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും പ്രവര്‍ത്തിയില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ മുതലാളിത്ത ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ രാഷ്ട്രീയമായി തള്ളിക്കളയേണ്ട സമയമായിരിക്കുന്നു. ആശങ്കപ്പെടാനില്ല. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകള്‍ കൂടി ഇടതുപക്ഷം അതിജീവിച്ചു എന്നു വരാം. അതിനുള്ള പണവും അവരുടെ കയ്യില്‍ ഉണ്ടാകാം. അതിനപ്പുറം ഇടതുപക്ഷങ്ങളെ കാത്തിരിക്കുന്നത് ഒരു രാഷ്ട്രീയ ബ്ലാക്ക്‌ഹോളാണ്.
മോദിയുടെ വിജയത്തില്‍ ആശങ്കപ്പെടുന്നവര്‍ ധാരാളം ഉണ്ട് എന്നത് സത്യമാണ്. മാധ്യമങ്ങളുടെ കഴിഞ്ഞ 12 വര്‍ഷത്തെ മോദി വിരുദ്ധത ജനങ്ങളിലെ ഒരു വിഭാഗത്തെയെങ്കിലും ബാധിച്ചിട്ടുണ്ട് എന്നത് അവഗണിച്ചുകൂടാ.
ഷെയര്‍മാര്‍ക്കറ്റിന്റേയും മറ്റും കുതിച്ച് കയറ്റം പാവപ്പെട്ടവരില്‍ മോദി പണക്കാരുടെ പിണിയാളാണോ എന്ന സംശയം ഉണ്ടാക്കിക്കൂടെന്നില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയിട്ടുള്ള ഭരണമാണ് മോദിയുടേത് എന്ന പ്രചാരണം ഇപ്പോള്‍ തന്നെ ശക്തിപ്രാപിച്ചുവരുന്നു.
ഇതിന് കാരണമായി അദാനി ഗ്രൂപ്പിന് മോദി സ്ഥലം പതിച്ച് കൊടുത്തു എന്ന ആരോപണവും നിലനില്‍ക്കുന്നു. മോദിക്കുമുമ്പ് നിലവിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വിറ്റതിന്റെ പത്തിരട്ടി വിലയ്ക്കാണ് മോദി സര്‍ക്കാര്‍ വിറ്റത് എന്ന സത്യം ആരും കാണുന്നില്ല. കൊടുത്ത സ്ഥലം പലരും ധരിക്കുന്ന പോലെ ഏതെങ്കിലും നഗരത്തിന്റെ ഹൃദയഭാഗത്തുള്ളതല്ല. ഗ്രാമപ്രദേശത്തെ ഫലഭൂയിഷ്ടമായ കൃഷിഭൂമിയുമല്ല.
പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കച്ച് എന്ന ചതുപ്പ് പ്രദേശമാണ് മോദി വികസിപ്പിക്കാനായി പല വ്യവസായികള്‍ക്കും പതിച്ച് കൊടുത്തത്. കൂട്ടത്തില്‍ അദാനിയുമുണ്ട് എന്നത് ഒരു കുറ്റമേയല്ല.
അടുത്ത പേജില്‍ തുടരുന്നു
അദാനി ഗ്രൂപ്പിന് മോദി സ്ഥലം പതിച്ച് കൊടുത്തു എന്ന ആരോപണവും നിലനില്‍ക്കുന്നു. മോദിക്കുമുമ്പ് നിലവിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വിറ്റതിന്റെ പത്തിരട്ടി വിലയ്ക്കാണ് മോദി സര്‍ക്കാര്‍ വിറ്റത് എന്ന സത്യം ആരും കാണുന്നില്ല. കൊടുത്ത സ്ഥലം പലരും ധരിക്കുന്ന പോലെ ഏതെങ്കിലും നഗരത്തിന്റെ ഹൃദയഭാഗത്തുള്ളതല്ല. ഗ്രാമപ്രദേശത്തെ ഫലഭൂയിഷ്ടമായ കൃഷിഭൂമിയുമല്ല.
2001ന്റെ അവസാനം മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഗുജറാത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് 2262 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കുകയല്ലാതെ മാര്‍ഗ്ഗമില്ല എന്ന് എല്ലാ സാമ്പത്തിക വിദഗ്ധന്‍മാരും വിധിയെഴുതിക്കഴിഞ്ഞസമയം. നരേന്ദ്രമോദി ദില്ലിയില്‍ നിന്ന് സമര്‍ത്ഥയായ മഞ്ജുള സുബ്രഹ്മണ്യം എന്ന ഐ.എ.എസുകാരിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ തലപ്പത്ത് നിയോഗിച്ചു. 2005 ആയപ്പോഴേക്കും ഗുജറാത്ത് ഇലക്ട്രിസിറ്റിബോര്‍ഡിന്റെ ലാഭം 533 കോടി ആയി.
