ഇത് ആദ്യത്തേയും അവസാനത്തേയും സിനിമയാണെന്ന് അമ്മ പറഞ്ഞു, വിവാഹത്തിനായിരുന്നു പ്രധാന്യം കൊടുത്തത്: ടെസ ജോസഫ്
Film News
ഇത് ആദ്യത്തേയും അവസാനത്തേയും സിനിമയാണെന്ന് അമ്മ പറഞ്ഞു, വിവാഹത്തിനായിരുന്നു പ്രധാന്യം കൊടുത്തത്: ടെസ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th October 2023, 3:33 pm

പട്ടാളം സിനിമയ്ക്ക് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നതിനുള്ള കാരണം പറയുകയാണ് നടി ടെസ ജോസഫ്. 2003ൽ ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം സിനിമയാണ് ടെസയുടെ ആദ്യ ചിത്രം. എന്നാൽ ഈ സിനിമ കഴിഞ്ഞതിന് ശേഷം ടെസ ഇൻഡസ്ട്രയിൽ നിന്നും വിട്ടു നിന്നിരുന്നു.

സിനിമയിൽ അഭിനയിക്കുന്നതിനോട് തന്റെ അമ്മയ്ക്ക് അത്ര താല്പര്യമില്ലായിരുന്നെന്നും അത് താൻ സിനിമയിൽ തന്നെ ആയിപ്പോകും എന്നുള്ള പേടികൊണ്ടായിരുന്നെന്നും താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടെസ ജോസഫ്.

‘ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് എന്റെ ഫാമിലിയിൽ നിന്ന് അമ്മക്ക് അത്ര താത്പര്യമില്ലായിരുന്നു. എന്റെ ഫ്യൂച്ചർ എങ്ങനെ ആവും എന്നതുകൊണ്ട് നല്ല ഭയവും ഉണ്ടായിരുന്നു. ഒന്നാമത് അന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നും കുറെ ആളുകൾ ഇൻഡസ്ട്രിയിൽ ഇല്ലായിരുന്നു .പിന്നെ അഭിനയത്തിൽ തന്നെ ആയിപ്പോകും എന്നുള്ള ഒരു പേടി അമ്മയ്ക്ക് ഉണ്ടായിരുന്നു.

പട്ടാളം സിനിമ ചെയ്യുമ്പോൾ തന്നെ എനിക്ക് തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമൊക്കെ ഒരുപാട് ഓഫർ വന്നിരുന്നു. ഈ സിനിമ ചെയ്തപ്പോൾ തന്നെ അമ്മ പറഞ്ഞിരുന്നു ‘ഇത് ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൂവി ആണ് കേട്ടോ’ എന്ന്. അമ്മ എന്നെ ഈ സിനിമയിലേക്ക് പോകാൻ അനുവദിച്ചത് തന്നെ അങ്ങനെ പറഞ്ഞിട്ടാണ്.

ഞാൻ ഗ്രാജുവേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പട്ടാളം മൂവി ചെയ്തത്. ഗ്രാജുവേഷൻ കംപ്ലീറ്റ് ചെയ്തു, പിന്നെ പോസ്റ്റ് ഗ്രാജുവേഷൻ കംപ്ലീറ്റ് ചെയ്തു. അതിനുശേഷമാണ് എൻറെ കല്യാണം നടന്നത്. പോസ്റ്റ് ഗ്രാജുവേഷന്റെ റിസൾട്ട് വരുന്നതിനു മുൻപ് തന്നെ കല്യാണം കഴിഞ്ഞിരുന്നു.
23 വയസ് ആകുമ്പോഴേക്കും എന്നെ കല്യാണം കഴിപ്പിച്ചു വിടണം, സെറ്റിൽ ആവണം എന്നുള്ളതായിരുന്നു അമ്മയുടെ ചിന്ത. 20 വർഷം മുൻപ് അല്ലേ അങ്ങനെയെല്ലേ ചിന്തിക്കുകയുള്ളൂ.

ഒരു സെക്യുർ ഹാൻഡിലേക്ക് എങ്ങനെ ഏൽപ്പിക്കാം എന്നായിരുന്നു അമ്മയുടെ ചിന്ത. അല്ലാതെ കരിയർ നല്ല രീതിയിൽ മുന്നോട്ടു പോകണമെന്നൊന്നും അമ്മ ചിന്തിച്ചിട്ടുണ്ടാവില്ല.

ഞാൻ ആങ്കറിങ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്. സിനിമ എന്നൊരു സംഭവം പോലും നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. എൻജിനീയർ ഡോക്ടർ എന്നൊക്കെ പറയുന്നത് പല ആളുകളും ചെയ്തിട്ടുള്ള ജോലിയാണ്.


പിന്നെ അതുപോലെ പല ആളുകളും അമ്മയെ പേടിപ്പിക്കുകയും ചെയ്തു. ‘ഇങ്ങനെ കുറെ സിനിമ മകൾ ചെയ്തു കഴിഞ്ഞാൽ കല്യാണം നടക്കില്ല’ എന്ന് ഞാനറിഞ്ഞും അറിയാതെയും പല ആളുകളും അമ്മയുടെ അടുത്ത് പറഞ്ഞു. ഞാനൊരു മോളാണ്, ബാക്കി എനിക്ക് രണ്ട് സഹോദരന്മാരാണ്. റിലേറ്റീവ്സും ബാക്കിയുള്ളവരുമാണ് ഇത് അമ്മയോട് പറഞ്ഞത്. അവർക്കും ഇൻഡസ്ട്രിയെ പറ്റി അറിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. കല്യാണം നടക്കില്ല എന്ന ഒരു ഭയം എല്ലാവരുടെയും ഉള്ളിൽ ഉണ്ട്.

ശരിക്കും അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമാണ് . അമ്മ കോളേജിൽ പഠിക്കുന്ന കാലത്ത് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് എന്റെ ഫ്രണ്ടാണ്. ജിസിന്റെ സിനിമയിൽ ചെറിയ ചെറിയ റോളുകൾ അമ്മ ചെയ്തിട്ടുണ്ട്. ആക്ടിങ് ഇഷ്ടമില്ലാത്തതുകൊണ്ടല്ല പക്ഷേ ഉള്ളിൽ ഭയം ഉള്ളതുകൊണ്ടാണ് പുള്ളിക്കാരി സമ്മതിക്കാതിരുന്നത്,’ ടെസ ജോസഫ് പറഞ്ഞു.

Content Highlight: tessa says that her mother did not allowed to act in movies