വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോസ്റ്റല്‍ വാഹനം തട്ടിയെടുത്ത് റോഡില്‍ കാണുന്നവരെയെല്ലാം ഇയാള്‍ വെടിവെക്കുകയായിരുന്നു. ഇയാളെ വധിച്ചതായി പൊലീസ് പറഞ്ഞു.
ടെക്‌സാസിലെ പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡേസ, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് അക്രമി വെടിവെയ്പ് നടത്തിയത്.
തടഞ്ഞ് നിര്‍ത്തിയ ട്രാഫിക് പൊലീസിന് നേരെ വെടിവെയ്പ് നടത്തിയ അക്രമി പിന്നീട് തന്റെ വാഹനം ഉപേക്ഷിച്ച് പോസ്റ്റല്‍ വാഹനം തട്ടിയെടുക്കുകയും റോഡിലൂടെ സഞ്ചരിച്ച് ആളുകളെ വെടിവെക്കുകയുമായിരുന്നു.
Just briefed by Attorney General Barr about the shootings in Texas. FBI and Law Enforcement is fully engaged. More to follow.
— Donald J. Trump (@realDonaldTrump) August 31, 2019
ടെക്‌സാസിലെ തന്നെ എല്‍പാസോയില്‍ 22 പേരെ വെടിവെച്ച് കൊന്ന സംഭവം കഴിഞ്ഞ് നാലാഴ്ച പിന്നിടുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. മെക്‌സിക്കന്‍ കുടിയേറ്റക്കാരെയാണ് ലക്ഷ്യം വെച്ചതെന്ന് കേസിലെ പ്രതി പറഞ്ഞിരുന്നു.
Statement on shooting in Odessa, Texas: pic.twitter.com/3QV5LriVzi
— Gov. Greg Abbott (@GovAbbott) August 31, 2019