ഗുജറാത്തിലെ വമ്പന്‍ വളം നിര്‍മ്മാണശാലകളായ ഗുജറാത്ത് ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍, ഗുജറാത്ത് നര്‍മ്മദാവാലി ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ എന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സ്വകാര്യവല്‍ക്കരണം ഏക പരിഹാരം എന്ന മുറവിളി അവിടെയും ഉയര്‍ന്നിരുന്നു. എന്നാല്‍ മോദി അതിന് വഴങ്ങാന്‍ തയ്യാറായിരുന്നില്ല. കഴിവും പ്രാപ്തിയുമുള്ളവരെ തെരഞ്ഞ്പിടിച്ച് തലപ്പത്ത് കൊണ്ടുവന്ന് രണ്ട് കോര്‍പ്പറേഷനുകളെയും മോദി ലാഭത്തിലെത്തിച്ചു.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ തങ്ങളുടെ നഷ്ടം നികത്തി ലാഭത്തിലായി എന്ന് മാത്രമല്ല ബ്രിട്ടീഷ് ഗ്യാസ് എന്ന സ്വകാര്യസ്ഥാപനത്തെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കാനും തുടങ്ങി.
ഇന്നും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാവാതെ പണ്ടെന്നോ മാര്‍ക്‌സും സ്റ്റാലിനും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും പ്രവര്‍ത്തിയില്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ മുതലാളിത്ത ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ രാഷ്ട്രീയമായി തള്ളിക്കളയേണ്ട സമയമായിരിക്കുന്നു.
എന്നാല്‍ കേരളത്തിലെ മാതൃക നോക്കുക. കൊച്ചി വല്ലാര്‍പാടത്തെ ഡി.പി. വേള്‍ഡ് എന്ന ഭീമന്‍ ബഹുരാഷ്ട്രകുത്തകയ്ക്ക് കൊച്ചി തുറമുഖത്തെ മൊത്തം കണ്ടെയ്‌നര്‍ നീക്കത്തിന്റെ അവകാശം അട്ടിപ്പേറായി നാം കൊടുത്തിരിക്കുന്നു. കേരള സര്‍ക്കാര്‍ സൗജന്യമായി കൊടുത്ത 110 ഹെക്ടര്‍ കായലോരത്താണ് ഡി.പി. വേള്‍ഡ് തങ്ങളുടെ സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്.
റോഡ്, റെയില്‍വേ സൗകര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 3000 കോടി രൂപയോളം വേറെയും മുടക്കി. കസ്റ്റംസ് പരിശോധനയും കബോട്ടാഷ് നിയമവും ഇളവുചെയ്തു കൊടുത്തു. വര്‍ഷംതോറും 130 കോടി രൂപ ചിലവില്‍ കപ്പല്‍ ചാലിന് ആഴം കൂട്ടിക്കൊടുത്തു. എന്നിട്ടും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നഷ്ടം മാത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഇതൊന്നും പോരാഞ്ഞ് ആ നഷ്ടംകൂടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കേരളത്തിലെ ഇടതും വലതും നടുക്കുമുള്ളവര്‍ മുറവിളികൂട്ടുന്നത്. ഇത്രയും ഹീനമായ കോര്‍പ്പറേറ്റ് വല്‍ക്കരണം ഭാരതത്തിലെ ഒരു സംസ്ഥാനത്തിലും നടക്കുന്നില്ല എന്നതാണ് സത്യം. എന്നിട്ടും മോദിയെ മുതലാളിത്തത്തിന്റെ വക്താവായി ചിത്രീകരിക്കുന്നവരുടെ തൊലിക്കട്ടിയെ നമസ്‌കരിച്ചേ മതിയാകൂ.
മോദി സോഷ്യലിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ സ്വതന്ത്ര മാര്‍ക്കറ്റിന്റെയോ പ്രചാരകനല്ല. ഭാരതത്തിന്റെ താല്പര്യങ്ങള്‍ മാത്രമാണ് സാമ്പത്തിക നയത്തിന്റെ അടിത്തറയായിരിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് മോദി. ആ ദിശയിലുള്ള പരിഹാരം അമര്‍ത്യ സെന്‍ പറഞ്ഞാലും ഭഗവതി പറഞ്ഞാലും മോദി അംഗീകരിക്കും.
