ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് ടെസ ജോസഫ്. 2003ല്‍ പുറത്തിറങ്ങിയ പട്ടാളമായിരുന്നു ടെസയുടെ ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് താരം ഒരു വലിയ ഇടവേളയെടുത്തിരുന്നു.
ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് ടെസ ജോസഫ്. 2003ല്‍ പുറത്തിറങ്ങിയ പട്ടാളമായിരുന്നു ടെസയുടെ ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് താരം ഒരു വലിയ ഇടവേളയെടുത്തിരുന്നു.
2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് ടെസ ജോസഫ് വീണ്ടും സിനിമയിലേക്ക് വരുന്നത്. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പട്ടാളത്തിന് ശേഷം എന്തുകൊണ്ടായിരുന്നു സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്ന് പറയുകയാണ് ടെസ.
‘2004 – 2003 കാലഘട്ടത്തില്‍ വളരെ ചെറിയ പ്രായമാണ്. ഇന്നത്തെ കാലത്തെ കുട്ടികള്‍ ചിന്തിക്കുന്നതും അന്ന് നമ്മള്‍ ചിന്തിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് നമ്മള്‍ റിബലായിരുന്നില്ല.
പാരന്‍സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണ് എന്ന് കരുതിയാണ് നമ്മള്‍ ജീവിച്ചത്. കരിയറിലാണെങ്കില്‍ പോലും അവിടെ പാരന്‍സിന് വലിയ പങ്കുണ്ട്. അവരുടെ ‘യെസ്’ കിട്ടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തത് എന്നും കൃത്യമായി അറിയാം. അന്ന് ഞാന്‍ സിനിമയില്‍ നിന്നാല്‍ എന്റെ കുടുംബ ജീവിതമൊക്കെ എങ്ങനെയാകുമെന്ന് അമ്മക്കൊക്കെ ചിന്തയുണ്ടായിരുന്നു.
ഈ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോള്‍ അതാണ് ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്,’ ടെസ ജോസഫ് പറഞ്ഞു.
പട്ടാളം സിനിമക്ക് മുമ്പ് സംവിധായകന്‍ ലാല്‍ ജോസ് തങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നുവെന്നും തന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹം അവരെ കണ്‍വീന്‍സ് ചെയ്തപ്പോഴാണ് താന്‍ സിനിമയിലേക്ക് വരുന്നതെന്നും ടെസ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Tessa Joseph Talks About Her Parents