'എന്നെ എന്തിനാണ് ഇടിക്കുന്നത്?'; അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് (വീഡിയോ)
world
'എന്നെ എന്തിനാണ് ഇടിക്കുന്നത്?'; അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd April 2018, 10:33 pm

ഫോര്‍ട്ട് വര്‍ത്ത്: അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്. ടെക്‌സാസിലെ ഈസ്റ്റ് ഫോര്‍ട്ടിലാണ് സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഫോറസ്റ്റ് കറിയെന്ന 35 കാരനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവത്തിന് സാക്ഷിയായ ഒരാള്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് ഇത് വാര്‍ത്തയായത്. തന്നെ മര്‍ദ്ദിക്കരുതെന്നും വെറുതെ വിടണമെന്നും ഫോറസ്റ്റ് പൊലീസുകാരോട് യാചിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

“എന്നെ എന്തിനാണ് ഇടിക്കുന്നത്. ദയവായി എന്നെ ഇടിക്കാതിരിക്കൂ” എന്നാണ് ഫോറസ്റ്റ് കറി പൊലീസിനോട് അഭ്യര്‍ഥിച്ചത്.


Read Also: ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും


എന്നാല്‍, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് അഗ്നിശമന സേന അറിയിച്ചതിനെത്തുടര്‍ന്നാണ് കറിയെ അന്വേഷിച്ച് പൊലീസെത്തിയതെന്ന് അധികൃതകര്‍ അറിയിച്ചു. കറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസിനെ അക്രമിക്കാന്‍ തുനിയുകയും ചെയ്തതോടെയാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് പൊലീസ് ചീഫ് ഫിറ്റ്‌സ് ജെറാള്‍ഡ് പറഞ്ഞു.

പൊലീസ് കറിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്ത് വിട്ടതോടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ക്രൂരവും മനുഷ്വത്വരഹിതവുമെന്നാണ് ഫോര്‍ട്ട് വര്‍ത്ത് മേയര്‍ ബെറ്റ്‌സി പ്രീസ് സംഭവത്തില്‍ പ്രതികരിച്ചത്.