ഭാരതത്തിന്റെ താല്പര്യത്തിന് വിരുദ്ധമായതൊന്നും മോദി അംഗീകരിക്കുകയുമില്ല. ലോകത്തെ രാഷ്ട്രങ്ങളെല്ലാം തന്നെ ഏതെങ്കിലും പ്രത്യയശാസ്ത്രം വെച്ചല്ല സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നത്. സ്ഥായിയായ രാഷ്ട്രതാല്പര്യങ്ങള്‍ മാത്രമാണ് സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അവരുടെ മുമ്പില്‍ കാണപ്പെടുന്നത്. അവിടെ സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ല.
ജനജീവിതത്തിന്റെ നന്മയ്ക്കായി അതാത് സമയത്തെ ആഗോള അന്തരീക്ഷത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല നയം എടുക്കുക എന്നതാണ്. വിവേകമതികളായ രാഷ്ട്ര തന്ത്രജ്ഞന്മാര്‍ ചെയ്യേണ്ടത്. മോദി ഇതുവരെ ചെയ്തുവന്നത് ഇതാണ്. ഇനിയങ്ങോട്ട് ചെയ്യാന്‍ പോകുന്നതും ഇതുതന്നെയായിരിക്കും. മറിച്ചുള്ള ആശങ്കകള്‍ക്ക് യാതൊരു സ്ഥാനവും കാണുന്നില്ല.
അവസാനമായി ഒരുകാര്യം. മുസ്‌ലിംവിരുദ്ധതയാണല്ലോ മോദിക്കെതിരെ ആരോപിക്കപ്പെടുന്ന ഏറ്റവും വലിയ കുറ്റം. ഈ തെരഞ്ഞെടുപ്പില്‍ മൊത്തം ഭാരതത്തില്‍ 106 സീറ്റുകളിലാണ് മുസ്‌ലിംങ്ങള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ടായിരുന്നത്(ഏകദേശം 20 ശതമാനം) എന്ന് സി.എന്‍.എന്‍.ഐ.ബി.എന്റെ വെളിപ്പെടുത്തലുണ്ടായി.
[] അതില്‍ 53ശതമാനം വോട്ടും 52സീറ്റും നേടിയത് ബി.ജെപി.യാണെന്നും ആ ചാനല്‍ കണ്ടെത്തി. ഒരു വ്യാഴവട്ടമായി മോദിക്കെതിരെ നിരന്തരം ആക്രമണം നടത്തിയിരുന്ന ചാനലായിരുന്നു അത് എന്ന് പ്രത്യേകം ഓര്‍ക്കണം.
ഭാരതത്തിലെ മുസ്ലീങ്ങള്‍ സത്യം തിരിച്ചറിഞ്ഞ് കഴിഞ്ഞു എന്ന വാസ്തവം ഇനിയെങ്കിലും കപടമതേതരന്മാര്‍ മനസിലാക്കുന്നത് നന്നായിരിക്കും. ഇനിയിപ്പോള്‍ എത്ര മുസ്ലീം എം.പി.മാരുണ്ട് എത്ര ക്രിസ്ത്യാനികളുണ്ട് എത്ര ഈഴവരുണ്ട് എന്നെല്ലാം കണക്കെടുക്കാന്‍ തുടങ്ങിയാല്‍ വീണ്ടും അപഹാസ്യരാകുകയേ ഉള്ളൂ.
ജാതി മതഭേദങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രം എന്ന ഏക ഐഡന്റിറ്റി സ്ഥാപിക്കപ്പെട്ടു എന്നതാണ് 2014ലെ തെരഞ്ഞെടുപ്പിന്റെ ഫലശ്രുതി. ഇതാണ് മോദി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. വരും തിരഞ്ഞെടുപ്പുകളില്‍ മോദിയും ബി.ജെ.പിയും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തു എന്നുവരാം. അപ്പോള്‍ പോലും അവര്‍ വരുത്തിയ ഗുണപരമായ ഈ മാറ്റം അനന്തമായി തുടരും എന്ന ശക്തമായ സന്ദേശം ഭാരതീയ ജനത നല്കിക്കഴിഞ്ഞിരിക്കുന്നു. ആ ജനതയുടെ വിവേകത്തിന് നന്ദിയുള്ളവരാകുക.