| Saturday, 14th October 2023, 5:57 pm

'നമ്മൾ എപ്പോഴാ ഇനിയൊന്ന് കമ്പനി അടിക്കുക' എന്നാണ് ബിജു മേനോനെ ഇപ്പോൾ ആദ്യം കണ്ടാൽ ചോദിക്കുക: ടെസ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ ബിജു മേനോനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ടെസ. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളം സിനിമയിലൂടെയാണ് ടെസ മലയാള ഇൻഡസ്ട്രിയിലേക്ക് എത്തുന്നത്. മമ്മൂട്ടിയും ബിജുമേനോനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ബിജു മേനോനെ പരിചയപ്പെടുന്നതിന് മുൻപ് മമ്മൂക്കയെക്കാൾ സീരിയസായിട്ടുള്ള ഒരാളായിട്ടാണ് താൻ കരുതിയതെന്നും എന്നാൽ പരിചയപ്പെട്ടപ്പോൾ നേർ വിപരീതമായി തോന്നിയെന്നും ടെസ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബിജു മേനോനെ പരിചയപ്പെടുന്നതിന് മുൻപ് മമ്മൂക്കയെക്കാൾ സീരിയസ് ആണെന്നാണ് വിചാരിച്ചത് . പക്ഷെ അവിടെ ചെല്ലുമ്പോൾ പുള്ളിയുടെ തമാശയൊക്കെ വേറെ ലെവൽ ആണ്. ഇടക്ക് തല ഒരു പ്രത്യേക രീതിയിൽ കുലുക്കും(ചിരി).

അപ്പോൾ നമ്മൾ ചിന്തിക്കും ഇതാണോ ബിജു മേനോൻ. നമ്മൾ അവരുടെ ക്യാരക്റ്ററിനെ കണ്ടിട്ട് അവരുടെ പേഴ്സണാലിറ്റി ഇതാണെന്ന് തെറ്റിദ്ധരിക്കും. അങ്ങനെ തെറ്റിദ്ധരിച്ചാണ് ഞാനും അവിടെ ചെല്ലുന്നത്. എന്നാൽ പുള്ളിയെ നേരിട്ട് പരിചയപ്പെട്ടപ്പോൾ വളരെ കൂൾ, കമ്പനി കൂടാൻ പറ്റിയ ഒരാളാണ്. എവിടെങ്കിലും കൂടാം എന്നൊക്കെ കരുതുന്ന, വൈബ് ഉള്ള ഒരാളാണ്. ‘നമ്മൾ എപ്പോഴാ ഇനിയൊന്ന് കമ്പനി അടിക്കുക’ എന്നാണ് ഇപ്പോൾ ബിജു മേനോനെ കാണുമ്പോൾ ആദ്യം ചോദിക്കുക ,’ ടെസ ജോസഫ് പറഞ്ഞു.

സംവിധായകൻ ജിസ് ജോയിയെക്കുറിച്ചും ടെസ അഭിമുഖത്തിൽ പറഞ്ഞു. ടെസയും ജിസും വർഷങ്ങൾ ആയുള്ള പരിചയമാണ്. താൻ ഒരു ഷോ ചെയ്യുന്ന സമയത്ത് ജിസ് ആ ഷോയുടെ പ്രൊഡ്യൂസറായിരുന്നെന്നും തന്നെ ഒരുപാട് കംഫേർട്ട് ചെയ്തിരുന്നെന്നും താരം പറഞ്ഞു.

‘ഞാൻ ഒരു ഷോ ചെയ്യുന്ന സമയത്ത് ആ ഷോയുടെ പ്രൊഡ്യൂസർ ജിസ് ആയിരുന്നു. ജിസ് ഒരുപാട് നന്മയുള്ള ഒരാളാണ്. ചെറുപ്രായത്തിൽ ആണെങ്കിൽ പോലും ജിസ് ചെയ്യുന്ന കാര്യമെന്താണെന്ന് കൃത്യമായ അറിവുള്ള ഒരാളാണ്. നമ്മളെ കംഫേർട്ടബ്ൾ ആക്കി ഓരോ കാര്യങ്ങൾ പറഞ്ഞു തരും. പുള്ളിയുടെ സംസാരത്തിൻ്റെ ഒരു ടോൺ ഉണ്ട്. അത് ഭയങ്കര സൂതിങ് ആണ്. അത് ജിസിന്റെ ഒരു വലിയ ഗുണമാണ്.

ജിസിന്റെ ഒരു മൂവിയുടെ ഒരു പോർഷൻ ഞാൻ ചെയ്തു. ‘ടെസേ ഇത് അങ്ങനെ ചെയ്താൽ കൊള്ളാം’ അങ്ങനെയാണ് പറയുക,’ ടെസ പറഞ്ഞു.

Content Highlight: Tessa joseph about biju menon and Jis joy

We use cookies to give you the best possible experience. Learn more